അഗ്രോ വോൾട്ടിക്സ്

Rahul Ravi

കാലാവസ്ഥ വ്യതിയാനം മൂലം ചൂട് ഉയർന്നുവരുന്നത് കൃഷിയിലെ പല വിളകൾക്കും ദോഷമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട് എന്നാൽ ഇതിന് പരിഹാരമായി അധികം ഒന്നും തന്നെ ചെയ്യാൻ കഴിയുമായിരുന്നില്ല. അല്ലെങ്കിൽ വമ്പൻ മഴ മറകൾ കെട്ടണം, എന്നാൽ പ്രകൃതിയും മനുഷ്യനും ഒരുമിക്കുന്ന സാങ്കേതികവിദ്യ ആയ അഗ്രോ വോൾട്ടിക്സ് എന്ന നൂതന സാങ്കേതിക വിദ്യ, സോളാർ പാടങ്ങൾ മൂലം ഇപ്പോൾ തരിശായി കിടക്കുന്ന ഭൂമി വരെ കൃഷി ചെയ്യാനും അതേ സമയം ഊർജ്ജം ഉൽപാദിപ്പിക്കാനും ഉതകുന്ന ഒന്നാണ്, അത് വഴി കർഷകനും പ്രകൃതിക്കും എല്ലാം ലാഭം മാത്രം .അധികം ഉയരത്തിൽ വളരാത്ത വിളകൾക്ക് ആണ് ഇത് ഉത്തമം,ചെറിയ ഉയരത്തിൽ ഉള്ള ഫ്രെയിമുകളിൽ പാനലുകൾ പിടിപ്പിക്കുമ്പോൾ വരുന്ന ചിലവിനേക്കൾ അല്പം കൂടി കൂടുതൽ ചിലവ് മാത്രമാണ് ഇവിടെ വേണ്ടൂ, അതിൻ്റെ തൂണിൻ്റെ ഉയരം മാത്രം കൂട്ടിയാൽ മതി, ഇതിൽ ഉപയോഗിക്കുന്ന സോളാർ പാനലുകളും പ്രത്യേകതയുള്ളവയാണ്. ഉള്ളിലെ സോളാർ സെല്ലുകൾ തമ്മിൽ അത്യാവശ്യം ദൂരമുള്ള തരം പാനലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

സാധാരണ പാനലുകൾ ആണ് പിടിപ്പിക്കുന്നത് എങ്കിൽ ചെറിയ പാനലുകൾ തമ്മിൽ വിടവുകൾ വരുന്നത് പോലെ വേണം പിടിപ്പിക്കാൻ, 20 % എങ്കിലും, വെളിച്ചം താഴെയുള്ള ചെടികൾക്ക് കിട്ടുന്നത് പോലെ, വിടവുകളിൽ ഗ്രൈൻഡ് ചെയ്ത ഗ്ലാസ്സ് ഉപയോഗിച്ച് കൊണ്ട് വെളിച്ചം പരന്നു പോകുന്ന പോലെ ആക്കാം. ഇങ്ങനെ ചെയ്യുമ്പോൾ സോളാർ സെല്ലുകൾക്ക് ഇട യിലൂടെ വെളിച്ചം ചെറിയൊരു ശതമാനം ചെടികൾക്ക് ലഭിക്കുന്നു, തണലിൽ നിൽക്കാൻ ആണ് മിക്ക ചെറു ചെടികൾക്കും താല്പര്യം കാരണം സ്വാഭാവികമായി കാട്ടിൽ അവയ്ക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കില്ല.ഇവിടെ സോളാർപാനലുകൾ വലിയ വൃക്ഷങ്ങളുടെ പോലെ വെളിച്ചത്തെ കുറച്ചുകൊണ്ട് ഈ ചെടികൾക്ക് ആവശ്യമായ വെളിച്ചം മാത്രം നൽകുന്നു. കർഷകന് വിളയിൽ നിന്നുള്ള ലാഭം കൂടാതെ സോളാർപാനൽ നിന്നുള്ള ഊർജ്ജം വിൽക്കുന്നത് വഴിയുള്ള ലാഭം ലഭിക്കുന്നു,

ജലം 50 ശതമാനം വരെ കുറവ് ഉപയോഗിച്ചാൽ മതി, ചെടികൾക്ക് അമിതമായ വെയിൽ കൊണ്ടു വാടേണ്ടി വരില്ല, ചെടികൾ പുറത്ത് വിടുന്ന ജലം കൊണ്ട് സോളാർ പാനൽ തണുക്കുകയും ചെയ്യും.മാത്രമല്ല സോളാർ പാനലുകൾ കഴുകുവാൻ ഉപയോഗിച്ച വെള്ളം തന്നെ നനയ്ക്കുവാനും ഉപയോഗിക്കാം,മഴക്കാലത്ത് ഒരു മഴ മറ ആയും ഇത് പ്രവർത്തിക്കുന്നു, മഴ നേരിട്ട് മണ്ണിൽ വീണു മണ്ണൊലിപ്പ് ഉണ്ടാവാതെ നോക്കാനും അമിതമായ കാറ്റും മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനും കൃഷിയിടങ്ങളിൽ സോളാർപാനലുകൾ ഈ രീതിയിൽ ഉപയോഗിക്കുന്നത് കൊണ്ട് സാധിക്കും.പാനലുകൾ ഇല്ലാതെ കൃഷി ചെയ്യുന്നതിന് ഏകദേശം 80 ശതമാനം വിളവ് കിട്ടിയാൽ പോലും കർഷകന് ലാഭമാണ് മാത്രമല്ല ജലദൗർലഭ്യം ഉള്ള സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്യാനും മറ്റും ആവശ്യമായ ഊർജ്ജം അടക്കം പാനലുകളിൽ നിന്ന് പകൽ സമയത്ത് കിട്ടും. അങ്ങനെ പാനലുകളിൽ നിന്നുള്ള മഴവെള്ളം ഉപയോഗിച്ച് ഭൂഗർഭജല റീചാർജ് സംവിധാനം അടക്കം ചെയ്താൽ മഴയെ ആശ്രയിക്കുന്ന ഇപ്പോഴത്തെ കൃഷി രീതി മാറ്റി പിടിക്കാൻ പറ്റും.

ഏതു കൊടിയ വേനലിലും , സുഗമമായി കൃഷി ചെയ്യാം, ഊർജ്ജത്തിന് കാര്യത്തിലും ജലത്തിൻറെ കാര്യത്തിലും , സ്വയംപര്യാപ്തത കർഷകന് നേടാൻ കഴിയും,ബാറ്ററികൾക്ക് ചിലവ് കൂടുതലായതുകൊണ്ട്, ഇതേ സംവിധാനത്തിൽ പമ്പട് ഹൈഡ്രോ , (ജലം ഉയരത്തിൽ പമ്പ് ചെയ്ത് ആവശ്യം പോലെ ഉപയോഗിക്കുന്ന സംവിധാനം) ഉപയോഗിക്കാം, മൈക്രോ ഹൈഡ്രോ ഉപയോഗിച്ചാണ് തിരിച്ച് ഊർജ്ജം എടുക്കുന്നത് എങ്കിൽ, ചിലവ് കുറവിൽ ഉയര കുറവിൽ തന്നെ ഇന്നത്തെ സാങ്കേതിക വിദ്യ മാത്രം ഉപയോഗിച്ചു പമ്പട് ഹൈഡ്രോ ചെയ്യാം, ഭാവിയിൽ സോളാർ പാടങ്ങൾ മൂലം ഉണ്ടാവാൻ സാധ്യത ഉള്ള പരിസ്ഥിതി ആഘാതങ്ങൾ കുറയ്ക്കാനും, കൃഷി ഭൂമികൾ , നിലനിർത്തുവാനും, ഭൂഗർഭ ജല സംഭരണം , തണ്ണീർത്തട മാനേജ്മെൻ്റ് എല്ലാം ഈ ഒരൊറ്റ സാങ്കേതിക വിദ്യ കൊണ്ട് കഴിയും, ഇത് ഒരു ഗ്രീൻ സാങ്കേതിക വിദ്യയാണ്, പ്രകൃതിക്ക് ഒപ്പം നിന്ന് കൊണ്ടുള്ള പ്രവർത്തനം, ഇപ്പോഴുള്ള കൃഷി ഭൂമിയുടെ ഒരു ചെറിയ ശതമാനം പോലും ഇത്തരത്തിൽ അഗ്രോവോൾടിക്സ് സംവിധാനം ആക്കി മാറ്റിയാൽ തന്നെ, വൻ തോതിൽ ഊർജ്ജം ഉൽപ്പാദനം നടത്താൻ പറ്റും, അംബാനിയും മറ്റും ഈ രീതിയിൽ ആണ് സോളാർ പാടങ്ങൾ നിർമ്മിക്കുക , എങ്കിൽ നമ്മൾ രക്ഷപെട്ടു .സായിപ്പ് എന്തായാലും ഇതൊക്കെ ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്, ഇവിടേക്ക് ഇതൊക്കെ എത്താൻ അപ്പോൾ , ഇനി ഒരു പത്തോ പതിനഞ്ചോ കൊല്ലം കാത്തിരുന്നാൽ മതി എന്ന് സാരം,

N:B : മട്ടുപ്പാവിലും പാനൽ പിടിപ്പിക്കുമ്പോൾ താഴേക്ക് വെളിച്ചം കിട്ടാൻ , ഇതേ വിദ്യ തന്നെ ഉപയോഗിക്കാം

You May Also Like

ഊന്നുവടികള്‍ സ്മാര്‍ട്ട് ആകുമ്പോള്‍

ഊന്നുവടികള്‍ സ്മാര്‍ട്ട് ആകുമ്പോള്‍ അറിവ് തേടുന്ന പാവം പ്രവാസി കാലിലെ വൈകല്യങ്ങള്‍ മൂലം സ്വയം നടക്കാന്‍കഴിയാത്തവര്‍,…

എന്താണ് വിആർ ഹെഡ്സെറ്റ് ?

ആദ്യകാല ഹെഡ്‌സെറ്റുകൾ അവയുടെ പരിമിതമായ സാങ്കേതികവിദ്യ കാരണം വാണിജ്യപരമായി പരാജയപ്പെട്ടു .വി.ആർ കാർഡ്ബോർഡ് എന്ന പേരിൽ സ്മാർട്ട്ഫോ ണുകളെ വി.ആർ ഹെഡ്സെറ്റാക്കി മാറ്റുന്ന​ പ്രൊജക്ട് ഗൂഗിൾ അവതരിപ്പിച്ചിരുന്നു.

തോൽക്കുന്നവർ എതിർക്കുന്ന, ജയിക്കുന്നവർ അനുകൂലിക്കുന്ന ഇവിഎം മെഷീനിൽ തിരിമറി ചെയ്യാൻ സാധിക്കുമോ ?

2014 ൽ എൻ ഡി എ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയപ്പോൾ കഥ മാറി. അത്രയും കാലം പരാതിപറഞ്ഞിരുന്നവർക്ക് ഇ വി എമ്മുകൾ ഒന്ന് ഇരുട്ടി വെളുത്തതോടെ അഗ്നി ശൂദ്ധി വരുത്തി പരിപാവനമായതായി മാറി.പക്ഷേ അത്രയും കാലം പ്രതിരോധിച്ചിരുന്നവർ പെട്ടന്ന് വോട്ടിംഗ് യന്ത്രങ്ങളെ തള്ളിപ്പറയാൻ തുടങ്ങി.

ടച്ച് സ്ക്രീനിനു മുകളിൽ സ്ക്രീൻ ഗാഡും ടാമ്പേഡ് ഗ്ലാസുമൊക്കെ ഒട്ടിച്ചാലും യാതൊരു പ്രശ്നവുമില്ലാതെ ടച്ച് സ്ക്രീൻ പ്രവർത്തിക്കുന്നതെങ്ങനെ ?

മൊബൈൽ ഫോണുകളുടെ ടച്ച് സ്ക്രീനിനു മുകളിൽ സ്ക്രീൻ ഗാഡും ടാമ്പേഡ് ഗ്ലാസുമൊക്കെ ഒട്ടിച്ചാലും യാതൊരു പ്രശ്നവുമില്ലാതെ…