മഴ നനയില്ല, പക്ഷെ ഈ കുടയുടെ ഭാഗം ആർക്കും കാണാൻ പറ്റില്ല

0
113

Baijuraj (ശാസ്ത്ര ലോകം) ന്റെ കുറിപ്പ്

മഴ നനയാതിരിക്കാൻ Air Force Field പരീക്ഷിച്ച ‘അദൃശ്യ കുട’ !
.
ഈ കുടയ്ക്ക് കുട എന്ന ഭാഗം ഇല്ല. വടി മാത്രമേ ഉള്ളൂ..
.
ഇത് കുട പ്രവർത്തിപ്പിക്കുമ്പോൾ അതിനു ചുറ്റും കുട പോലെ വായു പ്രവാഹം ഉണ്ടാവുന്നു. ആ പ്രവാഹത്തിൽ മഴത്തുള്ളികളെ വശങ്ങളിലേക്ക് തെറിപ്പിക്കുകയാണ് ചെയ്യുക.
തീർച്ചയായും ഇത് വളരെ സ്റ്റൈലിഷ് ആണ്. എന്നിട്ടും എന്തുകൊണ്ട് ഇത് പ്രചാരത്തിൽ വന്നില്ല എന്ന് ചോദിച്ചാൽ..
* പ്രവർത്തിക്കാൻ അവയ്ക്ക് വളരെയധികം ഊർജം ആവശ്യമാണ്.
* ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ ഭാരം കൂടുതലായിരിക്കും.
* വെള്ളത്തെ കുറെ ദൂരേക്ക് തെറിപ്പിക്കുന്നതിനാൽ സൈഡിൽ ഉള്ളവർക്ക് ബുദ്ധിമുട്ടാവും.
* കൂടാതെ അത്ര ചെറുതല്ലാത്ത ” സ്സ് ” ശബ്ദവും.