ഇത് ഒരു കളിക്കോപ്പ് ആയി തോന്നുന്നുണ്ട്..ല്ലേ? എന്നാൽ അല്ല

0
96

Baiju Raj

ഇത് ഒരു കളിക്കോപ്പ് ആയി തോന്നുന്നുണ്ട്..ല്ലേ..എന്നാൽ അല്ല.ഇത് വിമാനങ്ങളുടെ ശബ്ദം ദൂരെനിന്നേ കേൾക്കുന്നതിനായി ഉണ്ടാക്കിയ ഉപകരണങ്ങൾ ആണ്.1903 ഇത് വിമാനം കണ്ടുപിടിച്ചു. എന്നാൽ റഡാർ കണ്ടുപിടിക്കുന്നത് 1935 ഇൽ ആണ്.അതിനാൽ അന്നൊന്നും റഡാർ പോലെ വിമാനം വരുന്നണ്ടോ എന്നൊന്നും മുൻകൂട്ടി അറിയാറില്ലായിരുന്നു. എന്നാൽ ലോക മഹായുധം ഒന്നിനും, രണ്ടിന്റെ ആരംഭകാലത്തും ( World War 1 & 2 ) നടക്കുമ്പോൾ ശത്രുക്കളുടെ വിമാനം വരുന്നുണ്ടോ എന്ന് അറിയേണ്ടത് അത്യാവശ്യം ആയിവന്നു.

അതിനായി നമ്മുടെ ചെവിപോലെ.. പക്ഷെ വലിയ ഇതുപോലുള്ള കൃത്രിമ ചെവികൾ ഉണ്ടാക്കി !അത് മുകളിലേക്കും, താഴേക്കും, വശങ്ങളിലേക്കും തിരിക്കുന്നതിനുള്ള മെക്കാനിസവും അതിനൊപ്പം കാണാം. ഇതിലൂടെ വിമാനങ്ങളെ ദൂരെനിന്നുതന്നെ ശബ്ദം കേട്ട് തിരിച്ചറിയാൻ സാധിച്ചിരുന്നു.നമ്മുടെ ചെവി പോലെയും, ഡിഷ് ആന്റിന പോലെയും, ഗ്രാമഫോൺ രൂപത്തിലും, സ്റ്റെതസ്ക്കോപ്പിന്റെ രൂപത്തിലും, കൂടാതെ വലിയ കോൺക്രീറ് ഡിഷിന്റെ രൂപത്തിലും വലിയ ശബ്ദ-പ്രതിഫലകങ്ങൾ അന്ന് ഉണ്ടായിരുന്നു.കൂടുതലും ബ്രിറ്റീഷുകാർ ആയിരുന്നു ഇതിൽ കേമന്മാർ.

**