പഴയകാല നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്കർ. ഒരുകാലത്ത് പല ഭാഷകളിലും തിരക്കേറിയ താരമായിരുന്നു ഐശ്വര്യ. മലയാളത്തിൽ തന്നെ മോഹൻലാൽ,മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരുടെയൊക്കെ സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരത്തെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ‘നരസിംഹ’ത്തിലെ അനുരാധയാണ് താരം മലയാളത്തിൽ ചെയ്ത ഏറ്റവും പ്രശസ്തമായ വേഷം. മോഹൻലാലിനൊപ്പം കട്ടയ്ക്ക് ഡയലോഗ് പറഞ്ഞു പിടിച്ചു നിന്ന താരത്തെ മലയാളി പ്രേക്ഷകർ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. പിന്നെയും ചില ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം കുറേകാലമായി അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ്. ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ പറയുന്നു. ഐശ്വര്യയുടെ വാക്കുകളിലൂടെ

“എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും- ഐശ്വര്യ പറഞ്ഞു.സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട് . ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ”

 

“വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല. ചില പുരുഷന്‍മാര്‍ക്ക് ഐ ലവ് യൂ, എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കില്ലെന്നോ, പോടാ എന്ന് പറയും.” ഐശ്വര്യ പറയുന്നു.

 

ഇത്രേംകാലം അഭിനയിച്ചു സമ്പാദിച്ച പണമൊക്കെ എവിടെ പോയി എന്ന ചോദ്യത്തിനും മറുപടിയുണ്ട് താരത്തിന്

“സിനിമയിൽ അധികമൊന്നും സമ്പാദിച്ചിട്ടില്ല .ആകെ മൂന്ന് വർഷമാണ് കരിയറിൽ തിളങ്ങിയത്.സിനിമയിൽ ക്ലിക്ക് ആയി വന്നപ്പോഴേക്കും വിവാഹം കഴിഞ്ഞു.പിന്നെ മൂന്ന് വർഷത്തിന് ശേഷമാണ് തിരികെ എത്തുന്നത്. അപ്പോഴേക്കും തേടി എത്തുന്നതെല്ലാം അമ്മ വേഷങ്ങൾ ആണ്. നയൻ താരയെ പോലെ ഗംഭീര റോളുകളൊന്നും നമുക്ക് ലഭിച്ചിരുന്നില്ല. തിരിച്ച് വന്നതിനും ശേഷവും മൂന്ന് വർഷത്തിന് ശേഷമാണ് സിനിമ ലഭിച്ചത്.അങ്ങനെയുള്ള സാഹചര്യത്തിൽ എങ്ങനെ സമ്പാദിച്ച് വെക്കാൻ ആണ് . ആകെ മൂന്ന് വർഷമാണ് കരിയർ ഗ്രാഫ്. എല്ലാവരും എന്റെ സമ്പാദ്യത്തെ കുറിച് ചോദിച്ചിരുന്നു. അന്ന് നേടിയത് എല്ലാം അപ്പോൾ തീർന്ന് പോയി. മദ്യപിച്ചും ധൂർത്തടിച്ചുമല്ല സമ്പാദ്യം നഷ്ട്ടപെട്ടത് .എന്റെ ആവിശ്യങ്ങൾക്ക് വേണ്ടി തന്നെ പണം ചെലവാക്കിയത്.എന്റെ മകൾക്ക് ജീവിതത്തിൽ നല്ലത് നൽകണം എന്നായിരുന്നു എന്റെ ചിന്ത. കൂടാതെ എന്റെ അമ്മൂമ്മയ്ക്ക് ക്യാൻസർ ആയിരുന്നു. ഞാൻ ആണ് നോക്കിയത് ”  താരം പറഞ്ഞു.

 

Leave a Reply
You May Also Like

സുഹൃത്തുക്കളുടെ വേർപാട് എന്നാൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു വേദന തന്നെ ആണ്…

രാഗീത് ആർ ബാലൻ ചില സിനിമകളും അതിലെ പാട്ടുകളും ചിലപ്പോഴൊക്കെ വല്ലാതെ ഹോണ്ട് ചെയ്യാറുണ്ട്.. തീയേറ്ററിൽ…

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

വ്യത്യസ്തമായ കഥാപാത്രത്തെ തിരഞ്ഞെടുപ്പുകൊണ്ടും അഭിനയം കൊണ്ടും സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളിലും തൻ്റെതായ നിലപാട് കൊണ്ടും മലയാളികൾക്കിടയിൽ ശ്രദ്ധേയമായി മാറിയ നടിയാണ് പാർവതി.

ചാക്കൊച്ചന്റെ കരിയറിലെ ബെസ്റ്റ് ഇനിഷ്യൽ റെക്കോർഡ് തന്നെയായിരിക്കും മറ്റന്നാൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്

കുഞ്ചാക്കോ ബോബന്റെ ആയി വരാൻ ഇരിക്കുന്ന സിനിമകളിൽ ഏറ്റവും പ്രൊമോസിങ്ങും ബിഗ് ബഡ്ജറ്റും ആയ ഒറ്റ്…

‘മൈ’… വിലയല്ലേടാ നീയൊക്കെ ടൈസന് കൊടുത്തത്, അടിയും കൊണ്ട് നിക്കറും പൊക്കി പിടിച്ചു ഓടിയ ഓട്ടം

Liger ഹാഫ് ലയൺ???? ഹാഫ് പുലി ???? Vysakh B Vysakh നമ്മൾ ഈ ക്രോസ്…