എ കെ നാൽപത്തി ഏഴ്, സോവിയറ്റ് രൂപകല്പന, ലോകത്തിലെ ഏറ്റവും അധികം പേരുടെ ജീവൻ രക്ഷിച്ച ആയുധം

0
108

T Gautham

എ കെ നാൽപത്തി ഏഴ്, സോവിയറ്റ് രൂപകല്പന, ലോകത്തിലെ ഏറ്റവും അധികം പേരുടെ ജീവൻ രക്ഷിച്ച ആയുധം.

ഏത് സാഹചര്യത്തിലും എന്ത് പീഡനം സഹിച്ചും പ്രവർത്തിക്കും. മറ്റ് തോക്കുകളുടെ പോലെ malfunction ആവുന്നത് ഒരിക്കലും ഇല്ല. അഥവാ ഉണ്ടായാൽ തന്നെ ചുറ്റിക എടുത്ത് രണ്ടടി അടിച്ചാൽ മാറിക്കോളും. അത്യാവശ്യം മികച്ച റേഞ്ച്, നല്ല കൃത്യത. ഉണ്ടാക്കാൻ വെറും എളുപ്പം, മേടിക്കാൻ അതിലും എളുപ്പം. നാൽപത്തി ഏഴ് മേടിക്കാൻ കിട്ടാത്ത ഒരു സ്ഥലവും ഇൗ ലോകത്ത് ഇല്ല. വില തുച്ഛം. Maintenance വേണ്ട. ഏത് കൊച്ച് കുട്ടിക്ക് പോലും എടുത്ത് ഉപയോഗിക്കാവുന്ന അത്രയും എളുപ്പമാണ് നാൽപത്തി ഏഴ് ഉപയോഗിക്കാൻ. കരിഞ്ചന്തകളിൽ 500 രൂപയ്ക്ക് വരെ ഒരു AK47 കിട്ടും.

Image result for ak-47"ലോകത്ത് നിർമിക്കപ്പെട്ട നാലിൽ ഒന്ന് അസ്സോൾട് റൈഫിൾ AK47 അല്ലെങ്കിൽ അതിന്റെ രൂപഭേദം ആണ്. ഇന്ത്യയിലെ ഓരോ വീട്ടിലും ഓരോ AK47 വെച്ച് കൊടുക്കാവുന്ന അത്രയും എണ്ണം തോക്കുകൾ ഇതുവരെ ഉണ്ടാക്കിയിട്ടുണ്ട്. സോവിയറ്റ് പട്ടാളം വർഷങ്ങളോളം ഉപയോഗിച്ചു. അമേരിക്കൻ സേന വരെ ഇതിന്റെ വകഭേദം ഉപയോഗിച്ചു. ചൈന, ഉത്തര കൊറിയ, ക്യൂബ, Vietnam, മിക്ക മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, എന്നിവർ എല്ലാം തന്നെ ഒരു കാലത്ത് ഉപയോഗിച്ചു, അല്ലെങ്കിൽ ഇപ്പോഴും ഉപയോഗിക്കുന്നു. ഇസ്രായേൽ പട്ടാളത്തിന്റെ ഏറ്റവും കൂടിയ മോഡൽ അസ്സൗൾട് റൈഫിൾ Galil, AK 47 ന്റെ ആധുനിക വകഭേദം ആണ്.

Image result for ak-47"ഇന്ത്യൻ പട്ടാളം ഏറ്റവും അധികം ഉപയോഗിക്കുന്ന ഇൻസാസ് തോക്കുകൾ ak 47 ന്റെ രൂപകല്പന കോപ്പി അടിച്ച് DRDO ഉണ്ടാക്കിയതാണ്. ഒസാമ ബിൻ ലാദനും ഗദ്ദാഫിക്‌കും ആയിരകണക്കിന് AK 47 കൈവശം ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം, രൂപകല്പന ചെയ്തപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച തോക്ക് ആയിരുന്ന നൽപതിയേഴ്, എഴുപത് വർഷങ്ങൾക്ക് ഇപ്പുറവും മികച്ച തൊക്കുകളില്‌ ഒന്നായി നിലനിൽക്കുന്നു.

PUBG എന്ന ഗെയിമിൽ AK 47 ആണ് ഏറ്റവും ശക്തി (damage) കൂടിയ അസ്സോൾട്ട്‌ റൈഫിൾ. AK47 കിട്ടുന്ന കളിക്കാർക്ക് അത് വലിയ ഒരു മുൻതൂക്കം ആണ്. അങ്ങനെ ഒരു unfair മുൻതൂക്കം ചില കളിക്കാർക്ക് മാത്രം കിട്ടാതിരിക്കാൻ pubg ഗെയിം നിർമാതാക്കൾക്ക് അതിന്റെ ഗെയിം ന് ഉള്ളിൽ ഉള്ള കൃത്യത കൃത്രിമം ആയി കുറയ്ക്കേണ്ടി വന്നു. മറ്റു പല ഗെയിം കളിലും കളിക്കാർക്ക് പ്രിയപ്പെട്ട തോക്ക്.

എഴുപത് വർഷം ആയി ലോകത്ത് എവിടെയൊക്കെ ഏതൊക്കെ വിപ്ലവ പ്രസ്ഥാനങ്ങൾ പ്രവര്ത്തിച്ചിട്ടുണ്ടോ അവർ എല്ലാം AK 47 ഉപയോഗിച്ചിട്ടുണ്ട്. വിയറ്റ്‌നാം യുദ്ധം, കൊറിയൻ യുദ്ധം, ഇൻഡോ ചൈന യുദ്ധം തുടങ്ങി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി (മാവോയിസ്റ്റ്) വരെ. AK 47 എടുത്ത ജീവനുകൾ മിക്കതും നെറികെട്ട അധികാര വർഗത്തിന്റെത് ആയിരുന്നു. അങ്ങനെ അരിവാളിന്റെയും ചുറ്റികയുടെയും കൂടെ AK നാൽപത്തി ഏഴും അടിച്ചമർത്തപ്പെട്ടവന്റെ അയുധമായും, അവന്റെ ജീവൻ മരണ പോരാട്ടത്തിന്റെ പ്രതീകവുമായി അന്നും ഇന്നും കൂടെ ഉണ്ട്.