അഖിൽ മാരാർ – താത്വികഅവലോകനം

Anas Rahim J

‘ഒരു താത്വിക അവലോകനം’എന്ന സിനിമ തിയേറ്ററിൽ നിന്നും കണ്ടിറങ്ങിയപ്പോൾ ആദ്യം സോഷ്യൽ മീഡിയയിൽ തിരഞ്ഞ പേരായിരുന്നു ‘അഖിൽ മാരാർ’. കാരണം കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെയും,രാഷ്ട്രീയ പാർട്ടികളെയുമെല്ലാം ജനപക്ഷത്ത് നിന്നുകൊണ്ട് ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞു പറഞ്ഞ മികച്ച സിനിമയായിരുന്നു അത്. ഈ സിനിമയിലൂടെ ചുവപ്പും ഖദറും കാവിയുമെല്ലാം വിമർശനത്തിന്റെ കല്ലേറ് നന്നായി ഏറ്റുവാങ്ങുന്നുണ്ട്.പൊതുജനം പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ,
സാധാരണക്കാർ അനുഭവിക്കുന്ന അവസ്ഥകൾ.ഇതെല്ലാം വെട്ടിത്തുറന്നു പറയാൻ ഇത് വരെയും ആരും കാണിക്കാത്ത ധൈര്യം കാണിച്ച തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ.

അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളും, അനുഭവസമ്പത്തുമൊക്കെ തന്നെയാണ് ഇങ്ങനെയൊരു കലാസൃഷ്‌ടിയ്ക്ക് അടിസ്ഥാനമെന്ന് പിന്നീട് മനസ്സിലായി.ശരിപക്ഷത്ത് നിൽക്കുന്ന വിഷയാധിഷ്ഠിതമായ ചാനൽ ചർച്ചകളിലൂടെയും ഇന്റർവ്യൂകളിലൂടെയും പിന്നെയും ഈ വ്യക്തിയെ കണ്ടു.രാഷ്ട്രീയം, സിനിമ, കായികം തുടങ്ങി അറിവിന്റെ മേഖലകളെല്ലാം സ്വായത്തമാക്കിയ പ്രതിഭ ,തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന, ദേഷ്യവും നർമ്മവും കൂടികലർന്ന വാക് ചാതുര്യം .ഇതൊക്കെയാണെങ്കിലും ചിലരുടെ ഇഷ്ടവ്യക്തിത്വങ്ങളെയും പ്രസ്ഥാനങ്ങളെയും മറ്റും വിമർശിച്ചതിന്റെ പേരിൽ നെഗറ്റീവ് ഇമേജ് ആയി പോയൊരാൾ.

പറയുന്നത് ഒക്കെ ‘തള്ള് ‘എന്ന് വിധിയെഴുതി സമൂഹം അപഹാസ്യനാക്കിതീർത്ത മനുഷ്യൻ. പക്ഷെ അപ്പോഴും തളരാത്ത വീര്യവും മനോധൈര്യവും ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയും കൊണ്ട് നേരിട്ട വ്യക്തി.’ബിഗ്ബോസ്സ് ‘എന്ന റിയാലിറ്റിഷോ യെക്കുറിച്ച് വളരെ മോശമായ പരാമർശവും പിന്നീട് അതെ ഷോ യിൽ മത്സരാർത്ഥിയായ് കടന്ന് ചെന്നപ്പോൾ അകത്തും പുറത്തും ഉണ്ടായ രൂക്ഷവിമർശനം.. അതിന്റെ പേരിൽ കല്ലെറിഞ്ഞവർ,പരിഹസിച്ചവർ, കൂക്കിവിളിച്ചവർ ഒരുപാട്…

വിമർശനവിധേയമായ വിഷയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട് അഖിൽ മാരാർ എന്ന വ്യക്തിയെ പിന്നീട് കേരളം അറിഞ്ഞു വന്ന ദിവസങ്ങളായിരുന്നു ബിഗ്ഗ്ബോസ്സ് സീസൺ 5 ൽ സംഭവിച്ചത്.ഒരു ഗെയിം ഷോ ആണെങ്കിൽ കൂടിയും അദ്ദേഹത്തിന്റെ നിലപാടുകൾ, ഗെയിം സ്പിരിറ്റ്‌, മൈൻഡ്ഗെയിം, ദീർഘവീക്ഷണം, ബുദ്ധിയും യുക്തിയും കലർന്ന പ്രവർത്തികൾ, ഫിസിക്കൽ ഗെയിം, ദേഷ്യം, നർമ്മം, വാഗ്പാടവം, ഗെയിമർ ആണെങ്കിലും മനുഷ്യത്വ പരമായിട്ടുള്ള പെരുമാറ്റം തുടങ്ങിയ നിരവധി കാര്യങ്ങൾ ആബാലവൃദ്ധ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ കൂക്കി വിളികൾ കയ്യടികളായി മാറാനും പരിഹസിച്ചവർ പുകഴ്ത്താനും ‘കാലം’ പോലും അധികം കാത്തുനിൽക്കേണ്ടി വന്നില്ല എന്നതാണ് വാസ്തവം.

ആരെ വിമർശിച്ചതിന്റെ പേരിലാണോ അഖിൽ മാരാർ കൂടുതൽ നെഗറ്റീവ് ആയത് ആ വ്യക്തിത്വങ്ങൾ സ്വയം അലറി വിളിച്ചു പുറത്താക്കപ്പെടുന്ന കാഴ്ച സ്വന്തം കണ്മുന്നിലൂടെ അഖിൽ കണ്ടപ്പോൾ അതിന് സാക്ഷ്യം വഹിച്ചത് ലോകമലയാളികൾ ഒന്നടങ്കം തന്നെയാണ്.സാങ്കേതികയുടെ പരിമിതികൾ മാറ്റിനിർത്തിയാൽ ‘സന്ദേശം’ പോലെയും ‘പഞ്ചവടിപ്പാലം’ പോലെയുമൊക്കെ എവെർഗ്രീൻ ക്ലാസ്സിക്ക് ആയി നിൽക്കുന്ന രാഷ്ട്രീയ ‘സറ്റയർ’ തന്നെയാണ് ‘ഒരു താത്വിക അവലോകനം’എന്ന സിനിമ. ഇനിയും അഖിൽ മാരാർ ഇതിലും മികച്ച സിനിമകൾ സംവിധാനം ചെയ്യുക തന്നെ ചെയ്യും.അത് കണ്ട് അഭിമാനിക്കാൻ കേരളം കാത്തിരിക്കുന്നു.

(ബിഗ്ബോസ്സ് എന്ന വലിയ ഷോ യിൽ നിന്നും കിട്ടുന്ന വൻ അംഗീകാരങ്ങളും ജനപ്രീതിയുമൊക്കെ ഈ മനുഷ്യനെ ഒരിക്കലും അഹങ്കാരിയാക്കി മാറ്റുകയോ അതിൽ മതിമറക്കുകയോ ചെയ്യില്ല എന്ന് നൂറു ശതമാനം ഉറപ്പുണ്ട്.ശരിയുടെ പക്ഷത്തുള്ള നിലപാടുകളും തെറ്റെങ്കിൽ അത് തിരുത്താനും, ഉൾകൊള്ളാനുമുള്ള മനസ്സ് -ഇതൊക്കെ തന്നെയാണ് അഖിൽ മാരാർ എന്ന വ്യക്തിത്വം.)

Leave a Reply
You May Also Like

ഹണിറോസിന്റെ “റേച്ചൽ “ചിത്രീകരണം പൂർത്തിയായി

ഹണിറോസിന്റെ “റേച്ചൽ “ചിത്രീകരണം പൂർത്തിയായി. ” പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി…

പിങ്ക് സാരിയിലും സ്ലീവ്‌ലെസ് ബ്ലൗസിലും സാനിയ ഇയ്യപ്പൻ ൻറെ വൈറൽ ചിത്രങ്ങൾ

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത് .…

എല്ലാം തികഞ്ഞവൻ എന്ന മുഖഭാവം ഉള്ള പുള്ളിയുടെ സിനിമകളിലെ അപ്പർ ക്ലാസ് ഇമോഷൻസ് മിഡിൽ ക്‌ളാസിനു ദഹിക്കില്ല

Rahul Humble Sanal സിനിമയിലെ നായക പരിവേഷങ്ങളുടെ ബിസിനസ് സാധ്യതയെ കുറിച്ച് ചിന്തിക്കുമ്പോൾ മനസിലായ ചില…

റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

താനാരാ പൂർത്തിയായി റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…