ചരിത്രം ഒരു സ്വവര്‍ഗാനുരാഗിയോട് ഏറ്റവും നീതികേട് കാണിച്ച ദിവസത്തിന്‍റെ ക്രൂരമായ ഓര്‍മ്മയുടെ ദിനം

42

ചരിത്രം ഒരു സ്വവര്‍ഗാനുരാഗിയോട് ഏറ്റവും നീതികേട് കാണിച്ച ദിവസത്തിന്‍റെ ക്രൂരമായ ഓര്‍മ്മയുടെ ദിനം
അലന്‍ ട്യൂറിങ്ങ്.

ആധുനിക തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സിന്‍റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയും പിതാവ്. നിങ്ങളടക്കം Homophobia പ്രചരിപ്പിക്കാന്‍ കുത്തിയിരുന്ന് ടൈപ്പ് ചെയ്യുന്ന ഈ സാങ്കേതികവിദ്യയൊക്കെ ഒരു സ്വവര്‍ഗാനുരാഗി സ്വന്തം ജീവിതം ഹോമിച്ച് ഉണ്ടാക്കിയെടുത്തതാണെന്നറിയാമോ ?

സ്വവര്‍ഗാനുരാഗിയായതിനാല്‍ ഇത്രയും സംഭാവനകള്‍ ചെയ്തിട്ടും കെമിക്കല്‍ പീഡനങ്ങള്‍ക്ക് വിധേയനായി ഒടുവില്‍ ഒട്ടും മാനസികമായി പിടിച്ച് നില്‍ക്കാന്‍ കഴിയാതെ ഈ മനുഷ്യന്‍ ഇതുപോലൊരു ദിവസത്തില്‍ സൈനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു.
വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രിട്ടിഷ് ഭരണകൂടം അദ്ദേഹത്തിന് പൊതുമാപ്പ് പ്രഖ്യാപിച്ച് ചെയ്ത തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചു. പക്ഷേ സ്വന്തം Sexuality യുടെ പേരില്‍ അദ്ദേഹം നേരിട്ട പീഡനങ്ങളെ അത് കൊണ്ട് മായ്ക്കാനാവില്ല

നിങ്ങളുടെ Sexuality കൊണ്ട് മാത്രം ചരിത്രത്തിലും സമൂഹത്തിലും തിരസ്കരിക്കപ്പെടുന്നത് എത്ര ക്രൂരതയാണെന്ന് തിരിച്ചറിയുന്നുണ്ടോ ? ചാള്‍സ് ബാബേജെന്ന പേര് ചെറുപ്പം തൊട്ട് ഉരുവിട്ട് പഠിപ്പിക്കപ്പെടുമ്പോഴും അലന്‍ ട്യൂറിങ്ങിന്‍റെ പേര് നമ്മളെ പഠിപ്പിക്കാത്തത് അദ്ദേഹം ജന്മം കൊണ്ട് അശുദ്ധനാണെന്ന Heterosexual സമൂഹത്തിന്‍റെ അഹങ്കാരപൂര്‍ണമായ മുന്‍ധാരണ കൊണ്ട് മാത്രമാണ്.

The Imitation Game എന്ന സിനിമ കാണുക. അദ്ദേഹത്തിന്‍റെ ജീവിതം അറിയുക. ദീപ്തമായ ഓര്‍മ്മയാണ് അലന്‍ ട്യൂറിങ് നിങ്ങള്‍. വര്‍ഷങ്ങള്‍ക്കിപ്പുറം നിങ്ങളുണ്ടാക്കിയ സാങ്കേതികവിദ്യയില്‍ അഭിമാനത്തോടെ ഞാന്‍ നിങ്ങളെക്കുറിച്ചെഴുതുന്നു. 💛
As a Very Proud Gay

Advertisements