ഏക ആശ്രയം ആൽബർട്ട് എയ്ൻസ്റ്റൈനിന്റെ തത്വശാസ്ത്രം

Prakasan Thattari

ഇന്ന് ലോകത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ സംഭവവികാസങ്ങൾ എന്തുകൊണ്ടാണെന്നറിയാതെ അത്ഭുതപ്പെട്ടിരിക്കുകയാണെല്ലാവരും. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഭൂരിപക്ഷസമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് അരക്ഷിതാവസ്ഥയും പ്രതിസന്ധികളുമാണ് . സാങ്കേതിക വിദ്യകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ മനുഷ്യന്റെ ചിന്താശേഷി നഷ്ടപ്പെട്ട് അന്യോന്യം കലഹിച്ച് ഇങ്ങനെയൊരവസ്ഥ സംജാതമാകുമെന്ന് നൂറു വർഷത്തോളം മുൻപ് മുൻകൂട്ടി കണ്ടിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു ആൽബർട്ട് ഐൻസ്റ്റീൻ. അങ്ങനെയുള്ള ഒരവസ്ഥ സമൂഹത്തിന് വരാതിരിക്കാൻ ഉള്ള ഒരു തത്വശാസ്ത്രമായിരുന്നു അദ്ദേഹം രൂപപ്പെടുത്തിയിരുന്നത്. ശാസ്ത്രജ്ഞമാർ അത് ജനങ്ങൾക്ക് വിശദീകരിച്ചുകൊടുക്കാതെ പാടെ അവഗണിച്ചതിന്റെ ഫലമാണ് ഇന്നത്തെ മനുഷ്യന്റെ ഈ അവസ്ഥ.

ലോകത്തെയും അതിൽ മനുഷ്യനുള്ള പങ്കിനെപ്പറ്റിയും ശാസ്ത്രീയമായി ഐൻസ്റ്റീൻ വിവരിച്ചതിലധികം മറ്റാർക്കെങ്കിലും വിവരിക്കാൻ കഴിഞ്ഞതായി കാണാൻ കഴിയില്ല.അദ്ദേഹത്തിന്റെ “ദി വേൾഡ് ഏസ് ഐ സീ ഇറ്റ്” (The world as I see it) എന്ന പുസ്തകത്തിൽ ലോകത്തെയും മനുഷ്യനെയും പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ വിവരിക്കുന്നു. അതിൽ അദ്ദേഹം വിവരിക്കുന്ന മനുഷ്യന്റെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കിയാൽ പിന്നെ ഒരാളും കലഹത്തിനോ അക്രമത്തിനോ മുതിരാൻ സാധ്യതയില്ല. അതിൽ മനുഷ്യനെപ്പറ്റി പറയുന്ന അറിവുകളൊന്നും ജനങ്ങളിൽ എത്താതെ പോകുകയാണ് ഉണ്ടായിട്ടുള്ളത്.

നാം ആരാണെന്നോ എന്തിന് ഒരു ചെറിയ സന്ദർശനത്തിന് ഈ ലോകത്തിൽ വന്നുവെന്നോ നമുക്ക് അറിയാൻ കഴിയാത്ത കാര്യമാണെന്നും മനുഷ്യന്റെ അറിവ് എന്നത് തന്റെ ചുറ്റുപാടുകളുടെ ഒരു പ്രതിഫലനം മാത്രമാണെന്നും നിങ്ങൾ ഏത് ചുറ്റുപാടിൽ ജീവിക്കുന്നുവോ അതിനനുസരിച്ച് അറിവുള്ള ഒരാളായി നിങ്ങൾ മാറും എന്നുമാണ് അദ്ദേഹം മനുഷ്യനെപ്പറ്റി വിവരിച്ചതിന്റെ ഉള്ളടക്കം. അല്ലാതെ നിങ്ങൾക്ക് തനതായ വേറെ ഒരറിവില്ല. ഇത് ഏതെങ്കിലും ഒരു തത്വജ്ഞാനിയുടെ മാത്രം വാക്കുകളല്ലെന്നും ലോകത്തെപ്പറ്റി മനുഷ്യന് കഴിയുന്നതിന്റെ പരമാവധി മനസ്സിലാക്കുകയും മഹത്തരമായ പല കണ്ടുപിടുത്തങ്ങളും ലോകത്തിന് സംഭാവന നൽകുകയും ചെയ്ത ലോകം മുഴുവൻ മഹാനെന്ന് വാഴ്ത്തപ്പെടുന്നതുമായ ഒരു” ശാസ്ത്രജ്ഞന്റെ“വാക്കുകളാണെന്നും ഓർക്കേണ്ടതുണ്ട്.

ആപേക്ഷികതാ സിദ്ധാന്തത്തിലെ കാര്യങ്ങൾ ലളിതവൽക്കരിച്ചുകൊണ്ടും അതിൽ അടങ്ങിയ നിത്യജീവിതത്തിലെ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടും ഐൻസ്റ്റീൻ എഴുതിയ മറ്റൊരു പുസ്തകമാണ് “റിലേറ്റിവിറ്റി ദി സ്പെഷ്യൽ ആൻഡ് ദി ജനറൽ തിയറി” എന്ന പുസ്തകം.(Reletivity the special and the general theory). ലോക കാര്യങ്ങൾ എങ്ങനെയാണ് നടക്കുന്നതെന്നത്തിന്റെ കഴിയുന്നത്ര ലളിതമാക്കിക്കൊണ്ടുള്ള ശാസ്ത്രീയ വിവരണം അതിൽ നിന്നും ലഭിക്കുന്നതാണ് .എന്നാൽ ആ പുസ്തകവും ജനങ്ങളിൽ എത്താതെപോയി .

ഇങ്ങനെയൊക്കെയാണെങ്കിലും എയ്ൻസ്റ്റെയ്നിന്റെ കൃതികളിലെ മറ്റു പല അറിവുകളും ലോകവ്യാപകമായി ഇന്ന് ജനങ്ങളെ കബളിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നതായി കാണാം. അതിലൊന്നാണ് ജനങ്ങളുടെ അറിവിനെ മാറ്റിയെടുക്കുന്ന രീതി . എയ്ൻസ്റ്റെയ്നിന്റെ കൃതികൾ ശരിക്കും പഠിച്ച് മനസ്സിലാക്കിയ ശാസ്ത്രജ്ഞന്മാർ അതിലെ ജനങ്ങളെ കബളിപ്പിക്കാൻ ഉതകുന്ന കാര്യങ്ങൾ മാത്രം വേർതിരിച്ചെടുക്കുകയാണ് ഉണ്ടായിട്ടുള്ളത്.അതിൽ ചിലത് നോക്കുക . “ദി വേൾഡ് ആസ് ഐ സീ ഇറ്റ് ” എന്ന പുസ്തകത്തിൽ ഐൻസ്റ്റീൻ വിവരിച്ച ഒരു കാര്യമാണ് ” പ്രതിസന്ധി ഘട്ടങ്ങളിൽ ആളുകൾ പൊതുവെ അവരുടെ അടിയന്തിര ആവശ്യങ്ങൾക്ക് പുറത്തുള്ള എല്ലാ കാര്യങ്ങളിലും അന്ധരായി മാറും എന്നത്.(In times of crisis people are generally blind to every thing outside their immediate necessities)

ഐൻസ്റ്റെയ്നിന്റെ ഈ കണ്ടെത്തൽ ഉപയോഗിച്ച് തങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങളെ സംരക്ഷിക്കാൻ ആളുകളെ അന്ധരാക്കാനാണ് ഇന്ന് യുദ്ധങ്ങളും അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പല രാഷ്ട്രങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. എയ്ൻസ്റ്റെയ്നിന്റെ ഈ നിരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി പ്രതിസന്ധികൾ മനപ്പൂർവം സൃഷ്ടിയ്ക്കുകയും അങ്ങനെ മനുഷ്യരെ യാഥാർഥ്യങ്ങൾക്കെതിരെ അന്ധരാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാഴ്ചയാണിന്ന് ഇന്ന് എല്ലാ രംഗത്തും കാണാൻ കഴിയുക.

അതുപോലെ എയ്ൻസ്റ്റീൻ പറഞ്ഞ മറ്റൊരു കാര്യമാണ് ജനങ്ങളിൽ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകണമെങ്കിൽ അവരെ ഉപദേശിക്കുന്നതിന് പകരം അവരുടെ വയറിലേക്കുള്ളത് നൽകിയാൽ മതി എന്നത് .(To obtain a favourable response from people, it is better to offer them something for their stomachs instead of their brains.). ഇന്ന് പലരും ഭക്ഷ്യവസ്തുക്കൾ സൗജന്യമായി ജനങ്ങൾക്ക് നൽകി അവരെ സാധീനിക്കുമ്പോൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതും ഐൻസ്റ്റീൻ സൂചിപ്പിച്ച ഇതേ കാര്യം തന്നെയാണ്.ഇതുപോലെ ഇന്ന് നമുക്ക് നിസ്സാരമെന്ന് തോന്നുന്നതും നമ്മളെയെല്ലാം നിത്യജീവിതത്തിൽ സാധീനിച്ചുകൊണ്ടിരിക്കുന്നതും ആയ നിരവധി കാര്യങ്ങളുടെ ഉറവിടം ഐൻസ്റ്റീൻ വെളിപ്പെടുത്തിയതാണെന്ന് കാണാം.
.
എയ്ൻസ്റ്റെയ്നിന് സമാനമായ ചിന്താശേഷിയുള്ള ഒരു ശാസ്ത്രജ്ഞൻ അടുത്ത തലമുറയിലൊന്നും ഇനി ഉണ്ടാകാൻ സാധ്യതയില്ല.കാരണം ഇന്നത്തെ മനുഷ്യന്റെ സാഹചര്യവും ചുറ്റുപാടുകളും മാറിയിരിക്കുന്നു.തെറ്റായതും ശരിയായതും ആയ അറിവുകളുടെ ബാഹുല്യം കാരണം പരമ്പരാഗതമായി മനുഷ്യൻ ആർജ്ജിച്ചെടുത്ത ചിന്താശേഷി ഐൻസ്റ്റെയ്നിന്റെ കാലഘട്ടത്തിലുള്ളതിനേക്കാൾ വളരെയധികം കുറഞ്ഞിരിക്കുന്നു. വിവര സാങ്കേതിക വിദ്യവികസിക്കുന്നതിനനുസരിച്ച് അതിനിയും കുറഞ്ഞുകൊണ്ടിരിക്കും .ഒരു ചുരുങ്ങിയ കാലംകൊണ്ട് മനുഷ്യ മസ്തിഷ്കത്തിന്റെ ഘടനയിലോ വ്യാപ്തത്തിലോ എന്തെങ്കിലും മാറ്റം സംഭവിക്കാൻ ഇടയില്ല.അതിന് മനുഷ്യവർഗ്ഗം എത്രയോ നൂറ്റാണ്ടുകൾ ഇനിയും പിന്നിടേണ്ടിവരും.. വിവരസാങ്കേതിക വിദ്യകളുടെ തെറ്റായ ഉപയോഗം മൂലം സർവ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിന് ആശ്രയമായിട്ടുള്ളത് ആൽബർട്ട് ഐൻസ്റ്റീൻ മുന്നോട്ടുവെച്ച സമാധാനത്തിലൂന്നിയ തത്വശാസ്ത്രം മാത്രമേ അവശേഷിക്കുന്നുള്ളൂ.

You May Also Like

ഒട്ടകപ്പക്ഷിയുടെ കാലുമായി ജനിച്ചവര്‍

സിംബാബ്‌വേയുടെ പടിഞ്ഞാറന്‍ ഭാഗത്ത്, സംബേഴ്രി നദിയുടെ തിരത്ത്, പുറലോകവുമായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഗോത്രവംശം ആണ് ഡോമാ ഗോത്രം. ഇവരില്‍ ശാസ്ത്രലോകത്തിന് താത്‌പര്യമുണര്‍ത്തിയ ഒരു സംഗതി എന്താണ് എന്ന് അറിയാമോ !!. ഡോമാ ഗോത്രവംശത്തില്‍ ജനിക്കുന്ന അധികം വ്യക്തിക്കളും ഒട്ടകപ്പക്ഷിയുടെ കാല് പോലെ രണ്ട് വിരലുക്കള്‍ ആയി ആണ് ജനിക്കുന്നത്.

ഏണിയില്‍ കയറി ബഹിരാകാശത്തേക്ക് പോയാലോ ?

സ്പേസ് എലവേറ്റർ സാബു ജോസ് (ഫേസ്ബുക്കിൽ എഴുതിയത് ) ഏണിയില്‍ കയറി ബഹിരാകാശത്തേക്ക് പോയാലോ? ഒരിക്കലും…

ആമ്പർഗ്രിസ് അഥവാ തിമിംഗല ഛർദ്ദി – നിങ്ങളറിയാത്ത കാര്യങ്ങൾ

അംബർഗ്രിസിനെക്കുറിച്ച് ശാസ്ത്രലോകം എന്താണ് പറയാത്തതെന്നു പലരും ചോദിച്ചു. എവിടെ നോക്കിയാലും അതിനെക്കുറിച്ചുള്ള

പ്രകാശത്തിനെക്കാൾ വേഗത്തിൽ പാഞ്ഞു പോയവർ

നമ്മൾക്ക് എന്നെങ്കിലും കാണാൻ പറ്റുമോ എന്ന് പോലും അറിയാത്ത ആ ഭാഗത്തിന്,നമ്മൾക്ക് ഇപ്പോൾ കാണാൻ പറ്റുന്ന പ്രപഞ്ചത്തിന്റെ 250 ഇരട്ടി വലുപ്പം വരുമെന്ന് കരുതുന്നു.