അലക്സാണ്ടര്‍ ജേക്കബും അറുപതിലെ മനോവിഭ്രാന്തിയും

88

അറുപതില്‍ അത്തുംപിത്തും’ എന്നത് മലബാറിലെ ഒരു പഴമൊഴിയാണ്‌. അങ്ങനെയെങ്കില്‍ അറുപത്തഞ്ചില്‍ അലക്സാണ്ടര്‍ ജേക്കബ് മനോവിഭ്രാന്തിയുടെ രണ്ടാംഘട്ടത്തിലേക്കു പ്രവേശിച്ചു എന്നുവേണം മനസ്സിലാക്കാന്‍! ഇതിന്റെ വ്യക്തമായ തെളിവുകള്‍ ഈ മനുഷ്യനില്‍ നമുക്കു ദര്‍ശിക്കാന്‍ കഴിയും. വളര്‍ച്ച നിലയ്ക്കുന്നതാണ് വാര്‍ദ്ധക്യം. കായികക്ഷമതയെ മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും വാര്‍ദ്ധക്യം ബാധിക്കും. അതിനാല്‍ത്തന്നെ, വികസിതരാജ്യങ്ങളില്‍ അറുപത്തഞ്ചു വയസ്സാണ് റിട്ടയര്‍മെന്റ് പ്രായം. അലക്സാണ്ടര്‍ ജേക്കബിന്റെ പുതുചിന്തകളെ സഹാനുഭൂതിയോടെതന്നെ തള്ളിക്കളയേണ്ടതുണ്ട്.

പോലീസ് ഉദ്യോഗസ്ഥരുടെ റിട്ടയര്‍മെന്റ് കാലവും സ്ത്രീകളുടെ ആര്‍ത്തവവിരാമവും തമ്മില്‍ വലിയ ബന്ധമുണ്ട്. വിരമിക്കുന്ന കാലത്തോടടുക്കുംതോറും ഈ ഉദ്യോഗസ്ഥരുടെ മാനസ്സികസംഘര്‍ഷം വര്‍ദ്ധിക്കും. മനോനിലയെത്തന്നെ തകരാറിലാക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. തങ്ങള്‍ക്കുള്ളത് എന്തൊക്കെയോ നഷ്ടപ്പെടാന്‍ പോകുന്നുവെന്ന ആകുലത ഈ കാലഘട്ടത്തില്‍ ഇവരെ മദിക്കും! കര്‍മ്മനിരതവും സംഭവബഹുലവുമായ ഒരു ഔദ്യോഗിക ജീവിതത്തില്‍നിന്നു പെട്ടന്ന് ഒരു ദിവസം വിരമിക്കുമ്പോള്‍ ജീവിതത്തില്‍ ഒരു നിശ്ചല ശൂന്യത അനുഭവപ്പെടുക സ്വാഭാവികമാണ്. കാര്യമായി ഒന്നും ചെയ്യാനില്ല എന്ന തോന്നല്‍, ഇനി എന്ത്‌ എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന അവസ്ഥ! തന്റെ മുന്നിലെ അനിശ്ചിതത്തിന്റെയും അവ്യക്തതയുടേയും മൂടല്‍മഞ്ഞ് ഭാവിയിലേക്കുള്ള പ്രയാണം ദുഷ്ക്കരമാക്കും. തന്റെ ജീവിതത്തിലെ ‘കര്‍മ്മകാണ്ഡം’ അവസാനിച്ചിരിക്കുന്നു എന്ന നിരാശാചിന്ത അവനെ തളര്‍ത്തിക്കളയുകയും നിഷ്‌ക്രിയമാക്കുകയും ചെയ്യുന്നു. റിട്ടയര്‍മെന്റ് ജീവിതത്തെ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നവര്‍ക്ക് ഈ അവസ്ഥയെ തരണംചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. തനിക്കും തന്റെ കുടുംബത്തിനും സമൂഹത്തിനും നന്മയായിട്ടുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചുകൊണ്ട്‌ വിശ്രമജീവിതം സജ്ജീവമാക്കാന്‍ സാധിക്കും.

Kerala Home Minister seeks clarification from DGP - The Hinduഔദ്യോഗിക ജീവിതത്തിലെ അവസാനനാളുകളില്‍ ഒരുവന്‍ എങ്ങനെ വ്യാപരിച്ചുവോ, അതിന്റെ തുടര്‍ച്ചതന്നെയായിരിക്കും റിട്ടയര്‍മെന്റ് ജീവിതത്തിന്റെ തുടക്കം! അതായത്, ഔദ്യോഗിക ജീവിതത്തിലെ അവസാന വര്‍ഷങ്ങള്‍ സംശുദ്ധമായിരിക്കാന്‍ കഴിഞ്ഞാല്‍ ശാന്തവും സമാധാനവും വിശുദ്ധവുമായ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കാന്‍ സാധിക്കും. എന്നാല്‍, കൃത്യനിര്‍വ്വഹണത്തില്‍ വിശ്വസ്തത പുലര്‍ത്താതെയാണ് ഒരുവന്റെ അവസാനകാലം കടന്നുപോയതെങ്കില്‍, റിട്ടയര്‍മെന്റ് കാലത്ത് സമനിലതെറ്റിയ അവസ്ഥയിലായിരിക്കും അവന്‍! അലക്സാണ്ടര്‍ ജേക്കബിന് സംഭവിച്ചതും അതുതന്നെയാണ്! ഇന്ന് ഈ മനുഷ്യന്‍ സമനിലതെറ്റിയവനെപ്പോലെ വിഡ്ഢിത്തം പുലമ്പുന്നത് ഔദ്യോഗിക ജീവിതത്തിലെ അവസാനനാളുകള്‍ അനീതിയില്‍ വ്യാപരിച്ചതുകൊണ്ടാണ്. അലക്സാണ്ടര്‍ ജേക്കബിന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാനനാളുകളെ പുനരന്വേഷണത്തിനു വിധേയമാക്കിയാല്‍ സത്യം തിരിച്ചറിയാന്‍ സാധിക്കും. ആയതിനാല്‍, ഇസ്ലാമിനെ വെള്ളപൂശാനും കാമവെറിയനായ മുഹമ്മദിനെ മഹത്വത്തിന്റെ രാജാവാക്കാനും ചരിത്രത്തെ വളച്ചൊടിച്ചു പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന അലക്സാണ്ടര്‍ ജേക്കബിനെ ചരിത്രസത്യങ്ങള്‍ നിരത്തി പൊളിച്ചടുക്കുന്നതിനു മുന്‍പ് ചെറിയൊരു പുനരന്വേഷണം അനിവാര്യമാണ്!

അലക്സാണ്ടര്‍ ജേക്കബിന്റെ വകയായി അനേകം വിവരക്കേടുകള്‍ മലയാളികള്‍ക്കിടയില്‍ പ്രചരിച്ചിട്ടുണ്ട്. ശാസ്ത്രീയതയുടെ പേരിലാണ് ആദ്യമൊക്കെ ഈ വിവരക്കേടുകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍, ഇപ്പോഴത് ആദ്ധ്യാത്മിക മേഖലയിലേക്കും കടന്നുകയറിയിരിക്കുന്നു. വ്യക്തമായ അജണ്ടയോടെ രചിക്കപ്പെട്ടിട്ടുള്ള വ്യാജചരിത്രങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങി, അതു പൊതുവേദികളില്‍ ഛര്‍ദ്ദിക്കുന്നതാണ് അലക്സാണ്ടര്‍ ജേക്കബ് എന്ന ഐപിഎസുകാരന്റെ പ്രധാനവിനോദം! ശാലോം ടെലിവിഷനില്‍ അത് വിളമ്പിയപ്പോള്‍, ഈ ടെലിവിഷന്‍ ചാനലിനെ ദൈവത്തിന്റെ സ്വന്തം ചാനലായി പരിഗണിക്കുന്ന ആദ്ധ്യാത്മിക മന്ദബുദ്ധികള്‍ കയ്യടികളോടെ വരവേറ്റു! അലക്സാണ്ടര്‍ ജേക്കബിന് തന്റെ വിവരക്കേടുകളില്‍ തുടരാന്‍ പ്രചോദനമായത് ഈ മന്ദബുദ്ധികളുടെ കയ്യടിയാണ്. എന്നാല്‍, പൊതുവേദികളിലേക്ക് തന്റെ വിവരക്കേടുകള്‍ പ്രവഹിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥിതിമാറി! ശാലോം ടെലിവിഷന്റെ പ്രേക്ഷകരുടെ നിലവാരമാണ് മലയാളികളുടെ പൊതുനിലവാരം എന്ന് ധരിച്ചുവശായ പോലീസുകാരന്റെ ചുവടുകള്‍ ഓരോന്നും പിഴയ്ക്കാന്‍ തുടങ്ങി! പിന്നീടങ്ങോട്ട് മണ്ടത്തരങ്ങളുടെ ഘോഷയാത്രയായിരുന്നു.

അലക്സാണ്ടര്‍ ജേക്കബിന് ‘സ്റ്റോക്ക് ഹോം സിന്‍ഡ്രോം’ ബാധിച്ചത് ജയില്‍ ഡിജിപി ആയിരുന്നകാലത്താണ്. വിവരക്കേടുകളുടെ പ്രഘോഷകനായി ഇയാള്‍ മാറിയതും അക്കാലത്തുതന്നെ. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഖുറൈഷി ഗോത്രജന്റെ നിലവാരത്തിലേക്കുള്ള കൂപ്പുകുത്തലായിരുന്നു പിന്നീടു നാം കണ്ടത്. തന്നെ കേള്‍ക്കുന്നവരെല്ലാം തന്നെക്കാള്‍ അറിവു കുറഞ്ഞവരാണെന്നു ചിന്തിക്കുന്നവരെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, വിവരക്കേടുകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്നു വിരമിക്കാന്‍ ഇവര്‍ക്കു സാധിക്കുകയുമില്ല!

ഒരു ‘സിസേറിയന്‍’ ദുരന്തസിദ്ധാന്തം!

അദ്ധ്യാപകരെയും സഹപാഠികളെയും വെടിവയ്‌ക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ വയറുകീറി പുറത്തെടുക്കപ്പെട്ടവരാണെന്ന് അമേരിക്കയിലും ഫ്രാന്‍സിലും നടത്തിയ പഠനങ്ങളില്‍ കണ്ടെത്തി എന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നത്. സിസേറിയനിലൂടെ പുറത്തുവരുന്ന കുട്ടി ആദ്യം കാണുന്നത് കത്തി പിടിച്ചു നില്‍ക്കുന്ന ഡോക്ടറെ ആണെന്നും അത് കാണുന്ന കുട്ടികള്‍ക്ക് രക്തം പേടി ഉണ്ടാവില്ലെന്നും ലേഖനത്തില്‍ വാദിക്കുന്നുണ്ട്. അറുപതു കഴിഞ്ഞതോടെ ‘അത്തുംപിത്തും’ പറഞ്ഞുനടക്കുന്ന അലക്സാണ്ടര്‍ ജേക്കബ് ശാസ്ത്രലോകത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളിലൊന്നാണ് ഈ മൊഴിമുത്തുകള്‍! അപ്പനാരെന്നോ അമ്മയാരെന്നോ അറിയാതെ, ബാല്യത്തില്‍ത്തന്നെ ‘റിബലുകള്‍’ ആയി മാറുന്ന കുട്ടികള്‍ വളര്‍ന്നുവരുന്നത് ലോകത്തോടുള്ള പകയിലാണ്. ലോകത്തിനുവേണ്ടി ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ സംസ്കാരത്തിന്റെ ഇരകളാണ് ജാരസന്തതികള്‍! ജാരനോടൊപ്പം ജീവിക്കുന്ന അമ്മയെ കണ്ടാണ്‌ ഒരു കുഞ്ഞു വളരുന്നതെങ്കില്‍, അവന്‍ ഈ ലോകത്തു നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ക്ക് എതിരാളിയായിരിക്കും. അദ്ധ്യാപകരെയും സഹപാഠികളെയും മാത്രമല്ല, കണ്ണില്‍ക്കാണുന്ന സകലരെയും ആക്രമിക്കാനുള്ള വാസന ഈ കുട്ടികള്‍ക്കുണ്ടാകും. ഇത് ഐസക് ന്യൂട്ടന്റെ മൂന്നാം ചലനനിയമ സിദ്ധാന്തമാണ്‌. അതായത്, ‘ഫോര്‍ എവരി ആക്ഷന്‍, ദെയറീസ് ആന്‍ ഈക്വല്‍ ആന്‍ഡ് ഓപ്പോസിറ്റ് റിയാക്ഷന്‍’! ക്രിസ്തുവിന്റെ നിയമങ്ങളെ തിരസ്ക്കരിച്ച്‌ ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളെ തോളിലേറ്റിയ സമൂഹങ്ങള്‍ക്കു ലഭിക്കുന്ന ഈ തിരിച്ചടിയെ ‘സിസേറിയന്‍’ ദുരന്തമായി കാണുന്ന തിരുമണ്ടനെ സംബന്ധിച്ചിടത്തോളം മുഹമ്മദ്‌ എന്ന കാമവെറിയനെ ഒരു ‘മാതൃകാപുരുഷോത്തമന്‍’ ആയി പരിഗണിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല!

സിസേറിയനിലൂടെ പുറത്തെടുക്കപ്പെടുന്ന കുഞ്ഞ് ആദ്യമായി കാണുന്നത് ആയുധമേന്തിയ ഡോക്ടറെയാണെന്ന മണ്ടത്തരം അലക്സാണ്ടര്‍ ജേക്കബ് പറയുമ്പോള്‍, ചിലരെങ്കിലും തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുണ്ട്. കാരണം, ഈ മനുഷ്യന്റെ പേരിനോടൊപ്പവും ‘ഡോക്ടര്‍’ എന്ന അലങ്കാരം കാണാം. യേശുദാസും ബോബി ചെമ്മണ്ണൂരുമൊക്കെ അലങ്കരിക്കുന്ന അലങ്കാരപദം തന്നെയാണ് അലക്സാണ്ടര്‍ ജേക്കബും തന്റെ പേരിനോടൊപ്പം ചേര്‍ത്തിരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല! അയലയിലും മത്തിയിലും മാത്രമേ പോഷകഗുണങ്ങള്‍ ഉള്ളുവെന്നും, മറ്റു മത്സ്യങ്ങള്‍ രുചി മാത്രം പ്രദാനം ചെയ്യുന്നവയാണെന്നും വിളിച്ചുപറഞ്ഞപ്പോള്‍ പലരും അത് വിശ്വസിച്ചു. അലക്സാണ്ടര്‍ ജേക്കബ് എന്ന ‘പണ്ഡിതന്‍’ ഒരു ഭിഷഗ്വരന്‍ കൂടിയാണെന്നു തെറ്റിദ്ധരിച്ചവരാണ് മറ്റു മീനുകളെ തള്ളിക്കളഞ്ഞത്. അയലയിലും മത്തിയിലും ‘ഒമേഗ 3’ അടങ്ങിയിട്ടുള്ളതുപോലെ, മറ്റുപല ജീവകങ്ങളും അടങ്ങിയിട്ടുള്ള മത്സ്യങ്ങളുണ്ട്. അതായത്, ഒരു ജീവകത്തെ സ്വീകരിക്കാന്‍ മറ്റു ജീവകങ്ങളെ തള്ളിക്കളയുന്നത് ബുദ്ധിശൂന്യതയാണ്. മോഹനന്‍ വൈദ്യനെയും പ്രകൃതിചികിത്സയുടെ പേരില്‍ അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്ന വടക്കുംചേരിയെയും സ്വീകരിക്കാന്‍ മടിയില്ലാത്തവരാണ് മലയാളികള്‍! ആയതിനാല്‍, അലക്സാണ്ടര്‍ ജേക്കബിനെയോ ബോബി ചെമ്മണ്ണൂരിനെയോ ചികിത്സയ്ക്കായി സമീപിക്കുന്നവരുമുണ്ടാകാം. അച്യുതാനന്ദനെ വടക്കുംചേരിയാണല്ലോ ചികിത്സിച്ചത്!

ഒരു സ്വാഭാവിക പ്രസവമാണെങ്കില്‍പ്പോലും ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്തി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം. പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിക്കാനും ഗര്‍ഭാശയമുഖം വികസിപ്പിക്കാനും ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത് ‘പല്ലും നഖവും’ അല്ല! പ്രസവസമയത്ത് ഡോക്ടര്‍മാര്‍ യോനിയ്ക്കും മലദ്വാരത്തിനുമിടയില്‍ മുറിവുണ്ടാക്കാറുണ്ട്. പ്രസവം വേഗം നടക്കേണ്ടതുള്ളപ്പോള്‍ യോനീപേശികള്‍ വികസിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെ മുറിവുകളുണ്ടാക്കുന്നത്. സ്വന്തം ഭാര്യയുടെ പ്രസവത്തിനു സാക്ഷ്യം വഹിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ട്. ഈ അവകാശമെങ്കിലും അലക്സാണ്ടര്‍ ജേക്കബ് ശരിയാംവണ്ണം വിനിയോഗിച്ചിരുന്നെങ്കില്‍ ഇത്തരം മണ്ടത്തരങ്ങള്‍ക്കൊണ്ട് സ്വയം അപഹാസിതനാകുമായിരുന്നില്ല. ആയുധമേന്തി നില്‍ക്കുന്ന ഡോക്ടറെ കണ്ടിട്ടാണ് കുട്ടികളില്‍ അക്രമവാസനയുണ്ടാകുന്നതെന്നു പറഞ്ഞാല്‍, ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ വസിക്കുന്ന സ്ത്രീകള്‍പ്പോലും ചൂലെടുത്തടിക്കും! പൈശാചികവത്ക്കരിക്കപ്പെട്ട ആധുനികലോകത്തിന്റെ വഴിപിഴച്ച നിയമങ്ങളാണ് കുട്ടികളില്‍ ‘ക്രിമിനല്‍’ വാസന വളര്‍ത്തുന്നത്. മനഃശാസ്ത്രജ്ഞന്മാര്‍ എന്നപേരില്‍ വിഹരിക്കുന്ന പൈശാചിക ജന്മങ്ങള്‍ ഈ ലോകത്തു വിഹരിക്കുന്നുണ്ട്. കുട്ടികളെ ശിക്ഷണത്തില്‍ വളര്‍ത്തുന്നത് കുറ്റകരമാണെന്നു പറഞ്ഞു പഠിപ്പിക്കുന്നതും, ബാലാവകാശം എന്നപേരില്‍ താന്തോന്നികളായി കുട്ടികളെ വളര്‍ത്താന്‍ നിയമങ്ങളുണ്ടാക്കുന്നതും ഈ ‘പൈശാചിക ജന്മങ്ങളുടെ’ ഉപദേശപ്രകാരമാണ്! ഈ സത്യത്തെ മറച്ചുപിടിക്കാന്‍ ‘സിസേറിയന്‍’ സിദ്ധാന്തങ്ങളുമായി അധർമ്മ സന്തതികള്‍ ഇറങ്ങിയിട്ടുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണ് അലക്സാണ്ടര്‍ ജേക്കബ്!

Advertisements