Anna Benny

എയ്സ് കോർപ്പറേഷന്റെ ബാനറിൽ സുധിൻ വാമറ്റം സംവിധാനം ചെയ്ത തീഫ്ത്രില്ലർ ചിത്രമായ ആലീസ് ഇൻ പാഞ്ചാലി നാടിന്റെ ട്രെയിലർ ഗുഡ് വിൽ എന്റർടൈമെൻസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ചിത്രം ആഗസ്റ്റിൽ കേരളത്തിലെ 200-ൽപരം തീയറ്റുറുകളിൽ പ്രദർശനത്തിനെത്തും.

Alice in Panchalinadu' Movie Official Trailer Goes Viral | ആലീസ് ഇന്‍  പാഞ്ചാലി നാടിന്റെ ട്രെയിലര്‍ പുറത്ത്; ആഗസ്റ്റില്‍ 200 ല്‍ പരം  തിയേറ്ററുകളിലൂടെ ചിത്രം റിലീസ് ...പാഞ്ചാലിനാടെന്ന ഗ്രാമത്തിൽ എത്തിപ്പെടുന്ന ഡൽഹിക്കാരി ആലീസെന്ന പെൺകുട്ടിയുടെയും, അതോടെ ആ ഗ്രാമത്തിലുണ്ടാവുന്ന സംഭവവികാസങ്ങളുടേയും കഥ ഇടുക്കി ജില്ലയുടെ പശ്ചാത്തലത്തിലാണ് സുധിൻവാമറ്റം വെള്ളിത്തിരയിൽ പറയുന്നത്. തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ പി.സുകുമാർ ഐ എസ് സി ഒരുക്കിയ ദൃശ്യ വിരുന്ന് ചിത്രത്തിനെ വ്യത്യസ്ഥമാക്കുന്നു. അരുൺ വി സജീവിന്റെ കഥക്ക്, അദ്ദേഹവും, സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിലെ ആദ്യ തീഫ്ത്രില്ലർ ജോണർ സിനിമയാണിത്. പുതുമയാർന്ന കഥയും അവതരണവുമൊക്കെയുള്ള സിനിമയുടെ ട്രെയിലർ ആറുദിവസം കൊണ്ട് യുടൂബിൽ 1. 7 M വ്യൂവേർസ് കണ്ടു.

Alice in Panchalinadu' first look poster is here | Malayalam Movie News -  Times of Indiaബോളിവുഡിലെ പ്രശസ്തതാരം കാമ്യ അലാവത്ത് ടൈറ്റിൽ കഥാപാത്രമാകുന്ന ചിത്രത്തിൽ അജയ് മാത്യു -ബെന്നിയെന്ന നായക വേഷത്തിലെത്തുന്നു. ശില്പ , അനിൽ മുരളി, പൊന്നമ്മ ബാബു, കെ.ടി എസ് പടന്നയിൽ, ജയിംസ് കൊട്ടാരം, അമൽ സുകുമാരൻ, തൊമ്മൻ മങ്കുവ , കലാഭവൻ ജയകുമാർ, ജോളി ഈശോ, സൈമൺ കട്ടപ്പന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഇരുനൂറിൽ പരം കലാകാരന്മാരും വെള്ളിത്തിരയിലെത്തും. എഡിറ്റിംഗ്: ഉണ്ണി മലയിൽ, പി.ആർ. ഒ ബിജു വൈശ്യൻ .മലയാളികളുടെ പ്രിയതാരം അനിൽ മുരളി അവസാനമായി അഭിനയിച്ച ചിത്രമാണ് ആലീസ് ഇൻ പാഞ്ചാലി നാട്. ചിത്രത്തിലെ മനോഹരമായ ഗാനങ്ങളും ഉടൻ പുറത്തിറങ്ങും.

You May Also Like

മുക്ത പ്രയാണം (കഥ) – അഭിലാഷ് രവീന്ദ്രന്‍

‘ അച്ഛന് വീട്ടിലിരുന്നു കൂടെ.. എന്തിനാ കണ്ട അലവലാതികളുമായിട്ടൊക്കെ കൂടുകെട്ട്….’ ആ വിലക്കുകളെ മുഖവിലക്കെടുക്കാന്‍ പക്ഷേ അയാള്‍ക്കാവുമായിരുന്നില്ല. നഗരത്തിലെ ദുരിതജീവിതം അനിരുദ്ധനെ അത്രമാത്രം വീര്‍പ്പുമുട്ടിച്ചിരുന്നു. ഗ്രാമവഴികളിലൂടെ ശുദ്ധവായൂ ശ്വസിച്ചു സ്വച്ഛന്തമായി നടക്കാന്‍ അയാള്‍ വല്ലാതെ കൊതിച്ചു…അഭിലാഷ് രവീന്ദ്രന്‍ എഴുതിയ ചെറുകഥ – മുക്ത പ്രയാണം

‘അന്നപൂരണി വിഷയത്തിൽ മാപ്പ് പറഞ്ഞു നയൻ‌താര, വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂർവമല്ലെന്നു താരം

നയന്‍താര നായികയായി എത്തിയ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന്…

റോഡ്‌ മുറിച്ചുകടക്കാന്‍ കാത്തുനിന്ന പെണ്‍കുട്ടി : റോഡിനു അപ്പുറത്ത് എത്തിയപ്പോള്‍ സംഭവിച്ചത് …

ഇത് വെറുമൊരു വീഡിയോ അല്ല , മറിച്ചു ഇന്ത്യയിലെ ഉയര്‍ന്ന ചിന്താഗതിയുള്ള ആളുകള്‍ ജീവിക്കുന്ന നഗരങ്ങളുടെ നേര്‍ക്കാഴ്ചയാണ്‌ …

സാറേ ഇപ്രാവശ്യം ജോർജ്ജ്കുട്ടിയുടെ കേസ് വന്ന് കഴിഞ്ഞപ്പോൾ.. എനിക്ക് ചില കാര്യങ്ങൾ തോന്നി

സഹ : സാറെ നമുക്കിത് വീണ്ടും അന്വേഷിക്കണം.. അവനെ പോക്കണം സാറെ.. IG : ടോ ഫോഴ്സിന് ഈ കേസ്സിപ്പോൾ തൊടാൻ പോലും