Sanjeev S Menon

“സുബി സുബി സുബി…. ” എന്ന ആ പാട്ട് ആലപ്പുഴ വീരയ്യാ തീയറ്ററിൽ നിന്നിറങ്ങുമ്പോഴും മനസിൽ മുഴങ്ങിക്കൊണ്ടിരുന്നു. ആ ശബ്ദത്തിന് വല്ലാത്തൊരു കാന്തിക ശക്തിയുണ്ടായിരുന്നു. ‘ഡാൻസ് ഡാൻസ്’ എന്ന ആ മിഥുൻ ചക്രബർത്തി സിനിമയിൽ ഒരു ഹിന്ദി സിനിമക്കു വേണ്ട ചേരുവകളൊക്കെയുണ്ടായിരുന്നു. സ്മിതാ പാട്ടീലും മന്ദാകിനിയും, വില്ലൻ ആകാൻ ഞാൻ കഴിഞ്ഞിട്ടേ വേറെ ആൾ ഉണ്ടാകൂ എന്ന് മുഖത്ത് എഴുതി വെച്ചിട്ടുള്ള അമരീഷ് പുരിയും ഒക്കെ ചേർന്ന് അന്നത്തെ ഡിസ്കോ ട്രെൻറിൽ എടുത്ത സിനിമ.

എന്നാൽ ആ സിനിമ അത്രയും വലിയ വിജയമായതിൽ പാട്ടുകൾക്കുള്ള പങ്ക് വലുതാണ്. ഏകദേശം മിക്ക പാട്ടുകളും പാടിയത് അലിഷായാണ്.ബപ്പി ലഹിരിയുമൊത്തുള്ള കൂട്ടുകെട്ടിൽ ഒരുപിടി ഡിസ്കോ ഹിറ്റുകൾ പിറന്നു.”Adventure of Tarzan, “Dance Dance, “Commando”, Guru”, Love Love Love” തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ ജോഡി ഹിറ്റുകൾ തീർത്തു

പുതുതലമുറ ഒരുപക്ഷേ അലീഷയെ അറിയുന്നത് ‘Made In India’ എന്ന ആൽബത്തിലെ ടൈറ്റിൽ സോങ്ങിലൂടെയാകും. Biddu ഒരുക്കിയ ആ ആൽബത്തിലെ എല്ലാ പാട്ടുകളും തന്നെ വൻ ഹിറ്റുകളായി.1985 ൽ ‘Jadoo’ എന്ന ആൽബമാണ് അലിഷാ ആദ്യമായി ചെയ്തത്.പിന്നീട് പോപ്പ് സംഗീതത്തിൻ്റെ ഇന്ത്യൻ മഡോണയായി മാറിയ Queen of Indi-pop….Alisha Chinai!

1965 ൽ അഹമ്മദാബാദിൽ ജനിച്ച അലിഷാ തൻ്റെ ആലാപന രീതിയിലെ വ്യത്യസ്തതയും സെക്സി വോയ്സും മാർക്കറ്റ് ചെയ്യാൻ സിനിമയേക്കാളേറെ ആൽബം തെരഞ്ഞെടുത്തു. അതിനായി സിനിമകളിൽ നിന്നു മാറി നില്ക്കുകയും ചെയ്തിട്ടുണ്ട്.’Jadoo’, ‘Baby doll’, ‘Aah Alisha….Madonna of India’, ‘Made in India’ എന്നീ ആൽബങ്ങളൊക്കെ നന്നായി വിറ്റു പോയി.Leslie Lewis നൊപ്പം ഒരുക്കിയ ‘Bombay girl’ എന്ന ആൽബത്തിലെ “De de de de de de de mujhko” എന്ന പാട്ടും വലിയ ഹിറ്റായിരുന്നു.

സിനിമയിലും നിരവധി ഹിറ്റുകൾ തന്നിട്ടുണ്ട് അലീഷാ.’Tridev’ലെ “Raat bhar jaam se”, ‘Vijaypath’ ലെ “Ruk ruk ruk”, Raja Hindustani’യിലെ “Tere ishq main nachenge”, ‘Khuddar’ ലെ “Sexy sexy sexy mujhe kaun bole” അങ്ങനെ കുറേ ഹിറ്റുകൾ.1987 ൽ ലക്ഷ്മികാന്ത് – പ്യാരേലാലിൻ്റെ സംഗീതത്തിൽ ‘Mr.India’ എന്ന ചിത്രത്തിനായി കിഷോർജിക്കൊപ്പം പാടിയ “Kaate nahin Katthe” വൻ വിജയമായിരുന്നു.1980 കളുടെ രണ്ടാം പകുതിയിലും 1990കളിലും അലീഷയുടെ ശബ്ദം ഒരു ഹരമായയിരുന്നു. ഇപ്പോഴും ഇടക്ക് ഡാൻസ് ഡാൻസിലെ പാട്ടുകൾ പുതുമ ചോരാതെ കേൾക്കാറുണ്ട്. “Dil yeh kehta hai ….kanon main tere….’from Phool Aur Kaante.

Leave a Reply
You May Also Like

ജിമെയിലില്‍ ഇനി ‘കുത്ത്’ ഒരു സംഭവമേ അല്ല !

നമ്മളോട് ആരെങ്കിലും മെയില്‍ അഡ്രെസ്സ് ചോദിച്ചാല്‍ പിന്നെ അത് പറഞ്ഞു കൊടുക്കുവാനുള്ള വിഷമം നമുക്ക് നന്നായി അറിയുന്നതാണ്.

ദിനേന സോഡ കുടിക്കുന്നത് ഹൃദയാഘാത സാധ്യത 43% ആയി വര്‍ധിപ്പിക്കും !

നിത്യേന സോഡ അല്ലെങ്കില്‍ അത് പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവര്‍ അറിയുന്നുണ്ടോ അത് തങ്ങളുടെ മരണത്തിനു തന്നെ കാരണമായേക്കുമെന്ന സത്യം ?

കൂടുതല്‍ ആരോഗ്യത്തിനായി എണീറ്റ്‌ നില്‍ക്കൂ; ഇരുത്തം നിങ്ങളെ മരണത്തിലേക്ക് നയിക്കും !

ഇരിക്കുക എന്നാല്‍ പുകവലിയെ പോലെ തന്നെ അപകടകരമാണെന്ന് മെഡിക്കല്‍ ഡെയിലിയില്‍ വന്ന പുതിയ പഠന റിപ്പോര്‍ട്ട്‌ ചൂണ്ടി കാണിക്കുന്നു

ഇത്രേം ഗ്ലാമറസായി കത്രീനയെ നിങ്ങൾ ഇതിനുമുമ്പ് കണ്ടിട്ടുണ്ടാകില്ല, കാണാം ‘ഫോൺ ഭൂത്’ ട്രെയ്‌ലർ

ഇന്ത്യൻ സിനിമയിലെ സുന്ദരമുഖമാണ് കത്രീന കൈഫ് . താരം ഹിന്ദി സിനിമകളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത് എങ്കിലും,…