ഡോ. ബി ആർ അംബേദ്കർ ആർ എസ് എസിന്റെ ഭരണഘടനയായ മനുസ്മൃതി എന്ന അശ്ലീലം കത്തിച്ചതിന്റെ വാർഷികം ആണ്

436

ഇന്ന് ഡിസംബർ 25.

ഡോ ബി ആർ അംബേദ്കർ ആർ എസ് എസിന്റെ ഭരണഘടനയായ മനുസ്മൃതി എന്ന അശ്ലീലം കത്തിച്ചതിന്റെ വാർഷികം ആണ്. നാമജപക്കാരായ നായർ, ഈഴവ, ദളിത് സഹോദരങ്ങൾ വായിച്ചറിയാൻ കുറച്ച് നല്ല സൂക്തങ്ങൾ താഴെ കൊടുക്കുന്നു.

* സ്ത്രീകൾക്ക് വേദ മന്ത്രങ്ങൾ ഉച്ചരിക്കാൻ പാടില്ല. (അധ്യായം X സൂക്തം:18 ) ”

*വിശ്വസ്തയായ ഭാര്യ ഭർത്താവിനെ നിരന്തരം ദൈവമായി പൂജിച്ച് കൊള്ളണം. (അധ്യായം V സൂകതം:154 )

ജാതിക്രമം

മനുസ്മൃതി പ്രകാരം ഗോത്രവർഗ്ഗങ്ങളും ദലിതുകളും മനുഷ്യരെന്ന പദവിക്ക് പോലും അർഹരല് കാരണമവർ പരമ്പരാഗതമായി അശുദ്ധിവരുത്തുന്നവരാണ്.

* പൂർണ്ണ മനഃസമാധാനത്തോടെ ഒരു ബ്രാഹ്മണന് ശൂദ്രൻറെ വസ്തുവഹകൾ കൈവശം വെക്കാവുന്നതാണ്.കാരണം ശൂദ്രൻ അവൻറേതായി ഒന്നും ഉണ്ടാകാൻ പാടില്ല.അവന്റെ ധനം അവൻറെ യജമാനന് എടുക്കാവുന്നതാണ് (അധ്യായം VII സൂക്തം:417)

* കഴിവുണ്ടെങ്കിൽ പോലും ശൂദ്രൻ ധനം സമ്പാദിച്ച് വെക്കാൻ പാടില്ല. കാരണം ശൂദ്രൻ ധനം സമ്പാദിച്ച് വെക്കുന്നതുതന്നെ ബ്രാഹ്മണനെ മുറിപ്പെടുത്തും.(അധ്യായം X സൂകതം:129)

* ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെ കുറിച്ച് ഗർവോട്കൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവൻറെ വായിലേക്കും ചെവികളിലേക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പ്പിക്കണം.(അധ്യായം VIII സൂക്തം:272)

* ശൂദ്രൻറെ സമ്പത്ത് നായകളും കുരങ്ങുകളുമായിതീരും. ശൂദ്രന്റെ വസ്ത്രം മൃതദേഹത്തിന്റെ പുടവകളായിത്തീരും.അവർ ഭക്ഷണം കഴിക്കുന്നത് പൊട്ടിയ പാത്രങ്ങളിൽ നിന്നായിരിക്കും.കറുത്തിരുമ്പായിരിക്കും അവരുടെ ആഭരണങ്ങൾ.അവർ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എപ്പോയും അലഞ്ഞ് കൊണ്ടിരിക്കും.(അധ്യായം X സൂക്തം:52 )

* ശൂദ്രരെയും, വൈശ്യരെയും, ക്ഷത്രിയരേയും നിരീശ്വര വിശ്വാസികളെയും കൊല്ലുന്നതുപോലെ സ്ത്രീകളെയും കൊല്ലുന്ന ലഘുവായ കുറ്റമേ ആകുന്നുള്ളൂ (ഉപപാഠക XI സൂക്തം:67)

NB: വായിച്ചിരിക്കേണ്ട പുസ്തകം തന്നെ. കത്തിച്ചത് നന്നായി.