അമ്പിളിയും ആദിത്യനും പൊരിഞ്ഞ വഴക്ക്, ഭാര്യക്കെതിരെ ആദിത്യന്റെ അസഭ്യവാക്കുകൾ കാമുകിയെ ബോധ്യപ്പെടുത്താൻ

0
167

കാമുകിയെ ബോധ്യപ്പെടുത്താൻ ഭാര്യയുമായുള്ള ഫോൺ സംഭാഷണം ഉപയോഗിച്ച് ആദിത്യൻ.

നേരത്തെ ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്പിളി ദേവി ഇന്നലെ രംഗത്തുവന്നിരുന്നു. ‘ഞങ്ങളുടെ വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. പക്ഷേ ഇന്ന് എന്റെ ഭാര്യ എനിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യാജ ആരോപണങ്ങളാണ്. അവരെ ഞാൻ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തി ഇല്ലാതാക്കുമെന്നോ ഞാൻ പറഞ്ഞിട്ടില്ല.എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കുന്നുണ്ട്. ചെലവിന് പണം നൽകുന്നുണ്ട്. ഒരു സ്ത്രീയും ‍ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവർ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാർച്ചിലാണ് ഞങ്ങൾ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാൻ അബോർഷൻ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല.”- ആദിത്യൻ പറയുന്നു. തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നായിരുന്നു അമ്പിളി ദേവിയുടെ ആരോപണം. ‘ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യൻ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. ”- അമ്പിളി ദേവി പറഞ്ഞിരുന്നു.