നമ്മൾ കരുതുന്നതിനേക്കാൾ പ്രബലരാണ് അമേരിക്ക, ഇറാൻ മറ്റൊരു ഇറാഖ് ആകുമോ ?

0
173

അനൂപ് കോതനല്ലൂർ

സുലൈമാനിയുടെ വധത്തിൽ അമേരിക്കയുടെ സൈനിക ശക്തിക്കു മേൽ ഒട്ടും പ്രതീക്ഷിക്കാതെ വലിയൊരു തിരിച്ചടി നല്കി ഇറാൻ. 15 മിസൈൽ പ്രയോഗിച്ചു ഒന്നു പോലും പാഴായില്ല തങ്ങളുടെ സൈനിക ശക്തിക്കു മേൽ തടുക്കാൻ പോലും അമേരിക്കയ്ക്ക് കഴിഞ്ഞില്ലെന്ന് ഇറാൻ. 80 ഓളം സൈനികർ മരിച്ചു എന്ന് ഇറാൻ പറയുമ്പോൾ ഒരാൾ പോലും തങ്ങൾക്ക് നഷ്ടപ്പെട്ടിട്ടില്ല തങ്ങളുടെ സൈനികർ ബങ്കറിലായിരുന്നുവെന്ന് അമേരിക്ക പറയുന്നു.

ഇറാൻ തൊട്ടടുത്ത അയൽ രാജ്യങ്ങളായ രാഷ്ട്രങ്ങൾക്ക് ശക്തമായ താക്കിത് നല്കി. തങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ വലിയ പ്രത്യാഘാതമാണ് പല രാജ്യങ്ങൾക്കുള്ള താക്കീത് .ആമേരിക്ക ഗൾഫിലേക്കുള്ള വിമാനസർവ്വീസുകൾ ഒഴിവാക്കിയെന്ന വാർത്തയും ആശങ്ക ഉണ്ടാക്കുന്നതാണ്.പെട്രോൾ സ്വർണ്ണവില കുതിക്കുന്നു. അമേരിക്ക എന്തു നിലപ്പാട് എടുക്കുന്നുവെന്നത് ലോകം വീക്ഷിക്കുന്ന വലിയൊരു ചോദ്യമാണ് ? തിരിച്ചു ഒരു പ്രത്യാക്രമണമുണ്ടായാൽ അത് അത്ര നിസ്സാരമായിരിക്കില്ല. ഇല വന്ന് മുള്ളേത് വീണാലും മുള്ള് വന്ന് ‘ഇലേല് വീണാലും നഷ്ടം ഇലക്കു തന്നെ അമേരിക്കയ്ക്ക് എതിരെ കളിയ്ക്കാൻ ഇറാൻ ഇനിയും എത്രത്തോളം വളരേണ്ടിയിരിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ സൈന്യം തങ്ങളുടെതാണെന്ന് പറയുന്ന അമേരിക്ക.ട്രംപിന്റെ വീമ്പു പറച്ചിലായി കാണേണ്ടതില്ല. തന്നെയുമില്ല. സൈബർ ലോകത്ത് പോലും അമേരിക്കയുടെ പ്രബലത എത്രത്തോളം വലുതാണെന്ന് ചിന്തിച്ചാൽ മനസ്സിലാവും. മൈക്രോസോഫ്റ്റ് ആൻഡ്രോയിഡ് മാത്രമല്ല ഫെയ്സും ബുക്കും വാട്സാപ്പും ഗുഗിളും ട്വിറ്ററും യൂട്യൂബും യാഹുവും ഹോട്ട് മെയിലും മൊക്കെ അമേരിക്കൻ കമ്പിനികൾ. ജി മെയിലിലോ യാഹുവിലോ ഹോട്ട് മെയിലിലോ ഐഡികൾ ഇല്ലാത്തവർ വിരളം. ലോകത്ത് ഏങ്ങോട് യാത്ര ചെയ്താലും ആമേരിയ്ക്കയുടെ ഗുഗിൾ മാപ്പ് വേണം. അതായത് ഒരുത്തന്റെ അടുക്കള വരെ ഗുഗിളിൽ സെർച്ച് ചെയ്താൽ കിട്ടും. ലോകത്തെ ഏതു കുഗ്രാമങ്ങൾ വരെ അമേരിയ്ക്ക് ഈസിയായി കണ്ടെത്താൻ കഴിയുന്നു.

ഭാരതത്തിന് പോലും സ്വന്തമായി ഒരു ഐഡി ഉണ്ടായിരുന്നു. റെഡിഫ് മെയിൽ എത്ര പേർ ഉപയോഗിക്കുന്നു. പണമയക്കാൻ ലോകത്ത് ഏറ്റവും കൂടുതൽ ഗുഗിൾ പേ ഉപയോഗിക്കുന്നു. ഏറ്റവും ഈസിയായ ആപ്പ് ആയതു കൊണ്ട് ഇന്ത്യയിൽ പോലും ഏറ്റവും കൂടുതൽ ഗുഗിൾ പേ. ഒരു ബ്ലോഗ് എഴുതണമെങ്കിൽ, വിക്കിപിഡിയാ വേണമെങ്കിൽ ആമേരിക്ക വേണം. ലോകത്ത് ഓൺലൈൻ പർച്ചേയിസിന്റെ എറിയ പങ്കും നടക്കുന്നത് ആമസോൺ വഴി. ലോകത്ത് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നതും ഏറെയും അമേരിയ്ക്കൻ ടെക്നോളജി .ലോകം തങ്ങളുടെ വിരൽ തുമ്പിലാണെന്ന് ആമേരിക്ക പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല.

ഒരർത്ഥത്തിൽ സ്വന്തം അക്കൗണ്ടിന്റെ പാസ് വേഡു പോലും കണ്ടെത്താൻ ആമേരിക്കയുടെ ബുദ്ധിരാക്ഷസന്മാർക്ക് കഴിഞ്ഞേക്കാം. ലോകത്ത് ചൈനയും ജപ്പാനും പോലുള്ള രാജ്യങ്ങൾ അവരുടെ ബുദ്ധിയുള്ള തലച്ചോറുകൾ തങ്ങളുടെ നാടിന്റെ നേട്ടത്തിന് ഉപയോഗിക്കുമ്പോൾ ശമ്പളം കുറഞ്ഞ ഇന്ത്യ വിട്ട് ആമേരിക്കൻ കമ്പിനികൾക്ക് വേണ്ടിനമ്മുടെ ബുദ്ധിയുള്ള തലച്ചോറുകൾ വർക്ക് ചെയ്യുന്നു.ചുരുക്കത്തിൽ ഇന്ത്യയിൽ വിനിയോഗിക്കേണ്ട ബുദ്ധി ചുളുവായി ആമേരിക്ക കൊണ്ടു പോകുന്നു. എന്നിട്ട് ഇവിടെ ഇരുന്ന് അവന്റെ ഫെയ്സ് ബുക്കിലൂടെ ട്വിറ്ററിലൂടെ യൂട്യൂബിലൂടെ അവനെ തെറി വിളിക്കുന്നു. അഞ്ചാം ക്ലാസ്സ് തോറ്റ് നില്ക്കുമ്പോൾ ബി കോം ഫസ്റ്റ് ക്ലാസ്സിൽ നില്ക്കുന്ന വല്യേട്ടനോട് വെല്ലുവിളി ഉയർത്തുന്ന രാജ്യങ്ങൾ ഇനിയുമെത്രയോ മുന്നേറണം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.