സുധാമണിയുടെ തീരദേശ നിയമലംഘനത്തെക്കുറിച്ച് പോസ്റ്റിട്ട ആലപ്പാട്ട് പഞ്ചായത്ത് മെമ്പർക്ക് വധ ഭീഷണി

39319

പോസ്റ്റ് കടപ്പാട്  :  Sudha Radhika

വരൂ സുധാമണി, നിയമം വ്യാജന്മാർക്കും ബാധകമാണു കേട്ടൊ. ഈ ഫ്ലാറ്റുകൾ പൊളിക്കുംവരെയും സമരമാണു. അമൃതാനന്ദമയീ മഠത്തിന്റെ തീരദേശ നിയമലംഘനത്തെക്കുറിച്ച് fb പോസ്റ്റിട്ട ആലപ്പാട്ട് പഞ്ചായത്ത് മെമ്പർക്ക് വധ ഭീഷണി .

തീരദേശ പരിപാലന നിയമം ലംഘിച്ച് ആലപ്പാട് പഞ്ചായത്തിൽ മാതാ അമൃതാന്ദമയീ മഠം നിർമ്മിച്ച ഫ്ലാറ്റുകളെ കുറിച്ച് Fb പോസ്റ്റിട്ട ആലപ്പാട് പഞ്ചായത്ത് മെമ്പർ ആർ.ബേബിക്ക് നേരെയാണ് വധഭീഷണി ഉയർന്നിരിക്കുന്നത്. മഠത്തിന്റെ നിയമലംഘനത്തെക്കുറിച്ച് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് .

ആലപ്പാടിന് മരടിനോട് പറയാനുള്ളത്.

ഏറെ നാളായി മുഖ പുസ്തക എഴുത്തുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ചിലർക്കെങ്കിലും അലോസരമുണ്ടാക്കും എന്നറിയാം അത്തരക്കാർ യാഥാർത്ഥ്യങ്ങൾ മനസിലാക്കി പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നിയമ വിരുദ്ധമായി നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെ സംബന്ധിച്ചാണ് കേരളം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്യുന്നത്. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ കർശന നിലപാടിനെ തുടർന്ന് സംസ്ഥാന സർക്കാർ നടപടികളുമായി മുന്നോട്ട് പോകാൻ നിർബന്ധിതരായിരിക്കുന്ന സന്ദർഭത്തിൽ തീരദേശ പരിപാലന നിയമം വീണ്ടും മുഖ്യധാരയിലേക്ക് വരുകയാണ്. ഭൂമി ശാസ്ത്രപരമായി ഏറെ പ്രത്യേകതകൾ ഉള്ള കേന്ദ്ര സർക്കാരിന്റെ പട്ടികയിൽ പരിസ്ഥിതി ലോല പ്രദേശമായി രേഖപ്പെടുത്തിയിരിക്കുന്ന ആലപ്പാട് പഞ്ചായത്തിലെ ആഗോള ഭക്തികേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഒരു പരിസ്ഥിതിവാദികൾക്കും പരാതി ഇല്ല.ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ പരാതി ഇല്ല മരടിലെ ഫ്ലാറ്റ് പൊളിക്കണമെന്ന നിലപാടെടുത്ത പാർട്ടിക്കാർക്കോ അവരുടെ ജന പ്രതിനിധികൾക്കോ പരാതി ഇല്ല. വർഷങ്ങളായി വാണിജ്യാടിസ്ഥാനത്തിൽ വിറ്റഴിക്കുന്ന ഫ്ലാറ്റുകളാണവിടെ ഏറെയും, ആശ്രമം പ്രധാന കെട്ടിടവും ,കളരിയും ,അന്തേവാസികളും താമസിക്കുന്ന കെട്ടിടവും മാറ്റി നിർത്തിയാൽ കൃത്യമായും നികുതി അടയ്ക്കാൻ ബാധ്യതപ്പെട്ട കെട്ടിടങ്ങൾ മഠം വക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ നിരവധി ഹോസ്റ്റലുകൾ അവയൊന്നും കുട്ടികൾക്ക് സൗജന്യമായി നൽകുന്നവയല്ല, തലയെണ്ണി പണം വാങ്ങുന്നവയാണ് . ‘
എന്ത് കൊണ്ടോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഭരണത്തിലെത്തിയവരാരും നാളിതുവരെ അതിനായി മുൻകൈയെടുത്തിട്ടില്ല. കൃത്യമായ നികുതി ഇടാക്കിയാൽ ആലപ്പാട് പഞ്ചായത്തിലെ ഒരു വാർഷിക പദ്ധതിയുടെ തുകയേക്കാൾ വരും നികുതി തുക.

ഞാൻ ഉൾപ്പെടുന്ന ആലപ്പാട് ഭരണ സമിതി പ്രസ്തുത വിഷയം ചർച്ച ചെയ്യുകയും കൃത്യമായ നികുതി ഇടാക്കാൻ നോട്ടീസ് നൽകുകയും പഞ്ചായത്ത് AE കെട്ടിടങ്ങൾ പരിശോധിച്ച് നിയമ പരമായ പരിരക്ഷയുള്ള (കെട്ടിട നമ്പർ) കെട്ടിടങ്ങൾക്ക് ടാക്സ് ഈടാക്കുകയും ചെയ്തു. പ്രധാന വിഷയമതല്ല UA നമ്പറുള്ള ബഹു ഭൂരിപക്ഷം കെട്ടിടങ്ങളും ആശ്രമ മതിൽ കെട്ടിനകത്തുള്ളവയെ സംബന്ധിച്ചാണ് വാണിജ്യമായി വിറ്റഴിക്കുന്ന ഇവയുടെ നിർമ്മാണങ്ങൾ ഒന്നും നിയമ പരമല്ല ‘ പഞ്ചായത്തിന് മഠം നൽകിയ മറുപടിയാണ് വിചിത്രം അനധികൃത കെട്ടിടങ്ങൾക്ക് നിയമ പരമായ സാധുത നൽകി നമ്പർ നൽകാമെങ്കിൽ ടാക്സ് നൽകാം മാത്രമല്ല ഈടാക്കിയ ടാക്സ് കുറവ് ചെയ്യുകയും വേണം. അവർക്ക് ഒരു നിയമവും ബാധകമല്ല ഇതൊക്കെ പറയാൻ നാഴികക്ക് നാൽപ്പത് വട്ടം പരിസ്ഥിതിയേയും നാടിനേയും പറ്റി പറഞ്ഞ് ഫേസ് ബുക്കിൽ കുത്തി കുറിക്കുന്ന ഒരാളും തയാറാവില്ല ഒരു പരിസ്ഥിതിവാദികളും മുന്നോട്ട് വരില്ല. രാവെന്നോ പകലെന്നോ ഇല്ലാതെ അവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ച് മരട് കാരെങ്കിലും അന്വേഷിക്കണം .ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മുൻപിൽ ഈ വിഷയമെത്തിയാൽ മരട്കാർക്ക് രക്ഷപെടാനുള്ള വഴി തീർച്ചയായും ഒരുങ്ങും ,സുപ്രീം കോടതി വിധി മറികടക്കാനുള്ള നിയമനിർമ്മാണത്തിന് രാജ്യത്തെ മുഴുവൻ സംവിധാനങ്ങളും മുന്നിട്ടിറങ്ങും മുഴുവൻ രാഷ്ട്രീയ പാർട്ടികളുടേയും പിന്തുണ ലഭിക്കും. തീരദേശ പരിപാലന നിയമം തന്നെ വഴി മാറും ജനാധിപത്യം പണാധിപത്യം കച്ചവടാധിപത്യം ആദ്ധ്യാത്മികാധിപത്യം നീണാൽ വാഴും പിറന്ന മണ്ണിൽ ഒരു കൂരയൊരുക്കാൻ മത്സ്യതൊഴിലാളി CRZ കമ്മിറ്റി തീരുമാനം കാത്തിരിക്കും😔

ആർ.ബേബി
ഗ്രാമ പഞ്ചായത്തംഗം
ആലപ്പാട്