ഹലോ അമൃത് രംഗാ പറയാൻ പോകുന്നത് താങ്കൾ എഴുതി ഒണ്ടാക്കിയെന്ന് പറയുന്ന PSC പരീക്ഷയെ കുറിച്ച് തന്നെയാണ്

854

ഹലോ അമൃത് രംഗാ പറയാൻ പോകുന്നത് താങ്കൾ എഴുതി ഒണ്ടാക്കിയെന്ന് പറയുന്ന PSC പരീക്ഷയെ കുറിച്ച് തന്നെയാണ്. കഴിഞ്ഞ UDF സർക്കാരിന്റെ കാലത്തെ PSC ചെയർമാൻ ഇപ്പോഴത്തെ ബിജെപി നേതാവ് K.S രാധാകൃഷണൻ. അന്ന് SI റിക്രൂട്ട്മെന്റിൽ വലിയ ഒരു അട്ടിമറി നടന്നു. ഈ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ ഉത്തരവിട്ടിരുന്നു.

അട്ടിമറിയുടെഒന്നാംഘട്ടം !!

ആകെ വേക്കൻസികളുടെ 50 % നേരിട്ടുള്ള നിയമനവും 50% സർവീസിലുള്ള പോലീസുകാരിൽ നിന്ന് പ്രമോഷൻ വഴിയാണ് നികത്തേണ്ടത്. എന്നാൽ അന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ക്ലർക്കിന് പറ്റിയ തെറ്റ്, ചിലപ്പോൾ ബോധപൂർവമാകാം .മുഴുവൻ SI വേക്കൻസികളും PSC യ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഫയൽ തയ്യാറാക്കി. വസ്തുതകൾ നോക്കാതെ ഭരണ വിഭാഗം എഐജി കണ്ട് ഫോർവേഡ് ചെയ്ത ഫയൽ ഭരണ വിഭാഗം ADGP വഴി DGP PSC ക്ക് ഫോർവേഡ് ചെയ്തു. മൊത്തം വേക്കൻസിയിലേക്ക് PSC റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തി. വർഷങ്ങളായി പോലീസ് സേനയുടെ ഭാഗമായി പ്രവർത്തിച്ച് സീനിയർ CPO , ASI പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ പേർക്ക് അർഹമായ പ്രമോഷൻ നഷ്ടപ്പെട്ടു..

അട്ടിമറിയുടെരണ്ടാംഘട്ടം ..!!

റിട്ടൺ ടെസ്റ്റും ഫിസിക്കൽ ടെസ്റ്റും കഴിഞ്ഞ് അന്തിമ റാങ്ക് പട്ടികയ്ക്ക് മുമ്പായുള്ള ഇന്റർവ്യൂവിൽ ആണ് ഉദ്യോഗാർത്ഥികളെ ചതിച്ച അട്ടിമറി നടന്നത്. UDF അനുകൂല PSC അംഗങ്ങൾ ഭൂരിപക്ഷവും അര സംഘി KSരാധാകൃഷ്ണൻ ചെയർമാനും . ഇന്റർവ്യൂവിൽ തൽപ്പരകക്ഷികൾക്ക് വാരിക്കോരി മാർക്ക് കൊടുത്തു. സംഘികൾക്ക് ഉദാരമായ ഇൻറർവ്യൂ മാർക്കോടെ റാങ്ക് ലിസ്റ്റിലും അതുവഴി പോലീസ് സേനയിലും നുഴഞ്ഞു കയറാൻ ഒത്താശ ചെയ്തത് ഉമ്മൻ ചാണ്ടിയോ തിരുവഞ്ചൂരോ അതോ ചെന്നിത്തലയോ ? അതോ വി.മുരളീധരന്റെ ശുപാർശ KS രാധാകൃഷ്ണൻ നടപ്പാക്കി നൽകിയോ ? അങ്ങനെ പോലീസ് സേനയിൽ കയറിപ്പറ്റിയ സംഘപരിവാറുകാരാണ് ഇന്ന് കേരള പോലീസിനെ കാവി അണിയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.

പോലീസിലെ രഹസ്യങ്ങൾ സംഘപരിവാറിന് ചോർത്തി നൽകിയും തത്വമസി വാട്സ് ആപ് ഗ്രൂപ് പ്രവർത്തനം നടത്തിയും കുറെ സംഘികൾ പോലീസിൽ ഉണ്ട് .

RSS ശാഖകളിൽ നടക്കുന്ന കായികപരിശീലനം യൂണിഫോം തസ്തികകളിലേക്കുള്ള കായിക ക്ഷമത പരീക്ഷയിൽ സംഘികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി നൽകുന്നുണ്ട്. പോലീസിലെ SI, കോൺസ്റ്റബിൾ തസ്തികകൾ, ഫയർഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ് എന്ന് വേണ്ട എല്ലാ സർക്കാർ സർവീസിലും സംഘപരിവാർ അനുകൂലികൾ നിയമിക്കപ്പെടാൻ വേണ്ടി കൃത്യമായ പരിശീലനം RSS സംസ്ഥാനത്ത് നൽകുന്നുണ്ട്. RSS നിരോധിത സംഘടന അല്ലാത്തതിനാൽ നിയമനത്തിന് മുന്നോടിയായ പോലീസ് വെരിഫിക്കേഷനിൽ ഇവരുടെ RSS പശ്ചാത്തലം പരാമർശിക്കപ്പെടുകയുമില്ല.. അതുമാത്രമല്ല സർക്കാർ സർവീസിൽ കയറാൻ നിശ്ചയിക്കപ്പെട്ടവർ പ്രാദേശികമായി ഒരു തരത്തിലുള്ള പരസ്യ പ്രവർത്തനങ്ങളിലോ രാഷ്ട്രീയ തർക്കങ്ങളിലോ ഭാഗമാകുകയും ഇല്ല. പേരിന് കാമ്പസുകളിലെ ABVP പ്രവർത്തനം മാത്രമേ എടുത്ത് പറയാൻ ഉണ്ടാകൂ.

30 വർഷത്തേക്കുള്ള അജണ്ട സെറ്റ് ചെയ്ത് സംഘപരിവാർ രാജ്യത്ത് കളം നിറഞ്ഞ് കളിക്കുകയാണ്. എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ , സൈനിക – അർദ്ധസൈനിക വിഭാഗങ്ങൾ, പോലീസ് എല്ലാം സംഘവൽക്കരിക്കപ്പെട്ട് കഴിഞ്ഞു .. സംഘ വിരുദ്ധ നിലപാടുകാർക്ക് അനീതി കാട്ടുതീയായി വർഷിക്കും കാലമാണ് രാജ്യത്ത് വരാൻ പോകുന്നത്. പ്രതിപക്ഷ പാർട്ടി പ്രവർത്തകരും മത ന്യൂനപക്ഷങ്ങളും അതിന്റെ ഇരകളായി മാറുന്നു.

കളമശ്ശേരി SI അമൃത് രംഗന്റെ ചെയ്തിയിൽ അയാളുടെ വിരുദ്ധ രാഷ്ട്രീയവും ജാതി വെറിയും അന്തർലീനമാണ്.

പിൻകുറി :- പ്രമോഷനിലൂടെ 50 % SI തസ്തിക നികത്തുമ്പോഴും PSC അംഗവും പോലീസ് മേധാവിയോ പോലീസ് മേധാവി നിയോഗിക്കുന്ന പ്രതിനിധികളും ഉൾപ്പെടുന്ന ഡിപ്പാർട്ടുമെന്റൽ പ്രമോഷൻ കമ്മിറ്റി ( DPC) യാണ് പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കുന്നത്. പ്രമോഷൻ ലഭിക്കുന്നവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പെർഫക്ട് അല്ലെങ്കിൽ പ്രമോഷൻ ലഭിക്കുകയും ഇല്ല..

അടിക്കുറിപ്പ് :- @ 10 pm ( 6-9 – 2019) 2014 ഫെബ്രുവരി 25 ന് സംഘികളുടെ പത്രം ജന്മഭൂമി ചെയ്ത വാർത്തയുടെ ലിങ്ക് ഇവിടെ കുരു പൊട്ടിയ എല്ലാ സംഘികളുടെയും അണ്ണാക്കിലേക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. എല്ലാത്തിനും തൃപ്തി ആയല്ലോ.