ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളിൽ ഒരിനമായ അനക്കോണ്ട മനുഷ്യരെ പിടികൂടി ഭക്ഷിക്കുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

അനക്കോണ്ട എന്ന ഹോളിവുഡ് ചിത്രം റിലീസ് ആയതോടെ ലോകമെമ്പാടുമുള്ള ആളുകളിൽ ഭീതി പടർത്തിക്കൊണ്ട് പതിഞ്ഞതാണ് അനക്കോണ്ട എന്ന ഭീമൻ പാമ്പിന്റെ ചിത്രം. ആമസോൺ വനാന്തരങ്ങ ളിൽ ജലാശയങ്ങളിൽ ഒളിച്ചിരുന്ന് മനുഷ്യനെ വരെ വിഴുങ്ങുന്നതായി ചിത്രീകരിച്ച ഈ പാമ്പിനെ പറ്റിയുള്ള ചില വാസ്തവങ്ങൾ ഇനിയും അറിയാതെ പോയിട്ടുണ്ട്.

അനക്കോണ്ട മനുഷ്യരെ പിടികൂടി ഭക്ഷിക്കു മെന്ന ധാരണ അടിസ്ഥാന രഹിതമാണ്.ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളിൽ ഒരിനമാണ്‌ അനക്കോണ്ട. ഈ ഭീമന്റെ ശാസ്ത്രനാമം യൂനെക്റ്റസ് മൂരിനസ് എന്നാണ്. എന്നാൽ സിനിമയിൽ കാണിക്കുന്നത്ര ഭീകര വലുപ്പമൊന്നും കക്ഷിക്ക് ഇല്ല. പരമാവധി എട്ടു മീറ്ററിൽ കൂടുതൽ വലിപ്പമുള്ള അനക്കോണ്ടകൾ വിരളമാണ്. പ്രധാനമായും ബ്രസീൽ‍, പെറു, ഗയാന എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും , ആമസോൺ വനങ്ങളിലും ഇവയെ കണ്ടുവരുന്നു. കേരളത്തിൽ തിരുവനന്തപുരം മൃഗശാലയിലും അനാക്കോണ്ട ഉണ്ട്. അനക്കോണ്ടയ്ക്ക് പച്ചകലർന്ന തവിട്ടു നിറമാണുള്ളത്.

മറ്റു പാമ്പുകളിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ തല പരന്നതും , കറുപ്പുനിറവുമാണ്. ആള് ഒരു ഭീകരനാണെങ്കിലും വിഷമില്ല എന്നതാണ് യാഥാർത്ഥ്യം. വിഷപ്പല്ലുകളും ഇല്ല. കരയ്ക്കിറങ്ങി ആരെയും ബുദ്ധിമുട്ടിക്കാനും അനാക്കോണ്ടകൾ ഇഷ്ടപ്പെടുന്നില്ല. കൂടുതൽ സമയവും ഇവ വെള്ളത്തിനടിയിൽ കഴിഞ്ഞുകൂടുന്നു. ആമസോണിൽ ചതുപ്പ്‌നിലങ്ങളിൽ തലമാത്രം വെള്ളത്തിൽ നിന്നും പുറത്തേക്ക് കാണിക്കുന്ന രീതിയിൽ ഇവയെ കാണാൻ സാധിക്കും.

വിഷപ്പല്ലുകൾ ഇല്ലാത്തതിനാൽ തന്നെ പെരുമ്പാമ്പുകൾ ചെയ്യുന്നതുപോലെ ഇരയെ ഞെക്കിക്കൊല്ലുകയാണ് പതിവ്. മുട്ടകൾ വിരിയുമ്പോൾ 60 കുഞ്ഞുങ്ങളെങ്കിലും ഉണ്ടാകാറുണ്ട്. ഇവയ്ക്ക് ഓരോന്നിനും ഒരു മീറ്ററെങ്കിലും നീളം വരും. നല്ല നീന്തൽക്കാരാണ്, കരയിൽ താമസിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. അനക്കോണ്ടകൾ മാംസഭോജികളാണ്, മറ്റു മൃഗങ്ങളെ ഭക്ഷിക്കുന്നു. തനിക്ക് പിടിക്കാൻ കഴിയുന്ന എന്തും അവർ കഴിക്കും. ചെറിയ സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ, മത്സ്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വലിയ അനക്കോണ്ടകൾക്ക് മാൻ, കാട്ടുപന്നി, ജാഗ്വാർ, കാപ്പിബാര തുടങ്ങിയ വലിയ മൃഗങ്ങളെ വരെ തിന്നാൻ കഴിയും. താടിയെല്ലുകളിൽ പ്രത്യേക അസ്ഥിബന്ധങ്ങളുള്ളതിനാൽ അവയ്ക്ക് എത്ര വലിയ മൃഗത്തെയും എളുപ്പത്തിൽ വിഴുങ്ങാൻ സാധിക്കും. ഇടക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്ന സ്വഭാവം ഇവക്കില്ല.

ഒത്ത ഒരു ഇരയെ കിട്ടിയാൽ ഒരാഴ്ചത്തേക്ക് ഭക്ഷണം വേണ്ട. പകൽ സമയങ്ങളിൽ ഇവ പലപ്പോഴും ഉറക്കമായിരിക്കും.അനക്കോണ്ട കൾ 20 മുതൽ 30 അടി വരെ നീളത്തിൽ വളരുന്നു. ഇവയ്ക്ക് 500 പൗണ്ടിലധികം ഭാരം വരും. അനക്കോണ്ടകളുടെ കൂട്ടത്തിൽ റെറ്റിക്യുലേറ്റഡ് പൈത്തൺ ആണ് ഏറ്റവും നീളമേറിയ പാമ്പ്. ഏകദേശം 10 വർഷത്തോ ളമാണ് ഇവയുടെ ആരോഗ്യകരമായ ജീവിതം കണക്കാക്കപ്പെടുന്നത്. നാളിതുവരെ ഒരു അനക്കോണ്ടയും മനുഷ്യനെ ഭക്ഷിച്ചതായി രേഖകളില്ല. പകരം മനുഷ്യർ അവയെ അവന്റെ ആവാസവ്യവസ്ഥയിലേക്ക് കടന്നു കയറി വേട്ടയാടുകയാണ് ചെയ്യുന്നത്.

You May Also Like

കേവലം രണ്ടിലകൾ കൊണ്ടു രണ്ടായിരം വർഷത്തിലധികം ജീവിക്കുന്ന ഒരു സസ്യമുണ്ട്

രണ്ടില കൊണ്ട് രണ്ടായിരം വർഷം അറിവ് തേടുന്ന പാവം പ്രവാസി ഒരു സാധാരണ സസ്യം അതിന്റെ…

മലയാളിയായ ഇന്ത്യൻ പ്രസിഡൻ്റ് കെ.ആർ നാരായണനെ കുറിച്ച് ഏവർക്കും അറിവുള്ളതാണ്, എന്നാൽ അതിനും മുൻപ് മറ്റൊരു മലയാളി ഒരു വികസിത രാജ്യത്തിന്റെ പ്രസിഡൻ്റ് ആയിരുന്നിട്ടുണ്ട്

1923 ഓഗസ്റ്റ് 5 ന് മലാക്കയിൽ ജനിച്ച ഇദ്ദേഹം റബ്ബർ പ്ലാന്റേഷൻ ഗുമസ്തനായ ഇല്ലത്തു വീട്ടിൽ കരുണാകരൻ നായരുടെ മകനായിരുന്നു. കേരളത്തിലെ തലശ്ശേരി സ്വദേശിയായിരുന്നു അദ്ദേഹം. അദ്ദേഹവുംകുടുംബവും 10 വയസ്സുള്ളപ്പോൾ സിംഗപ്പൂരിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസം റങ്കൂൺ റോഡ് പ്രൈമറി സ്കൂളിൽ നിന്ന് നേടി

അടുത്ത പ്രാവശ്യം വിമാനം കയറാൻ പോകുമ്പോൾ ഇതൊക്കെ ഒന്ന് ഓർത്തോളൂ…

വിമാനങ്ങളും അവയുടെ വേഗവും, ചില അറിവുകളും. Anoop Nair വിമാനങ്ങളുടെ വേഗത്തെ നേരിട്ടു സ്വാധീനിക്കുന്നത് എന്തൊക്കെയാണെന്ന്…

യഥാർത്ഥത്തിൽ ഇത് നമ്മുടെ നാട്ടിൽ കാണുന്ന മുള്ളൻപന്നി അല്ല, നല്ലൊരു വളർത്തുമൃഗം കൂടിയാണിത്

Baijuraj – Sasthralokam ????മുള്ളൻപന്നിയുടെ അസ്ഥികൂടം കാണിക്കുന്ന ഒരു യഥാർത്ഥ ഫോട്ടോ ആണിത്.എന്നിരുന്നാലും ഇത് പൂർണ്ണമായും…