പങ്കാളിയുടെ ഗുദത്തിൽ പുരുഷലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗികബന്ധരീതി ഗുദമൈഥുനം അഥവാ ഗുദഭോഗം അഥവാ പിൻദ്വാരഭോഗം എന്നറിയപ്പെടുന്നു. ആംഗലേയത്തിൽ അനൽ സെക്സ് (Anal sex)[1]. പുരുഷനും സ്ത്രീയും പങ്കാളികളാകുമ്പോൾ പുരുഷൻ സ്ത്രീയിലും, പുരുഷന്മാർ തമ്മിലുള്ള സ്വവർഗരതിയിൽ പങ്കാളികൾ പരസ്പരവും ഈ രീതിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട് (ഈ രീതി താല്പര്യമുള്ളവർ മാത്രം). പലപ്പോഴും പങ്കാളിക്ക് വളരെയധികം വേദന ഉളവാക്കുന്ന ഒരു പ്രക്രിയയായി ഇതനുഭവപ്പെടുന്നു. അതുകൊണ്ട് തന്നെ പലരും ഈ രീതിയോട് താല്പര്യം കാണിക്കാറില്ല. ചിലർ ഇത്തരം വേഴ്ച സുഖകരമാക്കുന്നതിന് വേണ്ടി ലിഗ്‌നോകെയ്ൻ തുടങ്ങിയ വേദനസംഹാരികൾ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റ് ജെല്ലികൾ ഗുദദ്വാരത്തിൽ പുരട്ടാറുണ്ട്.

സിസിരയുടെ വീഡിയോ

പൊതുവേ സ്ത്രീകൾക്ക് ഗുദമൈഥുനം മൂലം ലൈംഗിക ഉത്തേജനവും രതിമൂർഛയും ലഭിക്കാൻ സാദ്ധ്യത കുറവായതിനാലും, കഠിനമായ വേദന ഉളവാക്കുന്നതിനാലും അവർ ഇത് പൊതുവെ ഇഷ്ടപ്പെടുന്നില്ല. എന്നിരുന്നാലും അപൂർവം ചിലർക്ക് ഇത് ആസ്വാദ്യമാകാറുണ്ട്.

പങ്കാളിയുടെ യോനിയിലൂടെയുള്ള ലിംഗപ്രവേശനത്തെക്കാൾ സ്പർശനസുഖം കൂടുതൽ ലഭിക്കാനിടയുണ്ട് എന്നുള്ള കാരണത്താൽ ചില പുരുഷന്മാരും, ലൈംഗികതയിൽ വ്യത്യസ്തത തേടുന്ന പങ്കാളികളും, ഗർഭധാരണ സാധ്യത ഇല്ലാത്തതിനാൽ ഗർഭധാരണത്തെ ഭയക്കുന്ന പങ്കാളികളും, ആർത്തവ കാലത്തു ഒരു സുരക്ഷിതരീതി എന്ന നിലയിലും പലരും ഗുദമൈഥുനത്തിൽ ഏർപ്പെടുന്നു.

സിസിരയുടെ വീഡിയോ

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പടരുന്ന എയ്ഡ്സ്, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ രോഗങ്ങൾ ഗുദമൈഥുനം മുഖാന്തരവും വേഗത്തിൽ പകരാൻ കാരണമാകാറുണ്ട്. ഗുദമൈഥുനം ചെയ്ത ലിംഗം യോനിയിൽ പ്രവേശിപ്പിച്ചാൽ സ്ത്രീക്ക് അണുബാധ ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഗുദഭാഗത്തെ അണുക്കൾ ലിംഗം മുഖേന യോനിയിൽ എത്തിച്ചേരുന്നതാണിതിന് കാരണം. എന്നാൽ ഗർഭനിരോധന ഉറയുടെ (Condom) ഉപയോഗം ഇത്തരം രോഗാണുക്കളെ ഫലപ്രദമായി ചെറുക്കുന്നു. ഭൂരിഭാഗം വരുന്ന സ്വവർഗാനുരാഗികൾ ഗുദഭോഗികൾ ആണെന്ന് പറയാനാകില്ല എന്നും, എതിർലിംഗ ലൈംഗികതയിലും ഗുദമൈഥുനം ഉണ്ടാകാറുണ്ടെന്നും അഭിപ്രായപ്പെടുന്നു

You May Also Like

കാമസൂത്രത്തിൽ സമരതം, ഉച്ചരതം, നീചരതം എന്നൊക്കെ പറയുന്നത് എന്താണ് ?

അനുദ്ധ്യതമായ ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ചും ചിലര്‍ അവകാശവാദമുന്നയിക്കുന്നു. എന്നാല്‍ അനുദ്ധ്യതമായ ലിംഗത്തിന് വലിപ്പമുണ്ടായിട്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്നതാണ് വാസ്തവം.…

സ്ത്രീകൾ ഏറ്റവും കൊതിക്കുന്ന സെക്സ് പൊസിഷൻ ഇതാണ്, എന്തുകൊണ്ട് ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?…

തെറ്റുകള്‍ മനുഷ്യസഹജം

തെറ്റുകള്‍ മനുഷ്യസഹജം ആദ്യ ലൈംഗിക ബന്ധത്തിന് ഒരുങ്ങുന്നവര്‍ ഓര്‍ക്കുക, ആദ്യ അനുഭവം എല്ലാം തികഞ്ഞതാവണമെന്നു വാശി…

പുരുഷന്മാരും സ്വയംഭോഗവും

ജീവിവർഗങ്ങളിലെ അടിസ്ഥാന ലൈംഗികാസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം. ഇംഗ്ലീഷിൽ മാസ്റ്റർബേഷൻ (masturbation) എന്നറിയപ്പെടുന്നു. മനുഷ്യരിൽ മാത്രമല്ല…