യൂട്യൂബിൽ ഇടക്കിടക്ക് ഓരോ സിനിമകളുടെയും സീനുകൾ കാണുമ്പോൾ പലപ്പോഴും ഉയർന്നു വരുന്ന സംശയം ആണ് ഏതാണ്,എത് ചിത്രത്തിലെ ആണ് ലാലേട്ടന്റെ മികച്ച പ്രകടനം നമ്മൾ കണ്ടത്…? സേതുമാധവൻ എന്ന് ഒരു വിഭാഗം, ഗോപിനാഥൻ, രമേശൻ എന്ന് വേറൊരു വിഭാഗം, രാജീവ് മേനോൻ അല്ലേ എന്ന് ഒരു സൈഡ്, ഇതൊന്നുമല്ല കുഞ്ഞിക്കുട്ടൻ ആണെന്നു വേറൊരു കൂട്ടം പക്ഷേ ഇടയ്ക്കിടയ്ക്ക് മിന്നായം പോലെ ഇരുവരിലെ സീനുകൾ വീണ്ടും വീണ്ടും കണ്ടാൽ ഉറപ്പിക്കാം മലയാളത്തിൽ കാണിച്ചത് ഒന്നുമല്ല എന്ന് പുള്ളി തന്നെ ഉറപ്പാക്കും വിധം ആണ് ഇരുവരിൽ അഭിനയിച്ചത് അല്ല ജീവിച്ചത്.
നിസംശയം പറയാം മോഹൻലാലിൻറെ Career best performance ” ആനന്ദൻ”. കൃത്യമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആനന്ദനായി മോഹന്‍ലാലിനെ മണിരത്നം കാസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലും തമിഴ്സിനിമയിലും ആ ഒരൊറ്റപ്രകടനം കൊണ്ട് സന്തം അഭിനയകലയ്ക്ക് സ്മാരകം പണിയുകയായിരുന്നു മോഹന്‍ലാല്‍. അതിലൂടെ മണിരത്നത്തിന്റെ തീരുമാനം എക്കാലത്തും വാഴ്ത്തപ്പെടുന്ന ഒന്നായി മാറി.
മണിരത്നം മോഹന്‍ലാലിനെപ്പറ്റി പറയുന്നു. “പൂര്‍വനിശ്ചിതമായൊരു പ്രകടനത്തിലൂടെ കാര്യങ്ങള്‍ തീരുമാനമാക്കുന്നൊരു നടനേയല്ല മോഹന്‍ലാല്‍. അയാള്‍ അനിശ്ചിതത്വങ്ങളിലൂടെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് എത്തുന്നൊരാളാണ്. അതുകൊണ്ട് തന്നെ റിഹേഴ്സലുകളിലോ, ചര്‍ച്ചയിലോ ഒന്ന് തീരുമാനിച്ച് നമുക്ക് മുന്നോട്ട് പോകാന്‍ ആവില്ല. ഓരോ നിമിഷത്തിലും അയാള്‍ അത്ഭുതകരമാംവിധം വ്യത്യസ്തങ്ങളായ പ്രകടനങ്ങള്‍ കൊണ്ട് സംവിധായകരെ അത്ഭുതപ്പെടുത്തും. അയാള്‍ നിമിഷങ്ങളുടെ നടനാണ്. ഓരോ നിമിഷത്തിലും അയാള്‍ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ അയാളെ സ്വതന്ത്രനായി വിടുമ്പോഴാണ് നമുക്ക് മികച്ച ഫലം ലഭിക്കുന്നത്. ഓരോ തവണയും സൂക്ഷ്മമായ ഭാവാംശങ്ങളെ കൂട്ടിച്ചേര്‍ത്ത് കൊണ്ട് അയാള്‍ തന്റെ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കും”
ആനന്ദന് എന്ന കഥാപാത്രത്തിന്റെ പാത്രസൃഷ്ടിയിലെ സവിശേഷതകള്‍ തന്നെ ആദ്യം വിരല്‍ചൂണ്ടുന്നത് മോഹന്‍ലാല്‍ എന്ന നടനിലേക്കല്ലേ ? കഥാപാത്രം ചൂണ്ടിക്കാണിച്ച നടനെ കാസ്റ്റ് ചെയ്യുമ്പോള്‍ അത് ഏറ്റവും മികച്ച കാസ്റ്റിംഗുകളിലൊന്നാവാതെ തരമില്ല.ആനന്ദനെന്ന കഥാപാത്രം മോഹന്‍ലാലിലേക്ക് വരുന്നതിന് പിന്നില്‍ അദ്ദേഹത്തിന്റെ അഭിനയശൈലിയല്ലാതെ മറ്റൊന്നുമില്ല. അത് ഏറ്റവും സ്വഭാവികമെന്ന് പ്രശസ്തമായതാണ്. അത് വഴമുള്ളതും, ഭാവപൂര്ണതയാല് സമ്പന്നവും, ഒരു പുഴപോലെ മൃദുവായി ഒഴുകിക്കടന്നുപോവുന്നതുമാണ്.
**