അനന്യയുടെ പങ്കാളിയും ആത്മഹത്യ ചെയ്തു, ഒരാൾ മറ്റൊരാളുടെ അസാന്നിധ്യത്തിൽ ജീവിതമവസാനിപ്പിക്കണമെങ്കിൽ അവരെത്ര സ്നേഹിച്ചിരിക്കും

0
638

അനന്യയുടെ അന്ത്യയാത്ര അവൾ ആഗ്രഹിച്ചിരുന്നതു പോലെ നടന്നു. ബ്രൈഡൽ ഡ്രെസ്സിൽ, മണവാട്ടി പോലെ അണിഞ്ഞൊരുങ്ങി, കിരീടം ചൂടി, പൂക്കളാൽ ചുറ്റപ്പെട്ട്… അവളെ അനിയത്തിയായി അവകാശപ്പെട്ട്, ഏറ്റുവാങ്ങി നാട്ടിലെത്തിച്ച വിഹാൻ, ഉള്ളിലെ കനലടക്കി, വിതുമ്പലൊതുക്കി അവളെ ഒരുക്കിയ രഞ്ജുവും കൂട്ടുകാരികളും. They offered us redemption. May be an image of 8 people and flowerപക്ഷെ രേഖപ്പെടുത്തേണ്ട ഒന്ന് കൂടിയുണ്ട്: പള്ളിയിൽ അടക്കപ്പെടണമെന്ന അനന്യയുടെ ആഗ്രഹം മാത്രമല്ല നടന്നത്. അവളുടെ ജനനപ്പേരിലും, ജനനത്തിൽ കല്പിക്കപ്പെട്ട ജൻഡറിലുമല്ല ചരമശുശ്രൂഷയിൽ അവൾ വിളിയ്ക്കപ്പെട്ടത്‌. സ്ത്രീയായി, അവൾ സ്വീകരിച്ച പേരായ അനന്യകുമാരിയായി അവൾ പേര് ചൊല്ലി വിളിയ്ക്കപ്പെട്ടു. ചരമ ശുശ്രൂഷ നടത്തിയ പുരോഹിതൻ തന്നെയാണ് അവളെ മന്ത്രകോടി പുതപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു. സെന്റ് ജോസെഫ്‌സ് റോമൻ കാത്തലിക് പള്ളി, മുണ്ടക്കൽ,പെരുമൺ, മരണത്തിൽ നിങ്ങൾ അനന്യക്കനുവദിച്ച അന്തസ്സ്, അതിൽ അനുതാപവും അനുരഞ്ജനവും ഉൾച്ചേർന്നിരിക്കുന്നു. സല്യൂട്ട്.

അതിനിടെ, അവളുടെ പങ്കാളി ജിജു തൂങ്ങി മരിച്ച വാർത്ത സങ്കടപ്പെടുത്തുന്നതാണ് .. ഒരാൾ മറ്റൊരാളുടെ അസാന്നിധ്യത്തിൽ ജീവിതമവസാനിപ്പിക്കണമെങ്കിൽ അവരെത്ര സ്നേഹിച്ചിരിക്കും. കൊച്ചി പാലാരിവട്ടത്തെ സുഹൃത്തിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. അനന്യയുടെ മരണത്തോടെ ജിജു വലിയ മാനസിക വിഷമം നേരിട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. May be an image of 2 people, people smiling and indoorപോലീസിന്‍റെ പ്രാഥമിക നിഗമനത്തിലും മനോവിഷമമാണ് മരണത്തിന് കാരണമാണെന്നാണ് വിശദീകരിക്കുന്നത്. കഴിഞ്ഞദിവസമാണ് അനന്യയെ കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കഴുത്തിൽ കുരുക്ക് മുറുകിയുണ്ടായ പാട് ഒഴിച്ച് മറ്റ് പരിക്കുകൾ അനന്യയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അനന്യ പരസ്യമായി പറഞ്ഞിരുന്നു. രക്തസ്രാവമടക്കം വലിയതോതിൽ ശാരീരിക പ്രശ്നങ്ങൾ നേരിടുന്നതും വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയാ പിഴവ് സ്ഥിരീകരിക്കുന്നതിന് ചികിൽസാ രേഖകൾ കൂടി പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞു. അതെ സമയം അനന്യയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം