നടി അനന്യ പാണ്ഡെ ഇപ്പോൾ ട്രോളുകളുടെ നടുവിലാണ്. താരം അതിനുമാത്രം എന്ത് തെറ്റാണ് ചെയ്തത് എന്നല്ലേ ചോദ്യം ? അതു മറ്റൊന്നുമല്ല, താരത്തിന്റെ വസ്ത്രധാരണം തന്നെയാണ് ചിലരെ പ്രകോപിപ്പിച്ചത്. നിർമ്മാതാവ് അപൂർ മേത്തയുടെ ജന്മദിനത്തോടനുബന്ധിച്ചു ബി ടൗണിലെ താരങ്ങൾക്കായി മുംബയിൽ ഒരു വലിയ പാർട്ടി സംഘടിപ്പിച്ചിരുന്നു. അനന്യ പാണ്ഡെ ആ പാർട്ടിയിൽ പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രമാണ് വിമർശനത്തിനും ട്രോളുകൾക്കും വിധേയമായത്. ഇത് അർദ്ധനഗ്നമായ വേഷമെന്നും നിങ്ങൾക്കിത് ഒട്ടും ഇണങ്ങുന്നില്ലെന്നും പറഞ്ഞാണ് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം. നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ.

അജയ് ദേവ്ഗൺ നായകനായ കൈതി ഹിന്ദി റീമേക്ക് ‘ഭോലാ’ യിലെ ‘ദില്‍ ഹേ ഭോലാ’ ഗാനം പുറത്തുവിട്ടു
അജയ് ദേവ്ഗൺ നായകനായ കൈതി ഹിന്ദി റീമേക്ക് ‘ഭോലാ’ യിലെ ഗാനം പുറത്തുവിട്ടു.