അറിവ് തേടുന്ന പാവം പ്രവാസി

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, ക​ട്ട​പ്പ​ന​യി​ലെ ഋ​തി​ക് റോ​ഷ​ൻ, ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി, ഇ​യ്യോ​ബി​ന്‍റെ പു​സ്ത​കം, ജ​യിം​സ് ആ​ൻ​ഡ് ആ​ലീ​സ് തുടങ്ങി ഒട്ടേറെ സിനിമകളുടെ ലോക്കേഷൻ ആയ സ്ഥലമാണ് അഞ്ചുരുളി എന്ന മനോഹര പ്രദേശം . ഇടുക്കിയെന്ന കാനന സുന്ദരിയുടെ വശ്യസുന്ദരമായ മായികക്കാഴ്ചകളില്‍ ഒന്നായ അഞ്ചുരുളി ഇന്ന് വളരെ പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.ക​ട്ട​പ്പ​ന കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ് അഞ്ചുരുളി.

ഉരുളി കമിഴ്ത്തിയതുപോലെയുള്ള അഞ്ചു മലകളും , ഇ​ര​ട്ട​യാ​റി​ലെ ഡൈ​വേ​ർ​ഷ​ൻ ഡാ​മി​ൽ​നി​ന്ന് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കു​ന്ന ട​ണ​ലുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. ഇടുക്കി അണക്കെട്ട് തുടങ്ങുന്നത് തന്നെ ഇവിടെ നിന്നാണ്.വേനലായാലും മഴയായാലും അഞ്ചുരുളി ഒരുക്കുന്ന കാഴ്ചകള്‍ക്കും മനോഹര അനുഭവങ്ങള്‍ക്കും മാറ്റു കുറവില്ല. മഴക്കാലമാകുമ്പോള്‍, ടണലില്‍ നിന്നും ഒഴുകിവരുന്ന വെള്ളം ഡാമില്‍ പതിക്കുന്ന കാഴ്ച കാണാം.

വേനല്‍ക്കാലമാകുമ്പോള്‍ ടണലിനുള്ളിലൂടെ നടക്കാം. ഒരൊറ്റപ്പാറയിലാണ് അഞ്ചുരുളി ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു വശങ്ങളില്‍ നിന്നായി നിര്‍മ്മാണം ആരംഭിച്ച് മധ്യത്തില്‍ വച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഇതിനുള്ളിലേ ക്ക് കടന്നാല്‍ അര കിലോമീറ്ററോളം മാത്രമേ വായുവും വെളിച്ചവും കിട്ടൂ.കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ടണല്‍. ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണമായി നിറയുമ്പോൾ ടണൽ മുഖത്തു വരെ വെള്ളം കയറും. അപ്പോൾ 1000 അടിക്കു മുകളിൽ വെള്ളമുണ്ടാകും.

അപകടസാധ്യത കണക്കിലെടുത്ത്, മഴക്കാല മൊഴികെയുള്ള മറ്റെല്ലാ സമയങ്ങളിലും സഞ്ചാരികള്‍ക്ക് ടണലിനുള്ളിൽ കയറാം. സെപ്റ്റംബർ മുതൽ മാർച്ച് അവസാനം വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമെങ്കിലും വര്‍ഷത്തില്‍ എല്ലാ സമയവും സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനമുണ്ട് .

അഞ്ചുരുളി ടണലിന് മുകളിലൂടെ ആദിവാസി ഊരുകളിലേക്ക് പോകാന്‍ രണ്ടു പാതകളുണ്ട്. ഇരുവഴികളിലൂടെയും നടന്നുപോകുമ്പോള്‍ കാനനത്തിന്‍റെ തണുത്ത കരങ്ങള്‍ ആലിംഗനം ചെയ്യുന്നത് അനുഭവിച്ചറിയാം. മാത്രമല്ല, ഇവിടെ നിന്നും നോക്കിയാല്‍ ഇടുക്കി ജലാശയത്തിന്‍റെ വന്യസുന്ദരമായ കാഴ്ച കണ്ണുകള്‍ക്ക് കുളിരായി ദൂരെ കാണാം. ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ അഞ്ചുരുളി സൗന്ദര്യോത്സ വവും നടത്താറുണ്ട്.

You May Also Like

തേക്കടിയില്‍ പോകാം.

പ്രവാസത്തിന്റെ നീണ്ട കാത്തിരിപ്പു കഴിഞ്ഞു, ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ളകവാടങ്ങള്‍ എനിക്ക് മുന്‍പില്‍ മലക്കെ തുറന്നു. അങ്ങനെ നാട്ടിലെത്തി, ഇനി എല്ലാവരെയും പോലെ കറക്കം തന്നെ പരിപാടി. കൂട്ടുകാരെയെല്ലാം പിന്നെയും കണ്ടു പിടിച്ചു ഇനി യാത്ര, ഉല്ലാസ യാത്ര… ആഹ്ലാദം ആര്‍മാദിപ്പ്. രണ്ടോ മൂന്നോ ദിവസം പോകാന്‍ പറ്റിയ സ്ഥലം ഏതാണ് ?. സെര്ചിങ്ങോട് സെര്ചിങ്ങു.. അവസാനം ഗൂഗിള്‍ തെറി വിളിക്കും എന്ന അവസ്ഥയായപ്പോള്‍ അത് മതിയാക്കി. അപ്പോളാണ് ഐഡിയ.. ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ യാത്ര. ഒരു സ്ഥലം പ്ലാന്‍ ചെയ്യാതെ, പോകുന്ന അന്ന് എല്ലാവരും വണ്ടിയില്‍ കയറിയ ഉടനെ സ്ഥലം ഫിക്‌സ് ചെയ്യുക. എങ്ങനൊണ്ട് ഐഡിയ… അഫാരം( ഈ ‘ഫ’ അല്ല ഫാര്യേടെ ‘ഫ’ ).

മരിക്കും മുന്‍പ് നിങ്ങള്‍ കണ്ടിരിക്കേണ്ട നാഷണല്‍ പാര്‍ക്കുകള്‍

മരിക്കും മുന്‍പ് നിങ്ങള്‍ കണ്ടിരിക്കേണ്ട 5 നാഷണല്‍ പാര്‍ക്കുകളെ കുറിച്ച് വിവരിക്കുകയാണ് ഇവിടെ. തീര്‍ച്ചയായും ഈ വീഡിയോ കാണുന്ന സമയം നിങ്ങള്‍ക്ക് ഒരിക്കലും വെറുതെ പോകില്ല. ലോകത്തിലെ ഏറ്റവും സുന്ദരമായ 5 നാഷണല്‍ പാര്‍ക്കുകള്‍ ഏതൊക്കെയെന്നു നോക്കാം നമുക്ക്.

ബദരിയില്‍ നാല് നാള്‍

അനുകൂലമായ നല്ല കാലാവസ്ഥയില്‍ എനിക്ക് ഹിമാലയം സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അവസരം കിട്ടിയത് ഏറ്റവും പ്രതികൂലമായ കാലാവസ്ഥയില്‍. മുപ്പതു വര്‍ഷംമുമ്പ് ഒരു നവംബര്‍ മാസത്തില്‍. ഹിമാലയത്തില്‍ മഞ്ഞുപൊഴിയുന്നസമയം.

താജ് മഹല്‍: ലോകാത്ഭുതം, ഇന്ത്യയുടെ അഭിമാനം

താജ് മഹലിനെക്കുറിച്ചു നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍!