ആരൊക്കെ വിശുദ്ധനാക്കിയാലും നിങ്ങൾ വിശുദ്ധനാകില്ല സദ്ദാം

0
79

Shanavas

സദ്ദാം ഹുസൈന്റെ കുർദ്ക്കൊല (അൻഫാൽ കൂട്ട കൊല)

ചരിത്രം പഠിക്കുന്നതും മനസിലാക്കുന്നതും എല്ലാം ചരിത്രത്തിൽ ഉണ്ടായ കൂട്ടകൊലകളും,വംശഹത്യകളും നരഹത്യകളും ഒഴിവാക്കാൻ വേണ്ടി ആണ്. സദ്ദാം ഹുസൈൻ ഒരു ഏകാധിപതി എന്ന കാര്യത്തിൽ യാതൊരു തർക്കവും ഇല്ല നാസി ജർമനിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ തന്നെ ആയിരുന്നു മറ്റു വിഭാഗങ്ങളോട് അയാൾ പ്രവർത്തിച്ചിരുന്നത് കമ്യൂണിസ്റ്റ്കാർ, കുർദുകൾ ,ഷിയാക്കൾ, ഇവരെല്ലാം ഇദ്ദേഹത്തിന്റെ നരഹത്യക്ക് പാത്രം ആയി തീർന്നിട്ടുണ്ട് ഇന്നിവിടെ അൻഫാൽ കൂട്ട കൊലയെ കുറിച്ചു ചെറുതായി പരാമർശിക്കാം എന്നു കരുതുന്നു ഖുർആനിലെ 8 ആമത്തെ അധ്യായമായ അൽഫാൻ അതിന്റെ അർത്ഥ യുദ്ധമുതൽ എന്നാണ് ഇതേ പേരാണ് സദ്ദാം നേതൃത്വം നൽകിയ ബാത്ത് നേതാക്കൾ കുർദ് കൂട്ടക്കൊലയ്ക്ക് നൽകിയത്. ഇനി കാര്യത്തിലേക്ക് വരാം

Image may contain: people sitting and outdoorസദ്ദാം ഹുസൈന്റെ ഭരണകാലത്ത് 1986നും 89നും ഇടയിൽ, ഇറാക്കിലെ കുർദുകൾക്കും മറ്റ് അറേബ്യൻ ന്യൂനപക്ഷങ്ങൽക്കും എതിരെ നടന്ന വംശഹത്യാ പ്രവർത്തനമാണ് അൻഫാൽ കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നത് ഇതിൽ നടത്തിയ നരഹത്യകളുടെ വ്യക്‌തമായ കണക്ക് കൃത്യമായി ആർക്കും അറിയില്ല എന്നത് ആണ് വാസ്‌തവം.ഏതായാലും ഈ സംഭവം കുർദ് വംശഹത്യയെന്നും അൻഫാൽ കാമ്പെയിൻ എന്നും ഈ സംഭവം അറിയപ്പെടുന്നു. ഏകദേശം4500 ഓളം ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും 50000ത്തിനും 200000ത്തിനും ഇടയിൽ ആളുകൾ കൊല്ലപ്പെടുകയും ചെയ്തു എന്നാണ് ഒഫീഷ്യൽ കണക്ക് ചരിത്രം നമ്മൾ പരിശോധിച്ചാൽ ഔദ്യോഗിക കണക്കും യഥാർത്ഥ കണക്കും തമ്മിൽ ഒരുപാട് അന്തരം കാണും. അതായത് ഔദ്യോഗിക കണക്കിനേക്കാൾ കൂടുതൽ ആയിരിക്കും യഥാർത്ഥമായാ കണക്കുകൾ മനസിലാക്കാൻ എളുപ്പത്തിന് ഒരു ഏജൻസിയോ ഭരണകൂടമോ പുറത്തു വിടുന്നത് ആണ് ഔദ്യോഗിക കണക്കുകൾ അതിൽ മിക്കവാറും പല കാര്യങ്ങളും തിരസ്കരിക്കപെടാം.ഉത്തര ഇറാക്കിലെ കുർദ് വംശജരായിരുന്നു പ്രധാന ഇരകൾ. അസ്സീറിയൻ,യാസീദി,ജൂത,തുർക്ക് വംശജരും വൻ തോതിൽ കോല ചെയ്യപ്പെട്ടു എന്ന് ചരിത്രം പറയുന്നു.

വംശഹത്യയ്ക്ക് നേതൃത്വം നൽകിയ അലി ഹസ്സൻ അൽ-മജീദ് കെമിക്കൽ അലി എന്ന അപരനാമത്തിൽ പിന്നീട് അറിയിപെട്ടയാൾ സ്വന്തം ജനതക്ക് മേൽ സിരിൻ പോലെ ഉള്ള രാസായുധങ്ങൾ ഉപയോഗിച്ച ഒരാൾ.അൻഫാൽ കൂട്ടകൊലയുടെ നിർദേശം ഇങ്ങനെ ആയിരുന്നു ഇരകളുടെ കാലികളും,സ്വത്തും ,പണവും ആയുധവും സ്ത്രീകളെയും വരെ അപഹരിക്കുന്നത് തെറ്റല്ലെന്ന് ആയിരുന്നു

ആക്രമണത്തിന്റെ ചുരുക്കം

1986ലാണ് അക്രമണം ആരംഭിക്കുന്നത് 1987ൽ അലി ഹസ്സൻ അൽ-മജീദ് ഇറാക്കി കുർദിസ്ഥാൻ ഉൾപ്പെടുന്ന ഇറാക്കിലെ വടക്കൻ മേഖലയിലെ ബാത്ത് പാർട്ടിയുടെ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.ബാത്ത് പാർട്ടി നേതൃത്വം നേരിട്ടാണ് സൈനിക അക്രമണത്തിന് മേൽനോട്ടം വഹിച്ചത്.വ്യോമ-കര യുദ്ധങ്ങൾക്ക് പുറമെ രാസായുധങ്ങൾ വരെ പ്രയോഗിക്കപ്പെട്ടു.
1988 മാർച് 16 ന് ഒരൊറ്റ ദിവസം ഹൽബജാ പട്ടണത്തിൽ നടന്ന രാസായുധ പ്രയോഗത്തിൽ അയ്യായിരത്തോളം പേർ കൊല്ലപ്പെട്ടു.ചരിത്രത്തിലെ ഏറ്റവും വലിയ രാസായുധ അക്രമമായി സംഭവം അറിയപ്പെടുന്നു. ഈ സംഭവത്തിന്റെ ക്രൂരത ലോകം അറിയപ്പെടുന്നത് പിന്നീട് ആണ്