എന്തുകൊണ്ട് ആണ് നമുക്ക് ദേഷ്യം വരുന്നത് ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
നമുക്ക് ദേഷ്യം വന്നാൽ ഉടനെ കരുതിക്കോളൂ. അത് “എപ്പിനെഫ്രിൻ്റെ” പണിയാണ് എന്ന്. മനുഷ്യരെല്ലാവരും തന്നെ ജീവിതത്തിലൊരിക്കലെങ്കിലും ദേഷ്യപ്പെട്ടിട്ടുള്ളവരാണ്. നമ്മുടെ ശരീരത്തിലെ ചില രാസവസ്തുക്കളുടെ വികൃതികളാണിതെല്ലാം തന്നെ.ഇവയുടെയെല്ലാം മേധാവിയാണ് “എപ്പിനെഫ്രിൻ” ,”നോൺ എപ്പിനെഫ്രിൻ” എന്നിവർ.
സ്വാഭാവികമായും ദേഷ്യം വരുമ്പോൾ നമ്മുടെ ശരീരത്തിൽ രക്തസമ്മർദം ഉയരുകയും, ഹൃദയമിടിപ്പ് വർധിക്കുകയും ചെയ്യുന്നു. ചിലർ പെട്ടെന്ന് വിയർക്കും, കണ്ണുകൾ തുറിച്ചു വിടർന്നു വരുന്നു. ഇതിനോടൊപ്പം നമ്മുടെ കൈകാലുകളിലേക്ക് രക്തം ഇരച്ചു കയറുന്നു. നമ്മൾ പറയാറില്ലേ “ദേ എനിക്ക് ഇരച്ചു വരുന്നുണ്ട് കേട്ടോ” എന്ന്. സത്യത്തിൽ രക്തം അങ്ങനെ വരുന്നുണ്ട്.നമ്മുടെ ശരീരത്തിലെ അഡ്രിനാലിൻ എന്ന ഗ്രന്ഥി പെട്ടെന്ന് ഉല്പാദിപ്പിക്കുന്ന എപ്പിനെഫ്രിൻ ഹോർമോണിൻ്റെ തള്ളിച്ചയാണ് ശരീരത്തിൽ ഇത്രയും മാറ്റങ്ങൾക്ക് കാരണം. അതുകൊണ്ട് വേണമെങ്കിൽ എപ്പിനെഫ്രിൻ ആണ് താങ്കളുടെ ദേഷ്യത്തിനു കാരണം എന്ന് ഒരോരുത്തർക്കും പറയാവുന്നതാണ്.