മസ്തകം വളർന്നു വർഗ്ഗീയരോഗി ആയ മാധ്യമപ്രവർത്തകൻ

344

ഇയാളെ ജാതിഭ്രാന്തനായ വർഗ്ഗീയവാദി എന്നുമാത്രമേ വിളിക്കാൻ ആകൂ. കാരണം ഹിന്ദു എന്ന ലേബലിൽ വളർത്താൻ ശ്രമിക്കുന്നത് സവർണ്ണത മാത്രമാണ്. തങ്ങളെ വലുതെന്നു കാണിക്കാൻ മറ്റുള്ളവരെ ചവിട്ടി താഴ്ത്തണം , ഇതാണ് ഹിന്ദു മതത്തിലെ ദുർഗന്ധ ജാതിവ്യവസ്ഥയുടെ വർത്തമാനകാല ലക്‌ഷ്യം . തൊഴിലും ജാതിയുമായൊക്കെ ബന്ധിപ്പിക്കുന്നത് ആധുനികതയിൽ ഒരു കോമഡി മാത്രമാണ്. സവർണ്ണ സംഘികൾക്ക് മാത്രമാണ് മറ്റു മതസ്ഥരോട് ഇത്രമാത്രം പുച്ഛം. ജനം ടീവി തന്നെ വർഗ്ഗീയതയെ പരിപോഷിപ്പിക്കാൻ ആണ് ഉണ്ടായത്. മറ്റുള്ള ചാനലുകൾ അതാതു രംഗങ്ങളിലെ വിദഗ്ധരെ വച്ചുകൊണ്ടു ചർച്ചകൾ സംഘടിപ്പിക്കുമ്പോൾ, ലോകത്തുനിന്ന് കോവിഡ് എന്ന് മാറുമെന്ന് അറിയാൻ അനിൽ നമ്പ്യാർ വിളിച്ചിരുന്നുന്നത് കാണിപ്പയ്‌യൂരിനെ പോലെ ആളുകളെ പറ്റിച്ചു ജീവിക്കുന്ന ഫ്രോഡുകളെ ആണ്. അപ്പോൾ തന്നെ മനസിലാക്കാലോ ഇയാളുടെ ചാനലിന്റെ നിലവാരം. നമ്പ്യാരുടെ സഹപാഠി ആയിരുന്ന Shahira Edakkad എന്ന വനിത പോസ്റ്റ് ചെയ്തത് വായിക്കൂ

“ഇത്രമാത്രം ഉള്ളിൽ വർഗ്ഗീയ വിഷമുള്ളൊരു സുഹൃത്തായിരുന്നു നീ എന്ന് ഒന്നിച്ചു പഠിച്ച കാലത്ത് അറിഞ്ഞില്ല അനിൽ. നിന്റെ അമ്മ വിളമ്പി തന്ന ചോറ് കഴിച്ചതിന്റെ ഒരുപാട് നല്ല ഓർമ്മകൾ മനസ്സിൽ എന്നും സൂക്ഷിച്ചിരുന്നു. അന്നൊന്നും അറിഞ്ഞില്ല ഇത്രമാത്രം മുസ്ലീം വിരോധിയായിരുന്നു നീ എന്ന്. എന്റെ നല്ല കൂട്ടുകാരനായിരുന്നു നീ. എപ്പഴാണ് അനിൽ ഞങ്ങളൊക്കെ നിന്റെ ശത്രുവായി മാറിയത് ? മുസ്ലിംങ്ങളെ വെറുക്കാൻ നിന്നെ ആരാണ് പഠിപ്പിച്ചത് ? എന്താണ് ആ വിരോധത്തിന്റെ പിറകിലുള്ള ചേതോവികാരം ? അവർ ഏതെങ്കിലും രീതിയിൽ നിന്നെ ഉപദ്രവിച്ചോ? അതോ മോദി ഭ്രമം കൂടിപോയതു കൊണ്ട് മുസ്ലിങ്ങൾ വെറുക്കപ്പെടേണ്ടവർ ആണെന്നൊരു വിശ്വാസം മനസ്സിലുറച്ചു പോയോ ? മുഖ്യ മന്ത്രിയുടെ സെക്രട്ടറി, ഐ.ടി സെക്രെട്ടറി സ്ഥാനത്തൊക്കെ വരുന്നവർ മുസ്ലിം നാമധാരികൾ ആണെന്നറിയുമ്പോൾ എന്തിനിത്ര അമർഷം? അതോ ഈ ഉദ്യോഗസ്ഥന്മാരൊന്നും ഇതിന് യോഗ്യത ഇല്ലാത്തവരാണെന്നു തോന്നു ന്നുണ്ടോ ? ഈ സ്ഥാനത്ത് ഒരു ഹിന്ദുവിന്റെ യോ കൃസ്ത്യാനിയുടെയോ പേര് ആയാലും നമുക്കാർ ക്കും അതിൽ വിറളി പിടിക്കില്ല. കാരണം നിന്നെപ്പോലെ വർഗ്ഗീയത ഉള്ളിൽ പേറിനടക്കുന്നില്ല എന്നതു കൊണ്ടുതന്നെ അത് ബാധിക്കില്ല.
കോളേജ് വിട്ടതിനു ശേഷവും കുറച്ചു കാലം ഞാൻ അമ്മയുമായി കത്തിടപാടുകൾ ഉണ്ടായിരുന്നു. ആ സ്നേഹം അനുഭവിക്കാനായത് കൊണ്ടുതന്നെ നിന്റെ പല പോസ്റ്റുകളും കാണുമ്പോൾ അറിയാതെ അമ്മയെ ഓർത്തു പോകും..എങ്ങിനെ സ്നേഹമുള്ള ഒരമ്മക്ക് സഹജീവികളെ വെറുക്കുന്ന ഒരു മകനുണ്ടായി എന്നോർക്കും. കാലം എത്ര മാറ്റങ്ങളാണ് മനുഷ്യരിൽ വരുത്തുന്നതല്ലേ !! സങ്കടമുണ്ട് അനിൽ”