അവിടെ നിന്നും അയാളൊരു പ്രതീക്ഷ തന്നെയായിരുന്നു…

73

Tinku Johnson

ഒരു സിനിമയെന്നതിൽ സാധാരണയായി കാണാറുള്ളൊരു സംഭവമാണത് . മുൻ നിര അഭിനേതാക്കളുടെ പ്രകടനങ്ങൾ അതിഗംഭീരമാകുമ്പോൾ പിൻ നിരയിലെ ചിലരൊക്കെ അത്രയും ശ്രദ്ധിക്കാതെ പോകുന്നത് . എന്നാൽ അയ്യപ്പനും കോശിയിലും അങ്ങനെയായിരുന്നില്ല . ഡയലോഗ് ഡെലിവറി കൊണ്ട് ആ ശബ്ദത്തിലെ ഗാംഭീര്യം കൊണ്ടുമൊക്കെ പിൻനിരയിലുള്ളൊരാളും അക്ഷരം പ്രതി ഞെട്ടിക്കുക തന്നെയായിരുന്നു .കോശിക്ക് മുന്നിൽ മുണ്ടൂർ മാടനെയൊക്കെ അവതരിപ്പിക്കുന്ന സീനിലൊക്കെ അയാൾ പ്രിത്വിരാജിനെ പോലും മറികടന്ന് പോയിരുന്നു .”കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കാൻ പോകുന്നതെന്ന് ” എന്നയാളുടെ ഡയലോഗൊക്കെ ഇപ്പോഴും കാതിൽ തന്നെയുണ്ട് . അതോടൊപ്പം രഞ്ജിത്തുമുള്ള പോലീസ് സ്റ്റേഷൻ രംഗത്തിലുമൊക്കെ അയാൾ പൊളിച്ചടുക്കുക തന്നെയായിരുന്നു . അവിടെ നിന്നും അയാളൊരു പ്രതീക്ഷ തന്നെയായിരുന്നു . ശക്തമായ കഥാപാത്രങ്ങക്ക് അഭിനയമികവ് കൊണ്ടും തന്റെ ശബ്ദഗാംഭീര്യം കൊണ്ടുമൊക്കെ ജീവനേകാൻ ഇവിടെയൊരാളുണ്ട് എന്നൊരു വലിയ പ്രതീക്ഷ തന്നെയായിരുന്നു . ആ പ്രതീക്ഷകൾ ഇനിയില്ലെന്നറിയുമ്പോൾ അതൊരു തീരാവേദന തന്നെയാണ് . കലയെയും സിനിമയെയും കലാകാരന്മാരെയും സ്നേഹിക്കുന്നവർക്ക് പകരം വെക്കാനില്ലാത്ത നഷ്ടം തന്നെയാണ് .