അന്നബെൻ എന്ന കഴിവുറ്റ അഭിനേത്രി കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ് സിനിമാലോകത്തേയ്ക്കു കടന്നുവന്നത്. മലയാളത്തിന്റെ പ്രശസ്തനായ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. നാല് സിനിമകൾ ആണ് താരം ഇതുവരെ ചെയ്തത് . നാലും വ്യത്യസ്തമായ നാല് നല്ല കഥകൾ ആയിരുന്നു. അന്ന തിരഞ്ഞെടുക്കുന്ന കഥകൾ എല്ലാം മനോഹരമാകുന്നത് എങ്ങനെ എന്ന ചോദ്യകർത്താവിന്റെ ചോദ്യത്തിന് അന്നയ്ക്കു വ്യക്തമായ മറുപടി ഉണ്ട്.
“വർഷത്തിൽ പത്തു സിനിമ ചെയ്യണം എന്നൊന്നും എനിക്കില്ല. ഞാൻ അകെ നാലു സിനിമയെ ചെയ്തിട്ടുള്ളൂ. അത് നാലും നല്ല കഥകളായതു എന്റെ ഭാഗ്യംകൊണ്ടാകാം. എനിക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന എനിക്ക് കണക്റ്റ് ചെയ്യാൻ സാധിക്കുന്ന കഥകൾ ആണ് ഞാൻ തിരഞ്ഞെടുക്കുക. കഥകേട്ടിട്ടു എനിക്ക് വർക്ക് ആകാത്ത കഥകൾ ഞാൻ നിരസിച്ചിട്ടുമുണ്ട്. അവയിൽ ചിലത് ഹിറ്റായിട്ടുമുണ്ട് .മറ്റൊരാൾ ചെയ്താൽ നല്ലതാകും എന്ന് തോന്നുന്ന കഥകളും ഞാൻ വേണ്ടാന്ന് വച്ചിട്ടുണ്ട്. എനിക്ക് മികച്ച ഇൻപുട്ട് കൊടുക്കാൻ സാധിക്കുന്ന സിനിമകൾ മാത്രമേ ഞാൻ ചെയ്യാറുള്ളൂ. ആ തിരഞ്ഞെടുക്കൽ കൊണ്ടാകും പ്രേക്ഷകർക്ക് എന്റെ സിനിമകൾ ഇഷ്ടമാകുന്നത്.” അന്ന പറഞ്ഞു
**