ഡയറ്റിങ് നടത്തി മെലിഞ്ഞ് സുന്ദരിയാവാൻ ശ്രമിക്കുന്ന ഇന്നത്തെ ഫാഷൻ തലമുറയ്ക്ക് ഒരു മുന്നറിയിപ്പ്

0
298

അനോറെക്സിയ നെര്‍വോസയെ കുറിച്ച് പറയുന്നതിന് മുമ്പ് ആ ശാരീരിക-മാനസിക രോഗത്തിനിടയായ വലേരിയ ലവറ്റീനയെ കുറിച്ച് നിങ്ങൾ അറിയേണ്ടതുണ്ട്

ഡയറ്റിങ് നടത്തി മെലിഞ്ഞ് സുന്ദരിയാവാൻ ശ്രമിക്കുന്ന ഇന്നത്തെ ഫാഷൻ തലമുറയ്ക്ക് ഒരു മുന്നറിയിപ്പ്. സുന്ദരിയായിരുന്ന വലേരിയ ലവറ്റീന (Monoco) യുടെ അനുഭവം നോക്കൂ.19 വയസ് വരെ സുന്ദരിയായ അവൾക്കൊരു വീണ്ടുവിചാരം വന്നു. തന്റെ തടി വല്ലാതെ കൂടുന്നു. കൂട്ടത്തിൽ അമ്മയുടെ ഉപദേശവും ചില കളിയാക്കലുകളും. ഒരു ദിവസം പിക്നിക്കിനിടയിൽ ഫുഡ്ബാൾ കളിക്കാനിറങ്ങിയ വലേരിയയെ കൂടെ കളിച്ച ഒരു പയ്യൻ കളിയാക്കി “എനിക്കറിയാം കളി നമ്മൾ ജയിക്കണമെങ്കിൽ ഇവളുടെ നിതംബത്തെ ഗോൾപോസ്റ്റിൽ ഗോൾകീപ്പറായി നിർത്തിയാൽ മതി” ഈ വാക്കുകൾ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. പിന്നെ ഒന്നും നോക്കിയില്ല, ഡയറ്റിങ് ഒരു ശീലമാക്കി. അവസാനം അവളുടെ കയ്യിൽ നിന്നില്ല. 2013 ൽ തന്റെ 39മത്തെ വയസിൽ ആ പാവം പെണ്ണ് ഈ ലോകം വിട്ടുപോയി. എല്ലാവർക്കും ഒരു താക്കീത്, അനാവശ്യമായി കളിയാക്കുന്നവർക്കും.

World's Thinnest Woman Valeria Levitin Warns Against Anorexia ...അനോറെക്സിയ നെര്‍വോസ

അനോറെക്സിയ നെര്‍വോസ ഒരു ഈറ്റിംഗ് ഡിസോര്‍ഡറാണ് ( ഭക്ഷണം കഴിക്കലിലെ തകരാര്‍). ഇതൊരു മനസികപ്രശ്നവുമാണ് ( The decease in between the ears and reflected in the whole body) അസാധാരണമാംവിധം കുറഞ്ഞ ശരീരഭാരവും ഭാരം കൂടുന്നതിനെക്കുറിച്ചുള്ള തീവ്രമായ പേടിയും ശരീരാകൃതിയെക്കുറിച്ചുള്ള തെറ്റായ ധാരണകളുമാണ് ഈ തകാറിന്‍റെ ചില സ്വഭാവ സവിശേഷതകള്‍. വിവിധ വൈകാരിക പ്രശ്നങ്ങളെ നേരിടാനുള്ള ഒരു വ്യക്തിയുടെ കഴിവില്ലായമയില്‍ നിന്നാണ് ഈ തകരാര്‍ പലപ്പോഴും ആരംഭിക്കുന്നത്. ശരീരഭാരം കുറയുന്നതും വളരേ മെലിഞ്ഞതാകുന്നതും ഈ പ്രശ്നങ്ങളെ നേരിടാന്‍ തങ്ങളെ സഹായിക്കുമെന്നും തങ്ങള്‍ നല്ലതാണെന്ന തോന്നലുണ്ടാക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.

ഈ അവസ്ഥ കൈവരിക്കുന്നതിനു വേണ്ടി അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ തുടങ്ങുന്നു, പതിവായി ഭക്ഷണം ഒഴിവാക്കുന്നു, അല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിവെയ്ക്കുക പോലും ചെയ്യുന്നു. ഭക്ഷണം കഴിക്കുമ്പോഴാകട്ടെ വളരെവളരെ കുറച്ച് മാത്രം കഴിക്കുന്നു, അതുപോലും അവരില്‍ കുറ്റബോധം ഉണ്ടാക്കുകയും ചെയ്യുന്നു. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഈ ഭക്ഷണം നിയന്ത്രിക്കലും മെലിയല്‍ മോഹവും മനസില്‍ നിന്ന് വിട്ടുപോകാതിരിക്കുന്ന ഒരു വിചാരമായി, ഒരു ഒഴിയാബാധയായി അവരെ പിടികൂടുന്നു. അവരുടെ ശരീര ഭാരം അവരുടെ പ്രായത്തിലും ഉയരത്തിലും ഉള്ള ഒരാള്‍ക്ക് ഉണ്ടാകേണ്ട സാധാരണ ഭാരത്തേക്കാള്‍ വളരെ താഴെപോകുന്നു. ഇതോടൊപ്പം കാഴ്ചയില്‍ തന്നെ ഇവര്‍ക്ക് വളരെ ഭാരക്കുറവ് പ്രകടമാകും എങ്കിലും തങ്ങള്‍ക്കിപ്പോഴും അമിതഭാരമാണെന്നായിരിക്കും അവര്‍ വിശ്വസിക്കുന്നത്.

അനോറെക്സിയ പലരും തെറ്റിദ്ധരിക്കുന്നതുപോലെ ഒരു ഒരു വ്യക്തി തെരഞ്ഞെടുത്തിരിക്കുന്ന ജീവിതശൈലിയല്ല . ഇത് വൈകാരികമായ സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള ഒരു വ്യക്തിയുടെ ശേഷിയില്ലായ്മ മൂലവും അവനവന്‍റെ രൂപത്തെക്കുറിച്ചുള്ള തെറ്റായ, പ്രതികൂലമായ ധാരണമൂലവും ഉയര്‍ന്നു വരുന്ന തകരാറാണ്. ശരീഭാരത്തെക്കുറിച്ച് അവര്‍ക്ക് അത്യധികമായ ഭയം ഉണ്ടായിരിക്കും. ഇത് തീവ്രമായ ശാരീരിക ലക്ഷണങ്ങളോട് കൂടിയ വളരെ ഗൗരവതരമായ ഒരു രോഗമാണ്, പക്ഷെ ശരിയായ ചികിത്സയിലൂടെ നിങ്ങള്‍ക്ക് നല്ല ആരോഗ്യത്തിലേക്ക് തിരിച്ചു വരാനാകും.