അനു സിതാര മലയാളത്തിന്റെ എല്ലാ ശാലീനതകളും ഉള്ളൊരു നടിയാണ്. ദീര്ഘകാലത്തെ പ്രണയത്തിനു ശേഷമാണ് അനുവും വിഷ്ണുവും വിവാഹിതരായത്. അതിനു ശേഷമാണ് അനു സിതാര സിനിമയിൽ എത്തുന്നത്. ഒരുപാട് പ്രണയലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്നും തനിക്കു തിരിച്ചും കിട്ടിയുണ്ടെന്നും അനു പറയുന്നു. വിഷ്ണുവേട്ടന് മാത്രമാണ് താൻ പ്രണയലേഖനങ്ങൾ എഴുതിയതെന്നു താരം പറയുന്നു.
തങ്ങൾ കത്തിലൂടെ ആയിരുന്നു പ്രണയിച്ചത്. തന്റെ വീടിനു അടുത്തായിരുന്നു വിഷ്ണു ഏട്ടന്റെ വീട്. അന്നൊക്കെ കത്തെഴുതി മതിലിലോ ചെടികൾക്കിടയിലോ വയ്ക്കുമായിരുന്നു. താൻ വിഷ്ണുവേട്ടന് കൊടുത്ത കത്തുകൾ എല്ലാം സൂക്ഷിച്ചു വയ്ക്കുമായിരുന്നു എന്നും എന്നാൽ വീട്ടിൽ പിടിക്കപ്പെടുമെന്നായപ്പോൾ തന്റെ കൈവശമുള്ള കത്തുകൾ നശിപ്പിച്ചു കളയേണ്ടി വന്നുവെന്നും അനു പറയുന്നു.