ഒറ്റയ്ക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
307 VIEWS

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുമോൾ. മലയാളത്തിന്റെ മാത്രമല്ല തമിഴിലും ബംഗാളി ഭാഷയിലും താരത്തിന് ആരാധകർ ഏറെയുണ്ട്. വളരെ സ്വാഭാവികമായ അഭിനയമാണ് അനുമോളുടേത്. അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം വളരെ ബോൾഡ് ആയതും. താരത്തിന്റെ പോസ്റ്റുകൾക്കു സാമൂഹ്യമാധ്യമങ്ങളിൽ വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

അനുമോളുടെ ഒരു പത്രകുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അത് അനുമോൾ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുകയും അതിനൊപ്പം ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. അനുകൂലമായും പ്രതികൂലമായും അനവധി കമന്റുകൾ ആണ് വരുന്നത്.

“വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കുക എന്നുള്ളത് വലിയ അപരാധമായാണ് സമൂഹം ഇന്നും കാണുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്നത് കൊണ്ട് സ്ത്രീയ്ക്ക് എന്താണ് കുഴപ്പം ?അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഒരു പങ്കാളിയെ വേണം നിന്നുള്ളവർ സമയമായി എന്ന് തോന്നുമ്പോൾ വിവാഹം കഴിക്കണം. അതിനൊരിക്കലും പ്രായം ഒരു മാനദണ്ഡമായി കരുതരുത്. മാനസികമായി തയ്യാറാകുമ്പോൾ മാത്രം അതിലേക്കു ഇറങ്ങി ചെല്ലുക. അതല്ല, ഒറ്റയ്ക്ക് കഴിയുന്നതാണ് സന്തോഷമെങ്കിൽ ആ വഴി തിരഞ്ഞെടുക്കുക. ”

മേൽ പറഞ്ഞതാണ് അനുമോളുടെ പത്രകുറിപ്പ് . താഴെ അനുബന്ധമായി അനുമോൾ കൂട്ടിച്ചേർത്തത് കൂടി.

“ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുകന്നുള്ളത് എന്തോ അബ് നോർമാലിറ്റി അല്ലെങ്കിൽ ഒരു ശരികേടായി ആണ് പൊതുവിൽ ആളുകൾ കാണുന്നത്. കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നീട്ടുള്ളത് , കഴിക്കണം എന്ന് ഉള്ളവർക്ക് .. അല്ലാത്തവർക്ക് കല്യാണം കഴിക്കാതെ ആണ് ഹാപ്പിനെസ്സ് എന്ന് വെച്ചാൽ അത് അക്സപ്റ്റ് ചെയ്യണം. Perfect time to get married is when your ready, there is no age limit to it.”

“ഞാൻ പേഴ്സണലി സിംഗിൾ ആയി ജീവിച്ചാൽ എന്താ കുഴപ്പം എന്ന് ആലോചിക്കുന്ന ആളാണ്. കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫിൽ ബെറ്റർ ആവുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. എല്ലാരും കഴിക്കുന്നു നാട്ടുനടപ്പ് എന്നാ കഴിച്ചേക്കാം എന്ന് പറഞ്ഞു കഴിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.
പിന്നെ ഒറ്റക്ക് ജീവിക്കുന്നത് ശരികേട് എന്ന് സൊസൈറ്റി പറഞ്ഞാലോ? അല്ലെങ്കിൽ അവിടേക്ക് ഒരു ആൺ സുഹൃത്ത് വരുമ്പൊ ഉണ്ടാവുന്ന ചീത്തപ്പേരുകൾ ഭയന്ന്? അങ്ങനെ ഒരു സ്ത്രീയുടെ ഡിഗ്നിറ്റി ആന്റ് ഹോണർ ഹസ്ബന്റിൽ ആണോ ഉള്ളത്? അങ്ങനെ ഒക്കെ ആലോചിച്ച് കല്യാണം കഴിപ്പിക്കുന്നതായി തോ ന്നീട്ട്ണ്ട്.. ”

“Marriage, is an institution regulating life, sex and reproduction. a social regulation. a dictum that looks at the marital ‘status’ to offer respectability, offer important legal benefits regarding taxation, inheritance, next-of-kinship, and parental responsibility.
status alone counts, not the state of affairs.Marriage, if you are not up for it. Don’t get in . Marriage is just an arrangement. It’s not mandatory.”

“കല്യാണം ആയില്ലേ ? കുട്ടി ആയില്ലേന്നേ ആളുകൾ ചോദിക്കാറുള്ളൂ , നിങ്ങളുടെ വിവാഹ ജീവിതത്തിൽ ഹാപ്പി ആണോ.. ജീവിതത്തിൽ നിങ്ങൾ സന്തോഷവാനാണോ സന്തോഷവതിയാണോ എന്ന ചോദ്യങ്ങൾ കുറവാണ്. so its up to us to find where our happiness lies / and go for it.. Don’t harm others.. Live your life, try to be a good human being irrespective of your gender caste creed status whatever it is..”

**

 

LATEST

ബ്ലോക്ബസ്റ്റർ ചിത്രം ‘പുഷ്പ’ റഷ്യയിൽ റിലീസിനൊരുങ്ങുന്നു, റഷ്യൻ ട്രെയ്‌ലർ റിലീസ് ചെയ്തു, അല്ലു അർജുൻ റഷ്യയിലേക്ക്

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ