രാഗീത് ആർ ബാലൻ
12വർഷങ്ങൾക്കു മുൻപ് കൂട്ടുകാരന്റെ Nokia യുടെ മൊബൈലിൽ അൻവർ എന്ന സിനിമയുടെ ട്രൈലർ കണ്ടത് ഇപ്പോഴും ഓർക്കുന്നു..രണ്ട് മിനിറ്റ് മുപ്പത്തി നാലു സെക്കന്റ് ദൈര്ഘ്യം ഉള്ള ട്രൈലർ നൽകിയ ആവേശം ചെറുതല്ല.. ഒരു പ്ലസ്ടുകാരനെ ആവേശത്തിൽ ആക്കാൻ ഉള്ള എല്ലാ എലമെന്റ്സും ആ ട്രൈലെറിൽ ഉണ്ടായിരുന്നു..
ആ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കാത്തിരുന്നു ആവേശത്തോടെ കണ്ട സിനിമ ആയിരുന്നു അൻവർ.. സിനിമയിൽ ലാലിന്റെ കഥാപാത്രമായ ബാബു സേട്ട് പൃഥ്വിരാജിന്റെ കഥാപത്രമായ അൻവറിനോട് സൗദിയിലെ പോർക്കും കൂട് ഷാജിയുടെ ഗാങ് കഞ്ചാവും Td യുമെല്ലാം അടിച്ചു പിള്ളേരെ നശിപ്പിക്കുന്ന കാര്യം പറയുകയും ബാബു സേട്ട് ജാമ്യത്തിൽ വരുമ്പോൾ ശെരിയാക്കാം എന്നും പറയുന്നു..
അൻവർ : അത് വരെ കാത്തിരിക്കണോ ഇക്ക
ബാബു സേട്ട് : വേണ്ട
തൊട്ടടുത്ത സീനിൽ ഒരു ബുള്ളറ്റിൽ അൻവർ ഷാജിയുടെ അടുത്തേക്ക് പോകുന്ന ഒരു രംഗമാണ്..കൂളിംഗ് ഗ്ലാസൊക്കെ വെച്ച് ഷർട്ടിന്റെ ബട്ടൺ ഒക്കെ ഒന്ന് അയച്ചു ഇട്ടു വല്ലാത്ത ഒരു swag ഉണ്ട് ആ രംഗത്തിന്.. അകമ്പടിയായി കിടിലൻ ബാക്ക്ഗ്രൗണ്ട് സ്കോറും..
ഒരു ഇടുങ്ങിയ വഴിയിലൂടെ അൻവർ ഷാജിയുടെ അടുത്തേക്ക് എത്തുന്നു..അവിടെ അൻവർ ഒരു കസേര വലിച്ചു ഇട്ടു ചുറ്റിനും ഒന്ന് കണ്ണോടിച്ചു എല്ലാവരോടും ആയി ചോദിക്കും
അൻവർ : ഇവിടെ ആരാ ഷാജി?
(ചോദ്യം ഇഷ്ടപെടാത്ത കുട്ടത്തിൽ ഒരാൾ പ്രകോപിതൻ ആകുമ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഷാജി അയാളെ തടയുന്നു )
ഷാജി : എന്താ മച്ചു എന്താ കാര്യം
അൻവർ : അത് ഞാൻ ഷാജിയോട് പറഞ്ഞോളാം
ഇതു കേൾക്കുന്ന ഷാജി പതുക്കെ എഴുന്നേറ്റു അൻവറിന്റെ അടുത്തേക്ക് ചെല്ലുന്നു ടേബിളിൽ ഇരിക്കുന്നു
ഷാജി : നീ ഷാജിയോട് മാത്രമേ പറയുള്ളു
അൻവർ : അതെ
ഷാജി : എന്ന പറ മോനെ ഞാനാ ഷാജി
ആ മോമെന്റിൽ അൻവർ ഷാജിയെ നോക്കും..വലത്തെ കയ്യ് കൊണ്ട് അൻവർ ഷാജിയുടെ മുഖത്തെക്ക് ഒരു പ്രഹരം ഏല്പിക്കും… തലകുത്തി ടേബിളിന്റെ അകത്തു ആയി പോകുന്ന ഷാജിയുടെ കാലുകൾ മാത്രം വെളിയിൽ കാണിക്കുന്ന ഷോട്ടിൽ അൻവർ എല്ലാവരെയും ഒന്ന് നോക്കും..ശെരിക്കും രോമാഞ്ചം ഉണർത്തിയ രംഗം..പിന്നേ നാലു മിനിറ്റോളം ഉള്ള അനൽ അരസ്സ് അണിയിച്ചൊരുക്കിയ കിടിലൻ സംഘട്ടനം.. വളരെ ഏറെ അത്ഭുതത്തോടെയും ആവേശത്തോടെയും തീയേറ്ററിൽ ഇരുന്നു കണ്ട ആക്ഷൻ രംഗം..
2010ൽ ഏകദേശം നൂറിനു അടുത്ത മലയാള സിനിമകൾ റിലീസ് ആയപ്പോൾ ആ വർഷം എന്നെ ഏറ്റവും കൂടുതൽ മേക്കിങ് കൊണ്ടും ആക്ഷൻ sequences കൊണ്ടും അത്ഭുതപെടുത്തിയ ഒരേ ഒരു സിനിമ അൻവർ ആയിരുന്നു.. ഇന്നും ആവേശത്തോടെ കാണുന്ന സിനിമ…