അറിവ് തേടുന്ന പാവം പ്രവാസി

ചില സാങ്കേതിക വിദ്യകൾ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഉപഭോക്താവിനെ പരീക്ഷിക്കാറുണ്ട്. ഐഫോണ്‍ 14 ലാണ് ആപ്പിൾ ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ കൊണ്ടു വന്നത്. ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍ പെടുമ്പോള്‍ അടിയന്തിര സേവന നമ്പറിലേക്ക് അറിയിപ്പ് എത്തിക്കുന്ന സൗകര്യമാണിത്. എന്നാല്‍ ഫോൺ വാങ്ങി ഉപഭോക്താക്കൾ ഉപയോഗിക്കാൻ തുടങ്ങിയപ്പോളാണ് ഈ സംവിധാനത്തിന്റെ ഒരു പ്രശ്‌നം കമ്പനി തിരിച്ചറിഞ്ഞത്.

അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലുള്ള റോളര്‍ കോസ്റ്ററില്‍ ഇരിക്കുന്ന വരുടെ ഫോണില്‍ നിന്നും അടിയന്തിര നമ്പറിലേക്ക് നിരന്തരം ഫോണ്‍ വിളികള്‍ പോകുന്നു എന്നതാണ് പ്രശ്നം. റോളര്‍ കോസ്റ്റര്‍ വാഹനം സഞ്ചാരത്തിനിടെ തിരിയുന്നതും മറിയുന്നതുമെല്ലാം വാഹനാപകടമാണെന്ന് തെറ്റിദ്ധരിച്ചാണ് ഫോണിലെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം അതാത് രാജ്യങ്ങളിലേ അടിയന്തിര സേവന നമ്പറിലേക്ക് വിളിക്കുന്നത്.

നിങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ ഐഫോണ്‍ 14 കയ്യിലുണ്ടെങ്കില്‍ അതില്‍ ഒരു അലേര്‍ട്ട് പ്രത്യക്ഷപ്പെടും .ഈ അലേര്‍ട്ട് നിങ്ങള്‍ പിന്‍വലിക്കാത്തപക്ഷം ഫോണില്‍ നിന്നും അടിയന്തിര സേവന നമ്പറിലേക്ക് ഫോണ്‍ കോള്‍ ചെയ്യപ്പെടും. ഈ കോളില്‍ നിങ്ങള്‍ അപകടത്തിലാണ് എന്നറിയിച്ചുകൊണ്ടുള്ള ഒരു ശബ്ദ സന്ദേശമാണ് ഉണ്ടാവുക.നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളും ഇതോടൊപ്പം ഉണ്ടാവും. റോളര്‍ കോസ്റ്റളില്‍ ആളുകള്‍ അലറിവിളിക്കുന്നതിന്റെയും മറ്റും ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം.

അടിയന്തര സേവനങ്ങളിലേയ്ക്ക് തെറ്റായി കോളുകൾ പോവാൻ സാധ്യതയുള്ളതിനാൽ ഫീച്ചർ ഓഫ് ചെയ്തുവെക്കുകയോ ഫോൺ എയർപ്ലേയ്ൻ മോഡിൽ ആക്കുകയോ ചെയ്ത് ഇത് പരിഹരിക്കാം.
ഐഫോണിലെ അല്ലെങ്കിൽ ആപ്പിൾ വാച്ചിലെ ആക്‌സിലറോമീറ്റർ, ജൈറോസ്‌കോപ്പ് പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഫീച്ചർ പ്രവർത്തിക്കുന്നത്. ക്രാഷ് ഡിറ്റക്ഷന്റെ മികച്ച കൃത്യതയ്ക്കായി ചലനം കണ്ടെത്തുന്ന അൽഗോരിതങ്ങൾ മെച്ചപ്പെടുത്തി വരുന്നതായി കമ്പനി അവകാശപ്പെടുന്നുണ്ട്.

 

You May Also Like

ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ പെന്നൈൻ ഹിൽ റേഞ്ചിലുള്ള ഈ മനോഹരമായ അനുഭവം എന്താണ് ?

സിംഗിംഗ് റിംഗിങ്ങ് ട്രീ അറിവ് തേടുന്ന പാവം പ്രവാസി കാറ്റടിക്കുമ്പോള്‍ മണിനാദം മുഴക്കുന്ന ‘വിന്‍ഡ് ചൈമു’കള്‍…

ആരാണ് ബെർലിൻ മിഠായി ബോംബർ എന്ന കാൻഡി ബോംബർ ?

ആരാണ് കാൻഡി ബോംബർ ? അറിവ് തേടുന്ന പാവം പ്രവാസി വർണക്കടലാസിൽ പൊതിഞ്ഞ കൊതിയൂ റുന്ന…

ചന്ദ്രനെ കുറിച്ച് നിങ്ങളറിയാത്ത വിസ്മയിപ്പിക്കുന്ന അറിവുകൾ

ചന്ദ്രികയിലലിയുന്നു sabujose ജൂലൈ 21 വീണ്ടുമൊരു ചാന്ദ്രദിനം കൂടി വന്നെത്തുകയാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ചെറിയൊരു…

കാംബെൽ–സ്റ്റോക്സ് റെക്കോർഡർ: സൂര്യപ്രകാശം അളക്കുന്ന ഒരു ലളിതമായ ഉപകരണം

ഒരു തെർമോമീറ്റർ താപനില അളക്കുന്നതുപോലെയോ ബാരോമീറ്റർ വായു മർദ്ദം അളക്കുന്നതുപോലെയോ ഏത് ദിവസത്തിലും ഇത് സൂര്യപ്രകാശത്തിന്റെ തീവ്രത അളക്കുന്നു.