തെലുങ്ക് സിനിമയില്‍ കൂടി അരങ്ങേറി പിന്നീട് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ ഗ്ലാമര്‍ നായികയാണ് അപ്സര റാണി. ഓരേ സമയം നടിയും മോഡലുമായി തിളങ്ങി നില്ക്കുന്ന താരം കുടിയാണ്. താരത്തെ പ്രേക്ഷക പിന്തുണയുള്ള താരമാക്കി മാറ്റിയത് ക്രാക്ക് എന്ന സിനിമയില്‍ കൂടിയാണ്.സോഷ്യല്‍ മീഡിയ മൊത്തം നീലകണ്ണുകളുള്ള ഈ സുന്ദരിയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍.
സൂപ്പര്‍ ഹിറ്റ് സംവിധായകന് രാം ഗോപാല്‍ വര്‍മയുടെ കണ്ടെത്താലാണ് ഈ സുന്ദരി. ക്ലെെമാക്സ്, നേക്കഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാം ഗോപാല്‍ വര്‍മ ഒരുക്കിയ ത്രില്ലറിലെ നായികയാണ് താരം. നിരവധി ഹിറ്റുകളേയും താരങ്ങളേയും സിനിമാ ലോകത്തിന് സമ്മാനിച്ചിട്ടുള്ള രാം ഗോപാല്‍ വര്‍മ ഇതാ പുതിയൊരു താരത്തേയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയാണ്.
ത്രില്ലെര്‍ എന്ന സിനിമയുടെ ട്രൈലെരില്‍ അതീവ ഗ്ലാമര്‍ ലോക്കിലാണ് താരമെത്തിയത്. ഒരു പക്ഷെ താരത്തിന്റെ കരിയറില്‍ തന്നെ ആദ്യമാ ആയിട്ടായിരിക്കും ഇത്ര ഹോട്ട് ലുക്കില്‍ താരമെത്തുന്നത്. ട്രൈലെര്‍ നിമിഷ നേരംകൊണ്ട് തന്നെ വൈറലായി മാറിയിരുന്നു. പൊതുവെ സിനിമയില്‍ ഉള്ള ഒരുകാര്യം ആണ് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്താല്‍ പിന്നീട് അവരങ്ങള്‍ എങ്ങോട് തേടിയെത്തുമെന്നത് അത് അപ്സര എന്ന താരത്തിന്റെ കാര്യത്തില്‍ നടന്ന സംഭവമാണ്. ആ ഒറ്റ സിനിമ കൊണ്ട് താരത്തിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞിരുന്നു.
ഒഡീഷ സ്വദേശിയാണ് അപ്സര. ഡെഹ്റാഡൂണിലായിരുന്നു അപ്സര വളര്‍ന്നത്. ഇപ്പോള്‍ താമസിക്കുന്നത് ഹെെദരാബാദില്‍. ഒഡിയ സിനിമകളിലും തെലുങ്ക് സിനിമകളിലും ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട് അപ്സര. അന്കേത മഹറാന എന്നാണ് യഥാര്‍ത്ഥ പേര്. രാം ഗോപാല്‍ വര്‍മ തന്നെയാണ് അപ്സര റാണി എന്ന് പേര് മാറ്റുന്നത്.
**