⭐എ.ആര്‍ റഹ്മാന്റെ സംഗീതജീവിതത്തിൽ നമ്മൾ അറിയാതെ പോയ ചില വസ്തുതകൾ പറയാമോ?⭐

അറിവ് തേടുന്ന പാവം പ്രവാസി

????എ.ആർ. റഹ്മാനെയും, റഹ്മാന്റെ പാട്ടും അറിയാത്തവരില്ല. റഹ്മാന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ നോക്കാം.

✨കീബോർഡുകളാണ് റഹ്മാന്റെ കരുത്ത്. കമ്പ്യൂട്ടർ എഞ്ചിനീയറാവുകയായിരുന്നു ചെറുപ്പത്തിൽ റഹ്മാന് സ്വപ്നം.കുട്ടിക്കാലത്ത് റഹ്മാൻ ഉപയോഗിച്ച കീബോർഡ് ഇപ്പോഴും ചെന്നൈയിലെ സ്റ്റുഡിയോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

✨റഹ്മാന്റെയും, മകന്റെയും ജന്മദിനം ഒരേ ദിവസമാണ്. (ജനുവരി ആറ്)

✨ഓസ്ക്കർ ലഭിച്ച സ്ലം ഡോഗിലെ ജയ് ഹോ എന്ന ഗാനം യഥാർഥത്തിൽ സൽമാൻ ഖാന്റെ യുവ്രാജിനു വേണ്ടിയായിരുന്നു റഹ്മാൻ കമ്പോസ് ചെയ്തത്.

✨138 തവണ അവാർഡുകൾക്ക് നാമനിർദേശം ചെയ്യപ്പെട്ട റഹ്മാന് 117 തവണ അവാർഡ് ലഭിച്ചു.

✨ഒരേ വർഷം രണ്ട് ഓസ്ക്കർ അവാർഡുകൾ ലഭിച്ച ഏക ഏഷ്യക്കാരനാണ് റഹ്മാൻ.

✨ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ അഭിനയിച്ച ഫ്രഞ്ച് മിനറൽ വാട്ടർ കമ്പനിയായ വോൾവിക്കിന്റെ പരസ്യത്തിൽ റഹ്മാന്റെ സംഗീതം ഉപയോഗിച്ചിട്ടുണ്ട്.

✨ലോകത്ത് ഏറ്റവും കൂടുതൽ തവണ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ സംഗീതം റഹ്മാൻ ചിട്ടപ്പെടുത്തിയ എയർടെലിന്റെ സിഗ്നേച്ചർ ട്യൂണാണ്. 150 ദശലക്ഷം പേരാണ് ഇത് ഡൗൺലോഡ് ചെയ്തത്.

✨ലോകത്തെ എക്കാലത്തെയും മികച്ച സംഗീത ആൽബങ്ങളിൽ 45-ാമതായി ആമസോൺ ഡോട്ട് കോം തിരഞ്ഞെടുത്തത് റഹ്മാന്റെ ലഗാന്റെ സൗണ്ട് ട്രാക്കാണ്.

✨നിരൂപകനായ റിച്ചാർഡ് കോർലിസ് 2005ൽ ലോകത്തെ ഏറ്റവും മികച്ച പത്ത് സൗണ്ട് ട്രാക്കുകളിൽ ഒന്നായി തിരഞ്ഞെടുത്തത് റഹ്മാന്റെ ആദ്യ തമിഴ് ചിത്രമായ റോജയിലെ ഗാനമാണ്.

 

Leave a Reply
You May Also Like

തകർന്നുകിടന്ന ബോളിവുഡിന് ഒരാശ്വാസമാകുകയാണ് ബ്രഹ്മാസ്ത്ര, ആഗോളതലത്തിൽ ഇതുവരെ നേടിയത് 360 കോടി

ഇന്ത്യന്‍ പുരാണങ്ങളിലെ സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ബ്രഹ്മ്മാസ്ത്ര: പാര്‍ട്ട് വണ്‍ ശിവ’ ഒരുക്കിയിരിക്കുന്നത്.…

പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയെങ്കിൽ തിയേറ്ററുകൾ നിറഞ്ഞോളും ലാലേട്ടാ

Gautam R മോഹൻലാൽ ഇന്നൊരു പോസ്റ്റ് ഇട്ടു ഫേസ്ബുക്കിൽ – എല്ലാവരും തിരിച്ച് തീയേറ്ററിലേക്ക് പോകാൻ…

ഒരു സിനിമ അങ്ങനെ ആണെങ്കിൽ അതിനു വേണ്ടി എന്ത് ചെയ്യാനും ഞാൻ മടിക്കില്ല; വെളിപ്പെടുത്തലുമായി ജയസൂര്യ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ.

ജീവിച്ചിരിക്കെ മയ്യത്ത് കട്ടിലിൽ കിടന്നു മരണാനുഭൂതിയിലേക്കു പ്രവേശിച്ച ഗന്ധർവ്വൻ ഹാജി

KIRAN KAMBRATH സംവിധാനം ചെയ്തു മാമുക്കോയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജനാസ മനോഹരമായൊരു ഷോർട്ട് മൂവിയാണ് .…