Aradhana Theatre Mannarkkad

Shalu Sreerag

ഓലമേഞ്ഞ സിനിമാ ടാക്കീസുകൾ മൾട്ടിപ്ലക്സ് യുഗത്തിൽ ഇതൊരു കൗതുക കാഴ്ച.കാലം അതിന്റെ റീലുകൾ ഓടി തീർക്കുമ്പോൾ …. നാം കണ്ട കാഴ്ചകൾ പലതും പിന്നിലേക്ക് മറഞ്ഞിരിക്കും – സിനിമാ ടാക്കീസുകളും കാലത്തിന്റെ മാറ്റത്തിന് വിധേയമായപ്പോൾ ഓല മേഞ്ഞ സിനിമാകൊട്ടകകൾ നാട്ടിൽ നിന്നും അപ്രത്യക്ഷമായി. പോയ കാലത്തിന്റെ അവശേഷിപ്പുകളായി ചിലയിടങ്ങളിൽ ഓല മേഞ്ഞ ടാക്കീസുകൾ നിലനിൽക്കുന്നത് ഇന്നൊരു കൗതുക കാഴ്ചയാവുന്നു. , കേരളത്തിൽ തന്നെ ഒറ്റപ്പെട്ട ചില ടാക്കീസുകൾ ഓല മേഞ്ഞ മേൽക്കൂര നൽകുന്ന ഇരുളും, തണുപ്പും പരന്ന അകത്തളം ഉപയോഗിച്ചാണ് ഇന്നുംസിനിമാപ്രദർശനം നടത്തുന്നത്. ദൃശ്യ-ശബ്ദ സംവിധാനങ്ങളിൽ സാങ്കേതികമായി ഒരു പാട് വളർന്ന സിനിമ ഇന്ന് മൾട്ടിപ്ലക്സ് തിയ്യറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നു – അപ്പോഴും ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലും സാക്ഷ്യപ്പെടുത്തലുമായി ഇങ്ങിനെ അവിടവിടെ ഓല മേഞ്ഞ ടാക്കീസുകൾ .അതിലൊന്നാണ് മണ്ണാർക്കാട് ആരാധന

എഴുപതുകളുടെ കാലത്ത് ആരംഭിച്ച ടാക്കീസ് – ഓലത്തണുപ്പ് നൽകുന്ന സുഖത്തിൽ പോയ കാലത്തിന്റെ ഓർമ്മകളെ മനസിലിട്ട് ആ പഴയ സ്ക്രീനിലേക്ക് നോക്കി പുതിയ സിനിമ അതിൽ കാണുമ്പോൾ – എന്തോ… ഒരു പുതിയൊരു അനുഭൂതി … അനുഭവം – ആ പഴയ ടാക്കീസ് നൽകുന്നു .

‘മാനേജരോട് തിരക്കി… എങ്ങിനെ ടാക്കീസ് മുന്നോട്ട് പോകുന്നുവെന്ന് ..? മത്സരിക്കാനും, മാറ്റം വരുത്താനും, മുഖം മാറ്റാനും തത്ക്കാലം പദ്ധതിയില്ലെന്ന മറുപടി. കൗതുകത്തിനു ചിലർ, വിദ്യാർത്ഥികളെ കാണിക്കാൻ അദ്ധ്യാപകർ, മക്കളെ കാണിക്കാൻ രക്ഷിതാക്കൾ, അങ്ങിനെ കുറച്ച് പ്രേക്ഷകർ ഓരോ ഷോകൾക്കും കയറിവരും – തൊട്ടടുത്ത് പത്ത് സ്ക്രീനിൽ ഒരേ സമയം 10 സിനിമകൾ പ്രദർശിപ്പിക്കുന്ന മൾട്ടിപ്ലക്സ് ഒഴിവാക്കി ചിലരൊക്കെ. (ഇവരുടെ തന്നെ ശിവശക്തി എന്ന പേരിൽ മൾട്ടിപ്ലക്സുമുണ്ട് മണ്ണാർക്കാട്…. ] ഓല മേഞ്ഞ ടാക്കീസുകളെ ബഹുമാനിച്ച് കയറി വരുന്നത് കാണാം . അടുത്ത ഷോ ആരംഭിക്കുന്നതിന്റെ മുന്നോടിയായി നീണ്ട ബെൽ ശബ്ദം – ആ ബെൽ ശബ്ദം ഒരുപാട് ഓർമ്മകളെ ഉണർത്തുന്നതായിരുന്നു .മണ്ണാർക്കാടിന്റെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് ഇന്നും നിലനിൽക്കുന്ന ഓല ടാക്കീസ് .

Leave a Reply
You May Also Like

കെജി ജോർജ് എന്ന മാസ്റ്റർക്ക് തന്റെചിത്രത്തിൽ ഐറ്റംഡാൻസ് ഉൾപ്പെടുത്തേണ്ട ഗതികേട് ഉണ്ടാക്കിയ ചിത്രം

കെജി ജോർജ് എന്ന മാസ്റ്റർക്ക് തന്റെചിത്രത്തിൽ ഐറ്റംഡാൻസ് ഉൾപ്പെടുത്തേണ്ട ഗതികേട് ഉണ്ടാക്കിയ ചിത്രം. അദേഹത്തിന്റെ അവസാനചിത്രം..ഇലവങ്കോട്…

വീരേന്ദ്രകുമാറെന്ന മജിസ്‌ട്രേറ്റ് – സിദ്ദിഖിൻ്റെ പുതിയ മുഖം

വീരേന്ദ്രകുമാറെന്ന മജിസ്‌ട്രേറ്റ് – സിദ്ദിഖിൻ്റെ പുതിയ മുഖം അയ്മനം സാജൻ സിദ്ദിഖിൻ്റെ ഗംഭീര വേഷവുമായി മഹാവീര്യർ…

ലൈംഗികാസക്‌തികൊണ്ടു മനോനില തെറ്റിയവനെ കൊണ്ടുപോകേണ്ടത് പള്ളിയിലേക്കോ പുരോഹിതന്റെ മുന്നിലേക്കോ അല്ല , വേശ്യാലയത്തിലേക്കാണ്

Sarath Cl Malena (2000) മലേന (2000) ഭാഷ: ഇറ്റാലിയൻ സംവിധാനം: ജുസെപ്പെ ടൊർനാട്ടോറെ “മലേന”…

നായകന്റെ മാത്രമല്ല, നായികയുടെ ശരീരപ്രകൃതവും നന്നായാൽ മാത്രമേ ഒരു കഥാപാത്രം എല്ലാ രീതിയിലും പെർഫക്ട് ആകൂ

physique must be important Aks Arts പലപ്പോഴും നായകന്മാരുടെ physique നെ കുറിച് നമ്മൾ…