ബി ഉണ്ണികൃഷ്ണൻ ആറാട്ട് ഇറങ്ങുന്നതിന് മുൻപും ശേഷവും പറഞ്ഞത് (ട്രോൾ)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
195 VIEWS

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന മോഹൻലാൽ ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രദർശനത്തിനെത്തിയത് എങ്കിലും പൊതുവെ നെഗറ്റിവ് റിവ്യൂകൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. കണ്ടുപഴകിയ ബിംബങ്ങൾ കൊണ്ട്.. കണ്ടുപഴകിയ കഥ എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. എന്നാൽ ചിത്രത്തിനെ ഡീഗ്രേഡ് ചെയ്തവരോട് തുറന്നു പറയുകയാണ് ബി ഉണ്ണികൃഷ്ണൻ.

നിങ്ങൾ എന്തിനാണ് ചിത്രത്തെ ഇങ്ങനെ വിശകലനം ചെയ്യുന്നതെന്നും അതൊരു പാവം സിനിമയാണെന്നും കണ്ടുകഴിഞ്ഞു ഒന്നോരണ്ടോ ദിവസം കഴിയുമ്പോൾ ‘ആറാട്ടിനെ’ മറന്നുകളയാനും അദ്ദേഹം പറയുന്നു. വേണമെങ്കിൽ ആറാട്ടിലെ ഫൈറ്റ് ഇഷ്ടപ്പെട്ടു, തമാശ ഇഷ്ടപ്പെട്ടു, ലാൽ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോളൂ എന്നും ഉണ്ണികൃഷ്ണൻ തമാശരൂപേണ പറഞ്ഞു. നിങ്ങൾ എന്തെന്നുപറഞ്ഞാലും ഞാൻ കേൾക്കും, അതിനു ബാധ്യസ്ഥനാണ് എന്നും ‘കൊല്ലാതിരുന്നൂടെ..’ എന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ ഉണ്ണികൃഷ്ണൻ താരാട്ടിന്റെ റിലീസിന് മുൻപ് പറഞ്ഞതും അടുത്ത ദിവസങ്ങളിൽ പറഞ്ഞതും എന്ന മട്ടിൽ സോഷ്യൽമീഡിയയിൽ ട്രോളുകൾ തുടരുകയാണ് . ആ പോസ്റ്റ് ഇങ്ങനെയാണ്

ആറാട്ട് ഇറങ്ങുന്നതിന് മുന്നേ ബി ഉണ്ണികൃഷ്ണൻ

നമ്മളിപ്പം എല്ലാവരും സോഷ്യൽ മീഡിയയിൽ ഡിസ്കസ് ചെയ്യുന്ന സംഗതി അല്ലെ പൊളിറ്റിക്കൽ കറക്റ്റ്നസ് സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നസിനേപ്പറ്റി നമ്മൾ ചർച്ച ചെയ്യുന്നുണ്ടല്ലൊ. അപ്പോൾ അങ്ങനെയുള്ള ചർച്ചയുടെ ഭാഗമായി സെല്ഫ് റിഫ്ലക്സീവായി ഈ സിനിമ ചില അവസരങ്ങളിൽ അതിനേപ്പറ്റി പറയുന്നുവെന്നേ ഉള്ളൂ. ഒരു പ്രത്യേക കോണ്ടസ്റ്റിലാണ് ഇതെല്ലാം സംഭവിക്കുന്നത്. അത് നിങ്ങൾക്ക് സിനിക കാണുമ്പോൾ മനസിലാകും

ആറാട്ട് OTT റിലീസിന് ശേഷം ബി ഉണ്ണികൃഷ്ണൻ

‘വെറുതെ നിങ്ങളെന്തിനാണ് വിശകലനം ചെയ്യുന്നത്. അതൊരു പാവം സിനിമയാണ്. കണ്ടിട്ട് രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ നിങ്ങള്‍ ആ സിനിമ മറന്നുകളഞ്ഞേക്ക്. വേണമെങ്കില്‍ ആ സിനിമയിലെ ഫൈറ്റ് ഇഷ്ടപ്പെട്ടു, ഫണ്‍ ഇഷ്ടപ്പെട്ടു, ലാല്‍ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോ,’ അല്ലാതെ ഇത് കണ്ടിട്ട് എന്നാലിതിന്റെ പൊളിറ്റിക്കല്‍ കറക്ട്നെസിനെ പറ്റി എഴുതിയേക്കാം, അങ്ങനെ ചെയ്യണമായിരുന്നു ഇങ്ങനെ ചെയ്യണമായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ എനിക്കറിഞ്ഞുകൂടാ, അതിനെ വെറുതെ വിടുകയാണ് നല്ലതെന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ