Connect with us

Featured

ഇതൊരു യുദ്ധമാണ്, അനേകം മനുഷ്യരെ കുരുതി കൊടുത്ത പകയിൽ നീറിയ യുദ്ധം

ഒരു നായകൻ പത്തു പേരെ ഇടിച്ചു നിന്ന് മാസ്സ് കാണിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്… അതെസമയം കൈകൂപ്പി മാപ്പ് പറഞ്ഞു രോമാഞ്ചം കൊള്ളിക്കാൻ പറ്റുമോ സകീർ ഭായിക്ക്

 49 total views,  1 views today

Published

on

Vino

Aravinda Sametha Veera Raghava
2018/Telugu

ഒരു നായകൻ പത്തു പേരെ ഇടിച്ചു നിന്ന് മാസ്സ് കാണിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്… അതെസമയം കൈകൂപ്പി മാപ്പ് പറഞ്ഞു രോമാഞ്ചം കൊള്ളിക്കാൻ പറ്റുമോ സകീർ ഭായിക്ക്..but He can…. Mr. Thrivikram srinivas 🔥🔥…. കൂടെ പിൻബലത്തിന്ന് തമൻ എന്ന അധികായന്റെ ബിജിഎം ഉം 🔥…എല്ലാത്തിനും ഉപരി ജൂനിയർ എൻ. ടി ആർ ന്റെ സ്ക്രീൻ പ്രെസെൻസും 🔥🔥…

ഇതൊരു യുദ്ധമാണ്.. കേവലം അഞ്ചു രൂപയിൽ ആരംഭിച്ചു അനേകം മനുഷ്യരെ കുരുതി കൊടുത്ത പകയിൽ നീറിയ യുദ്ധം…ആ യുദ്ധഭൂമിയിലേക്ക്,… പരസ്പരം ചേരി തിരിഞ്ഞു വാൾ എടുക്കുന്ന ആ ഗ്രാമത്തിലേക്ക് 12 വർഷത്തിന്ന് ശേഷം ഒരുപക്ഷത്തിന്റെ നേതാവ് നരപ്പ റെഡിയുടെ മകൻ “വീര രാഘവ റെഡ്ഢി” എത്തുകയാണ്… അവൻ അവിടെ കാല് കുത്തുന്ന ദിനം തന്നെ ജീവിതത്തിലെ പ്രധാനപെട്ടത് പലതും അവന്ന് നഷ്ടപെടമാകുന്നു ….

മറ്റു വഴികൾ ഇല്ലാതെ വീര രാഘവയും ആയുധം എടുക്കുന്നു,…”കത്തിയെടുക്കാൻ എളുപ്പമാണ്.. അത് താഴെ വെപ്പിക്കാനാണ് ദുഷ്‌കരം ” എന്നയാൾ തിരിച്ചറിയുന്നു… വരും തലമുറക്ക് നേടി കൊടുക്കേണ്ടത്…. ” സമാധാനം” ആണെന്ന് അയാൾ മനസിലാക്കുന്നു… പക്ഷെ ചോരകുടിക്കാൻ വെമ്പി നിൽക്കുന്ന ചെകുത്താന്മാരുടെ അടുത്ത് വേദം ഓതിയിട്ട് യാതൊരു പ്രയോജനവുമില്ലല്ലോ…ഫൈറ്റ് വേണ്ട എന്ന് പറയാൻ ഫൈറ്റ് ചെയ്യേണ്ട അവസ്ഥ…. മറ്റു വഴികൾ ഇല്ല വീര രാഘവറെഡ്ഢിക്ക്…

സാധാരണ ഇത്തരം പടങ്ങളിൽ ഉളള നായകൻ ഇൻട്രോ സോങ് തുടങ്ങിയ കലാപരിപാടികൾക്ക് ഇവിടെ സുല്ല് ഇട്ടിരിക്കുകയാണ് ത്രിവിക്രം… പകരം ഞെട്ടിക്കുന്ന ഒരു ആക്ഷനാണ് കരുതി വെച്ചിരിക്കുന്നത്… തുടർന്ന് കഥയിലേക്ക് വരുമ്പോൾ ഡെപ്ത് ഉള്ള സ്റ്റോറി ലൈനും ഒപ്പം ഇമോഷനും, രോമാഞ്ചം കൊള്ളിക്കുന്ന തമന്റെ ബിജിഎം ഒക്കെയായി പടം പിടിച്ചു ഇരുത്തുന്നുണ്ട് … ഇടയിൽ വരുന്ന അനാവശ്യ സോങ് മാത്രമാണ് ആകെ ഉള്ള ഒരു കല്ലുകടി…അത് ഫോർവേഡ് ചെയ്തു വിടുക…

ഇന് മഹേഷ്‌ ബാബുവിന്ന് തെലുഗിലും പുറത്തും ഇത്രെയും ആരാധകരെ നേടികൊടുന്നതിൽ പ്രധാന പങ്കു വഹിച്ച ത്രിവിക്രം ആണ് പടത്തിന്റെ കപ്പിത്താൻ..നമ്മുടെ മലയാളപടം “നിറം” ത്തിന്റെ തെലുഗു റീമേക്കിന്ന് ഡയലോഗ് എഴുതി സിനിമയിലേക്ക് കടന്നു വന്ന ത്രിവിക്രം, ഇന്ന് രാജമൗലി കഴിഞ്ഞാൽ ഏറ്റവും ഫാൻസ്‌ ഉള്ള തെലുഗു ഡയറക്ടർ ആണ്, രാജമൗലി തന്നെ ബിഗ് ക്യാൻവാസ്ൽ പടം പിടിച്ചു ശ്രെദ്ധ നെടുമ്പോൾ അങ്ങ് “athadu” തൊട്ട് ലാസ്റ്റ് വന്ന വൈകുണ്ടപുരം വരെ ഒരേ റേഞ്ചിൽ പടം പിടിച്ചു ഹിറ്റ് അടിക്കുന്നു ഇങ്ങേര്, അദ്ദേഹത്തിന്റെ ഒരു പവർ പാക്കഡ്‌ മൂവി എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

Advertisement

ഏഷ്യനെറ്റിൽ ഉള്ള ഏതോ ഒരു സീരിയലിൽ യാതൊരു ഉള്ളുപ്പും ഇല്ലാതെ ഈ പടത്തിന്റെ ബിജിഎം എന്നും ഇടും, സീരിയൽ കാണാൻ ത്രാണി ഇല്ലെങ്കിലും ജോലി കഴിഞ്ഞു വീട്ടിൽ വന്നു ചായ കുടിക്കുമ്പോൾ ഈ ബിജിഎം കേട്ട് പലപ്പോഴും ക്ഷേമ കെട്ടിട്ടുണ്ട്….അവർ ആ ബിജിഎം സീരിയലിന്ന് ഇടുന്നത് കൊണ്ട് മിക്ക ദിവസവും ഈ ചിത്രത്തിന്റെ കാര്യം മനസ്സിൽ വരും….

ബോക്സ്‌ഓഫീസിൽ 170 കൊടിയോളം കളക്ഷൻ നേടിയ ചിത്രം, ഇത്തരം ഗ്രാമങ്ങൾ തമ്മിൽ ഉള്ള ഇടിയുടെ ധാരാളം പടം ഉണ്ടങ്കിലും അതിൽ കുറച്ചു വ്യത്യസ്തത സംവിധായാകാൻ കൊണ്ട് വന്നിട്ടുണ്ട്…. മാസ്സ് ആക്ഷൻ പടങ്ങൾ താല്പര്യം ഉള്ളവർക്ക് ഒരുവട്ടം എന്തായാലും കാണാനുണ്ട്. മലയാളം സബ് ലഭ്യമാണ്.

 

 50 total views,  2 views today

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment7 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement