ഒരു കുടുംബത്തിൻറെ സ്വകാര്യ ചടങ്ങ് വലിയ സംഭവമായി എഴുന്നള്ളിക്കുക, ഒരു ദേശീയ ദിനപത്രത്തിന്റെ ഗതികേട്

ഹോ കഷ്ടം! ഒരു ദേശീയ ദിനപത്രത്തിന്റെ ഗതികേട്. ഒരു കുടുംബത്തിൻറെ സ്വകാര്യ ചടങ്ങ് ദേശീയ പ്രാധാന്യമുള്ള ഒരു വിഷയമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുക. മുൻ പേജിൽ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ വാർത്ത നൽകുക.

ഫ്യൂഡലിസം പോയിട്ട് 3/4 നൂറ്റാണ്ടായി. സ്വാതന്ത്ര്യ സമരത്തിൽ മുന്നണിപ്പോരാളികൾ ആയിരുന്നവർ നയിച്ചിരുന്ന ഒരു പത്രമാണ് ഈ ഗതികേടിൽ എത്തിനിൽക്കുന്നത്.വാർത്തയിലെ ഒരു ഭാഗം ഇങ്ങനെ :

“………. വ്യാഴാഴ്ച രാവിലെ കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ചാത്തു അച്ചൻ പാലക്കാട്ടുശ്ശേരി രാജവംശത്തിന്റെ അധിപനായി ചുമതലയേറ്റു. സ്ഥാനീയനെ ഭഗവതിയുടെ പ്രതി പുരുഷനാക്കുന്ന ചടങ്ങുകൂടിയാണ് അരിയിട്ടു വാഴിക്കൽ…”