ജനാധിപത്യം, മാധ്യമ സ്വാതന്ത്ര്യം, ഫാസിസം മുതലായ വാക്കുകൾ ബി ജെ പി നേതാക്കളിൽ നിന്ന് കേൾക്കാൻ കഴിയുന്നത് തന്നെ വലിയ ആശ്വാസം

35

ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. കേസ് വിശദമായി കേട്ട ശേഷം മാത്രമേ ഇതേക്കുറിച്ച് തീരുമാനം എടുക്കാന്‍ പറ്റുള്ളൂവെന്നും കോടതി വ്യക്തമാക്കി.രണ്ടംഗ ബെഞ്ചാണ് അര്‍ണബിന്റെ ജാമ്യാപേക്ഷ തള്ളിയത്. തനിക്കെതിരായ കേസ് റദ്ദാക്കാന്‍ ഗോസ്വാമി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെ, എം.എസ്. കാര്‍ണിക് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ബി.ജെ.പിയുടെ വക്താവല്ല അര്‍ണബ്, മറിച്ച് അര്‍ണബിന്റെ വക്താവാണ് ബി.ജെ.പി.അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജവദേകര്‍, സ്മൃതി ഇറാനി, അമിത് ഷാ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണം കെടുത്തുന്നുവെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേകറിന്റെ പ്രതികരണം.അര്‍ണബിനെ പിന്തുണയ്ക്കാത്തവര്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത് .ജനാധിപത്യം, മാധ്യമ സ്വാതന്ത്ര്യം, ഫാസിസം മുതലായ വാക്കുകൾ ബി ജെ പി നേതാക്കളിൽ നിന്ന് കേൾക്കാൻ കഴിയുന്നത് തന്നെ വലിയ ആശ്വാസം …!

(കടപ്പാട് )