മലയാളികളെ ഇത്രമാത്രം അപമാനിച്ച മറ്റൊരു മാധ്യമപ്രവർത്തകൻ ലോകത്ത് വേറെയില്ല, അതുകൊണ്ടുതന്നെ മലയാളികൾ സന്തോഷിക്കും

968

പെട്ടെന്ന് പണക്കാരാനായ(Bjp ഫണ്ടിങ്ങ്) മാധ്യമപ്രവർത്തകൻ എന്തിന്റെ പേരിലാണ് അറസ്റ്റിലായതെന്ന് അറിയേണ്ടേ..❓

💢💢 മാധ്യമ പ്രവർത്തകനായിരുന്ന ഒരാൾ പെട്ടെന്ന് സംരംഭകനായി 2017 ൽ വാർത്താ ചാനൽ തുടങ്ങുന്നു. ഓഫീസിന്റെ ഇന്റീരിയർ വർക്കുകളും മറ്റും അറിയപ്പെടുന്ന ഒരു ഡിസൈനറെ ഏൽപ്പിക്കുന്നു. ചാനൽ മേധാവി താൽപ്പര്യപ്പെടും വിധം ജോലികൾ പൂർത്തീകരിക്കുന്നു.
👉 ആകെ ചിലവ് 5.40 കോടി രൂപ.ചാനൽ ഭംഗിയായി ഓടി തുടങ്ങി.റേറ്റിങി’ൽ ഒന്നാമതായി. എന്നാൽ പാവം ഡിസൈനർക്ക് പണം കിട്ടിയില്ല.

💢കേന്ദ്ര- സംസ്ഥാന അധികാര പിൻബലം കാട്ടി ചാനൽ മേധാവി വിരട്ടി. രാജ്യത്തെ ഭരണവും നിയമവുമെല്ലാം മേധാവിക്ക് ഒപ്പമായിരുന്നു.ഡിസൈനർ കടം കയറി നശിച്ചു. മറ്റു വഴികളില്ലാതെ 2018 ൽ ആത്മഹത്യ ചെയ്തു.മരണത്തിന് കാരണക്കാരൻ ചാനൽ മേധാവിയാണെന്ന് ഡിസൈനറുടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു. കേസെടുത്ത് നിയമ നടപടികളിലേക്ക് കടക്കേണ്ട വിഷയം. എന്നാൽ അന്ന് സംസ്ഥാനം ഭരിച്ചവർ കേസൊതുക്കി.

💢💢 വൈകാതെ സംസ്ഥാനത്ത് ഭരണമാറ്റം വന്നു. ഡിസൈനറുടെ മകൾ വീണ്ടും പരാതിയുമായി സർക്കാരിനെ സമീപിച്ചു പുനരന്വേഷണത്തിന് ഉത്തരവായി.അന്വേഷണത്തിന്റെ ഭാഗമായി ഡിസൈനറുടെ മരണത്തിന് ഉത്തരവാദിയായ ചാനൽ മേധാവിയെ പൊലീസ് അറസ്റ്റു ചെയ്തു.മേധാവി തെറ്റുകാരനോ അല്ലയോ എന്ന് ഇനി കോടതി തീരുമാനിക്കട്ടെ.

👉 മലയാളികളെ ഇത്രമാത്രം അപമാനിച്ച മറ്റൊരു മാധ്യമപ്രവർത്തകൻ ലോകത്ത് വേറെയില്ല. (Shameless People എന്ന് നമ്മളെ വിളിച്ചവന്റെ ഈ അവസ്ഥയിൽ മല്ലൂസ് സന്തോഷിക്കുന്നു)നമുക്കൊരു ചാനൽ ചർച്ചആയാലോ.?