inspiring story
അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ ലക്ഷ്യത്തിന്റെ മാതൃക !
കടുംപിടുത്തക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ മകനായി ഓസ്ട്രിയയില്‍ ജനിച്ച അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ പത്ത് വയസ്സില്‍ തന്നെ അവസരങ്ങളുടെ നാടായ അമേരിക്കയിലെ ത്തണമെന്നും കോടീശ്വരനാകണമെന്നും
200 total views, 2 views today

അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ ലക്ഷ്യത്തിന്റെ മാതൃക !
കടുംപിടുത്തക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ മകനായി ഓസ്ട്രിയയില്‍ ജനിച്ച അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ പത്ത് വയസ്സില്‍ തന്നെ അവസരങ്ങളുടെ നാടായ അമേരിക്കയിലെത്തണമെന്നും കോടീശ്വരനാകണമെന്നും എല്ലാം സ്വപ്നം കണ്ടു. പതിനഞ്ച് വയസ്സിലാണ് അദ്ദേഹം ഹെര്‍ക്കുലീസ് എന്ന സിനിമ കാണുകയും അതില്‍ ഹെര്ക്കുലീസായിട്ടഭിനയിച്ച രജ്പാര്ക്കിനെ തന്റെ ഗുരുവായും വഴികാട്ടിയായും മനസ്സില്‍ പ്രതിഷ്ഠിക്കുകയും ചെയ്തത്. ഹെര്‍ക്കുലീസിനെ മാതൃകയാക്കി കഠിനമായ ശരീരവ്യായാമത്തിലൂടെ മിസ്റ്റര്‍ യൂണിവേഴ്സ് ആകാനും അതിലൂടെ അമേരിക്കയിലെത്താനും ഹോളിവുഡില്‍ പ്രശസ്ത നടനാകാനും ലക്ഷ്യമിട്ടു. പതിവായി ജിമ്മില്‍ പോകുകയും തുടരെ മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. അതിനിടയില്‍ ഹെര്‍ക്കുലീസായി അഭിനയിച്ച രജ് പാര്‍ക്കിനെ നേരില്‍ കണ്ടുമുട്ടുകയും അദ്ദേഹത്തോട് ജീവിത ലക്ഷ്യങ്ങള്‍ തുറന്നു പറയുകയും ചെയ്തു. ക്രമേണ അവര്‍ അടുത്ത സൗഹൃദത്തിലായി. അദ്ദേഹം അര്‍നോള്‍ഡിന്റെ സുഹൃത്തും വഴികാട്ടിയുമായിത്തീര്‍ന്നു. അങ്ങനെ 20 – മത്തെ വയസ്സില്‍ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മിസ്റ്റര്‍ യൂണിവേഴ്സാകുകയും അമേരിക്കയിലേക്ക് കുടിയേറിപാര്‍ക്കുകയും ചെയ്തു.
അര്‍നോള്‍ഡിന്റെ മനസ്സിലെ ലക്ഷ്യബോധവും, ഉപബോധമനസ്സിലെ രൂപങ്ങളും മൂലമാകാം, അദ്ദേഹം ആദ്യമായി അഭിനയിച്ച ചലച്ചിത്രം ‘ഹെര്‍ക്കുലീസ് ഇന്‍ ന്യൂയോര്‍ക്ക്’ ആണ്. ആ പടത്തിന്റെ വിജയത്തിനുശേഷം സ്റ്റേ ഹന്ക്രി, പമ്പിംഗ് അയണ്‍, ദ് വില്ലന്‍ തുടങ്ങിയ പടങ്ങളിലഭിനയിച്ചു.അപ്പോഴും താന്‍ ലോകത്തിലേറ്റവും വലിയ നടനാകും എന്ന് എപ്പോഴും പറയുകയും അതിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍ കാണുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീടും പല പടങ്ങളിലും അദ്ദേഹം അഭിനയിച്ചെങ്കിലും വിശ്വവിഖ്യാത ഡയറക്ടര്‍ ജയിംസ് കാമറൂണിന്റെ ദ് ടെര്‍മിനേറ്റര്‍ എന്ന പടത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ നടന്മാരിലൊരാള്, ആക്ഷന്‍ ഹീറോ എല്ലാമായി യുവാക്കളുടെ ഹരമായിത്തീര്‍ന്നു. വീണ്ടും ദ് റോ ഡീല്‍, പ്രിഡേറ്റര്‍, ദ് റണ്ണിംഗ് മാന്‍, റെഡ്ഹീറ്റ്, ടോട്ടല്‍ റീകോള്‍, ടെര്‍മിനേറ്റര്‍ 2-ദ് ജഡ്ജ്മെന്റ് ഡേ, ട്രൂ ലൈസ്, എന്‍ഡ് ഓഫ് ഡെയ്സ്, കൊളാറ്ററല്‍ ഡാമേജ്, ടെര്‍മിനേറ്റര്‍ 3 റൈസ് ഓഫ് ദ് മെഷീന്‍സ് തുടങ്ങിയ പടങ്ങളിലൂടെ ലോകസിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ ഹീറോയായി അദ്ദേഹം അറിയപ്പെട്ടു.
അര്‍നോള്‍ഡിന്റെ ലക്ഷ്യം സിനിമയിലൂടെ മാത്രം തീരുന്നവയായിരുന്നില്ല. കാലിഫോര്‍ണിയ എന്ന വലിയ സ്റ്റേറ്റിന്റെ ഗവര്‍ണര്‍ ആയി തന്റെ രാഷ്ട്രീയലക്ഷ്യങ്ങളും അദ്ദേഹം സാക്ഷാത്കരിച്ചു. എറൗണ്ട് ദ് വേള്‍ഡ് ഇന്‍ എയ്റ്റി ഡേയ്സ്, ദ് കിഡ്സ് ആന്റ് ഐ എന്നീ പടങ്ങളിലഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം 2003-ല്‍ ഗവര്‍ണര്‍ ആകുന്നത്. ആദ്യത്തെ കാലാവധിക്കു ശേഷം ഒരിക്കല്‍കൂടി അദ്ദേഹം കാലിഫോര്‍ണിയയുടെ ഗവര്‍ണറായി.
201 total views, 3 views today