“മാളിക മുകളേറിയ മന്നന്റെ ….”

പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് … “How times have changed”..എന്ന അടിക്കുറിപ്പോടെ . അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്.

അദ്ദേഹം ഈ വാക്യം എഴുതിയ കാരണം എന്താണെന്നോ ..? അദ്ദേഹം കാലിഫോർണിയ ഗവർണറായിരുന്ന കാലത്ത് അദ്ദേഹം തന്റെ പ്രതിമയോടു കൂടിയുള്ള ഒരു ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഹോട്ടലിലെ ജീവനക്കാർ ആർനോൾഡിനോട് പറഞ്ഞു, “ഏത് സമയത്തും നിങ്ങൾക്കായി ഇവിടെ ഒരു മുറി ഉണ്ടായിരിക്കും.” . വർഷങ്ങൾ കഴിഞ്ഞു ആർനോൾഡ് ഗവർണർ ചുമതലയൊഴിഞ്ഞ ശേഷം ഒരിക്കൽ , ആ ഹോട്ടലിലേക്ക് പോയപ്പോൾ , ഹോട്ടൽ നടത്തിപ്പുകാർ അദ്ദേഹത്തിന് സൗജന്ന്യ മുറി നൽകാൻ വിസമ്മതിച്ചു.. കാരണം അന്ന് മുറികൾക്കൊക്കെ വലിയ ഡിമാൻഡായിരുന്നു. ഡോളറുകൾ കൊടുത്താൽ റൂം തരാം എന്നായി അവർ ..

Image may contain: one or more people and outdoorഅദ്ദേഹം ഒരു സ്ലീപ്പിങ് ബാഗ് വാങ്ങിക്കൊണ്ടു വന്നു പ്രതിമയ്ക്ക് താഴെയെത്തി, ചുറ്റും കൂടിയവരോട് അദ്ദേഹം ഇങ്ങനെ വിവരിച്ചു : “ഞാൻ ഒരു പ്രധാന സ്ഥാനത്തായിരുന്നപ്പോൾ അവർ എപ്പോഴും എന്നെ പ്രശംസിച്ചു, എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു , എന്റെ സഹായവും ആവശ്യമായിരുന്നു, എനിക്ക് ഈ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ അവർ എന്നെ മറന്നു, അവരുടെ വാഗ്ദാനം അവർ പാലിച്ചില്ല. നിങ്ങളുടെ സ്ഥാനത്തിനെയോ പണത്തിനെയോ നിങ്ങളുടെ ശക്തിയേയോ ബുദ്ധിശക്തിയേയോ നിങ്ങൾ അമിതമായി വിശ്വസിക്കരുത്, അത് അധികനാൾ നീണ്ടു നിൽക്കുന്നതല്ല ”

“എല്ലാവരെയും ഒരു കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കു, ജനങ്ങളുടെ ദൃഷ്ടിയിൽ നിങ്ങൾ “പ്രധാനപ്പെട്ട” ആൾ എന്ന് തോന്നുന്നിടത്തോളം കാലം എല്ലാവരും നിങ്ങളുടെ “സുഹൃത്ത്” ആയിരിക്കും.. പക്ഷെ എന്നെങ്കിലും നിങ്ങൾ അവരുടെ താൽപര്യങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ അവർക്കു ഒരു കാര്യമേ അല്ല.”

ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ ഉണ്ടാവും, കരയുമ്പോൾ കൂടെ കരയാൻ നമ്മുടെ നിഴൽ മാത്രമേ ഉണ്ടാവൂ എന്നത് നമ്മൾ ഇപ്പോഴും ഓർത്തിരിക്കണമെന്നു സാരം.

(കടപ്പാട്)

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.