വിജയകുമാറിൻ്റെ മകളായി അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല

0
445

ഗോകുല്‍ സുരേഷ് നായകനായ മുദുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അര്‍ത്ഥന. മുദുഗൗ എന്ന ചിത്രത്തിലെ അര്‍ത്ഥനയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത നടന്‍ വിജയകുമാറിൻ്റെ യും ബിനു ഡാനിയേലിൻ്റെയും മകള്‍ ആണ് അര്‍ത്ഥന. എന്നാല്‍ വിജയകുമാറിൻ്റെ മകള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തനിക്ക് ഒട്ടും താല്പര്യമില്ലന്നു അവര്‍ പറയുന്നു. അര്‍ത്ഥന ഇന്ന് തമിഴ്, മലയാളം, തെലുഗ് സിനിമകളില്‍ ഏറെ തിരക്കുള്ള നടിയും സജീവ സാന്നിധ്യവുമണ്. ഇവര്‍ മാസ്സ് പ്രൊഡക്ഷന്‍ ആന്‍ഡ് വീഡിയോ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍. തൻ്റെ പിതാവുമായുള്ള സ്വരച്ചേര്‍ച്ചയില്ലായിമയെക്കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

Arthana Binu: Age, Photos, Family, Biography, Movies, Wiki & Latest News -  FilmiBeatമലയാളത്തിലെ ഏറെ പേരെടുത്ത നടനാണ് വിജയകുമാര്‍. വില്ലനായും സഹനടനായും മലയാളികള്‍ക്ക് ചിരപരിചിതനാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ കുറച്ച്‌ നാളുകളായി അദ്ദേഹം സിനിമയില്‍ അത്ര സജീവമല്ല. തനിക്ക് തൻ്റെ പിതാവായ വിജയകുമാറിൻ്റെ പേരില്‍ അറിയപ്പെടാന്‍ ഒരു തരത്തിലും താല്‍പ്പര്യം ഇല്ലെന്നും താന്‍ വിജയകുമാറിൻ്റെ മകള്‍ അല്ല, ബിനുവിൻ്റെ മാത്രം മകള്‍ ആണെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. വിജയകുമാറും ബിനുവും വിവാഹ ബന്ധം വേര്‍പെടുത്തി ജീവിക്കുകയാണ് ഇപ്പോള്‍. അമ്മക്കൊപ്പമാണ് മകളായ അര്‍ത്ഥന താമസ്സിക്കുന്നത്. അത് കൊണ്ട് തന്നെ മകള്‍ക്ക് പിതാവുമായി അടുപ്പം വളരെ കുറവാണ്.

എന്നാല്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ തൻ്റെ മകള്‍ സിനിമയില്‍ അഭിനയിച്ചത് തൻ്റെ അറിവോടെ അല്ലന്നു അദ്ദേഹം പറയുകയുണ്ടായി. മകള്‍ അഭിനയിച്ച ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് മകള്‍ സിനിമയില്‍ അഭിനയിച്ചുവെന്ന കാര്യം താന്‍ അറിയുന്നതെന്നും മകള്‍ പഠിക്കുന്ന കോഴ്സ് ഏതാണെന്ന് പോലും തനിക്ക് അറിയില്ലയെന്നും വിജയകുമാര്‍ പറഞ്ഞു.