വരുന്നു…”ആർട്ടിഫിഷ്യൽ ഇന്റെലിജിൻസ്‌ ഷൂ”

Anoop Nair 

യുഎസ് ആസ്ഥാനമായുള്ള ഷിഫ്റ്റ് റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ പുതിയ കണ്ടുപിടുത്തമാണ് ആരെയും അമ്പരപ്പിയ്ക്കുന്നത്. സാധാരണ ഷൂവിനേക്കാൾ ഇരട്ടി വേഗത്തിൽ നടക്കാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഷൂ ആണ് ഇവരുടെ പുതിയ കണ്ടുപിടുത്തം. എന്നാൽ ഇതൊരു സ്‌കേറ്റർ അല്ല മറിച്ചു സാധാരണ ഷൂകളാണെന്നും കമ്പനി വ്യക്തമാക്കുന്നു. ബാറ്ററി പവറിനെ ആശ്രയിച്ച് ഓരോ തവണയും ഒരു ചുവടുവെക്കുമ്പോൾ ആ ചുവട് നീളം കൂടിയതും വേഗതയിലുള്ളതും ആക്കുകയാണ് മൂൺവാക്കേഴ്സ് എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് ഷൂസ് ചെയ്യുക. ശരിക്കും മോട്ടോറൈസ്ഡ് ഷൂകളാണ് മൂൺവാക്കറുകൾ.

പക്ഷെ നമ്മൾ ചുവടു വെക്കുന്നതിനനുസരിച്ചു പ്രവർത്തിക്കും. ആർട്ടിഫിഷ്യൽ ഇന്റെലിജെൻസ് നിയന്ത്രിക്കുന്ന ഡ്രൈവ് ട്രെയിൻ ആണ് ഇതിന്റെ തലച്ചോർ. പരുക്കൻ റോഡ് അവസ്ഥകൾ മുന്നിൽ കണ്ടാണ് ഇതിന്റെ നിർമാണം. IP45 വാട്ടർ റെസിസ്റ്റന്റ് ആയതിനാൽ മഴയിൽ നിന്നും വെള്ളത്തിൽ നിന്നും സുരക്ഷിതമായിരിക്കുകായും ചെയ്യുന്നു . യുഎസ്ബി ടൈപ്പ് സി പോർട്ട് വഴി ഷൂ ചാർജ് ചെയ്യാൻ സാധിക്കും. ഒരിക്കൽ ചാർജ് ചെയ്‌താൽ 10 കിലോമീറ്റർ ദൂരം അസിസ്റ്റഡ് ഫാസ്റ്റ് വാക്ക് ചെയ്യാൻ സാധിക്കും. ഒരാളുടെ ഷൂസ് ഇതിൽ സ്ട്രാപ്പ് ചെയ്യുകയാണ് ചെയ്യുക. ഓരോ ഷൂവിനും ഏകദേശം 2 കിലോ ഭാരമുണ്ട്. ഈ ഇലക്ട്രിക് ഷൂ ഒരൊറ്റ സൈസിൽ മാത്രമേ ലഭ്യമാകൂ. വില അൽപ്പം കൂടുതലാണ്. ഒരു ജോഡിക്ക് ഒരു ലക്ഷം രൂപയോളം വരും. കമ്പനി എന്തായാലും അവരുടെ വെബ്സൈറ്റ് വഴി സ്പീഡ് വാക്കിംഗ് ഷൂസ് വിൽക്കാൻ തുടങ്ങിയിട്ടുണ്ട്.

You May Also Like

ധീരതയ്ക്കുള്ള അവാർഡ് നേടിയ എലി എവിടെയാണുള്ളത് ?

ധീരതയ്ക്കുള്ള അവാർഡ് നേടിയ എലി എവിടെയാണുള്ളത് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കഥകളിലും…

സുവർണ്ണ ക്ഷേത്രത്തിലെ ‘ലംഗാർ’ ഒരു അത്ഭുതം തന്നെയാണ്

ഓരോ ദിവസവും 7,000 കിലോഗ്രാം ഗോതമ്പ് മാവ്, 1,300 കിലോഗ്രാം പരിപ്പ്, 1,200 കിലോഗ്രാം അരി, 500 കിലോ വെണ്ണ എന്നിവ ഉപയോഗി ച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഭക്ഷണം പാകം ചെയ്യാനാവട്ടെ, പ്രതിദിനം 100 എൽ‌പി‌ജി സിലിണ്ടറുകളും, 500 കിലോ വിറകും

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ കുറച്ചു പഴയതാണ്…

എന്താണ് കുതിരവള്ളങ്ങൾ ?

കുതിരവള്ളങ്ങൾ Sreekala Prasad ഡീസൽ, ഇലക്ട്രിക് എഞ്ചിനുകൾ ഉപയോഗത്തിൽ വരുന്നതിന് മുമ്പ്, ബോട്ടുകളും ബാർജുകളും ഒന്നുകിൽ…