കേവലം പാതി അധികാരമുള്ള മുഖ്യമന്ത്രിയാണെന്ന് എതിരാളികൾ പരിഹസിച്ച അരവിന്ദ് കെജ്‌രിവാൾ ഇന്ത്യയിൽ പുതിയ ചരിത്രങ്ങൾ കുറിക്കുന്നു

  87

  ♦️വെള്ളം സൗജന്യമാക്കി ഡൽഹിയിലെ വാട്ടർ ടാങ്ക് മാഫിയയെ തകർത്തു‼️
  ♦️വൈദ്യുതി സൗജന്യമാക്കിയും കർശന നിബന്ധനകൾ വഴി കമ്പനികളെ കുരുക്കിയും ഡൽഹിയിലെ സ്വകാര്യ വൈദ്യുതി കമ്പനികളുടെ കൊള്ള അവസാനിപ്പിച്ചു‼️
  ♦️പൊതുവിദ്യാഭ്യാസ മേഖല പൊളിച്ചെഴുതിയും കൃത്യമായ നിയന്ത്രണങ്ങൾ വഴിയും ഡൽഹിയിലെ സ്വകാര്യ സ്കൂൾ മാഫിയയെ നിലക്കുനിർത്തി‼️
  ♦️അഞ്ഞൂറോളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പണിതും സർക്കാർ ആശുപത്രികളിൽ വൻ മാറ്റങ്ങൾ കൊണ്ടുവന്നും ടെസ്റ്റുകളും ചികിത്സയും ഓപ്പറേഷനുകളും സ്കാനിംഗും വരെ സമ്പൂർണ സൗജന്യമാക്കിയും,
  നിർദേശങ്ങൾ ലംഘിക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കോടികൾ പിഴ ചുമത്തിയും ഡൽഹിയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിച്ച വൻകിട ലോബിയെ തുരത്തി‼️
  ♦️സർക്കാർ സംവിധാനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന സംവിധാനം ലോകത്തിലാദ്യമായി നടപ്പാക്കിക്കൊണ്ട് ഇടനിലക്കാർ വഴിയുള്ള അഴിമതി പൂർണമായും തുടച്ചു നീക്കി‼️
  ♦️ഇപ്പോൾ ഡൽഹിയിൽ റേഷൻ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിക്ക് രൂപം നൽകിക്കൊണ്ട് റേഷൻ മാഫിയക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു‼️

  🚦കേവലം പാതി അധികാരമുള്ള മുഖ്യമന്ത്രിയാണെന്ന് എതിരാളികൾ പരിഹസിച്ച അരവിന്ദ് കെജ്‌രിവാൾ ഇന്ത്യയിൽ പുതിയ ചരിത്രങ്ങൾ കുറിക്കുന്നു.🚧

  ചെറിയ അധികാരം ഉപയോഗിച്ച് ഇത്രയും🚦ചെയ്യാൻ സാധിക്കുമെങ്കിൽ, ഇന്ത്യയുടെ പൂർണ
  അധികാരം കയ്യിലുള്ള പ്രധാനമന്ത്രി പദത്തിലേക്ക് ഇദ്ദേഹം എത്തിയാൽ രാജ്യത്തെ നിലവിലുള്ള കുത്തഴിഞ്ഞ വ്യവസ്ഥിതിയിൽ ലാഭം കൊയ്യുന്ന സകല ശക്തികളും വിവരമറിയുമെന്നത് ഉറപ്പാണ്.🚧

  📌അതുകൊണ്ടാണ് പെയ്ഡ് മാധ്യമങ്ങൾ വഴി രാജ്യം മുഴുവൻ കെജ്‌രിവാളിനെതിരെ വ്യാജവാർത്തകൾ എല്ലാ ദിവസവും ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്, ഓരോ വിഷയത്തിലും അദ്ദേഹത്തെ കൃത്യമായി താറടിക്കുന്നത്, നുണകൾ നിരന്തരം അവതരിപ്പിക്കുന്നത്. അതെല്ലാം വിശ്വസിച്ച് കെജ്‌രിവാളിനെ തള്ളിപ്പറയുന്നവർ സ്വയം വിഡ്ഢികളാവുന്നു. ആരാണ് തങ്ങളുടെ യഥാർത്ഥ ശത്രുവെന്ന് തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നില്ല.❤️

  Advertisements