പാട്ടിനേക്കാൾ ആക്റ്റിങ് കൊണ്ട് കയ്യടിവാങ്ങുന്നവർ

171

“വളരെ യാദൃച്ഛികമായാണ് ആര്യ ദയാൽ പാടിയ ‘കണ്ണോടു കാൺബതെല്ലാം’ (ഒറിജിനലായി AR Rahman കമ്പോസ് ചെയ്ത ‘ജീൻസ്’ എന്ന തമിഴ് മൂവിയിലെ പാട്ട്) പുതിയ വേർഷൻ യൂട്യൂബിൽ കാണാനിടയായത്. വളരെ ഇഷ്ടപെട്ട ഒരു ട്രാക്കായത് കൊണ്ട് മുഴുവൻ ഇരുന്ന് കണ്ടു. ഒട്ടും ഇഷ്ടപെട്ടില്ലെന്ന് മാത്രമല്ല ഇമ്പ്രോവൈസേഷൻ എന്ന രീതിയിൽ ചെയ്തത് ഒക്കെ അത്യാവശ്യം നല്ല കല്ലുകടിയായി തന്നെ ഫീൽ ചെയ്തു. അങ്ങനെ ഒറിജിനൽ സോങ്ങ് വീണ്ടും കാണാൻ യൂട്യൂബിൽ തപ്പിയപ്പോഴാണ് ഒരു ലൈവ് പെർഫോമൻസ് കണ്ണിൽ പെട്ടത്. ഞെട്ടി പണ്ടാരമടങ്ങി. ഒറിജിനലിനെ വെല്ലുന്ന ലൈവ് പെർഫോമൻസ്. ❤️🔥 ആർട്ടിസ്റ്റിനെ ആദ്യം കണ്ടപ്പോ മനസിലായില്ല. കമെന്റ് സെക്ഷനിൽ നിന്നാണ് അവർ ഐഡിയ സ്റ്റാർ സിംഗർ വിജയി കൂടിയായ കല്പന രാഘവേന്ദ്രയാണെന്ന് മനസിലായത്. വീണ്ടും ഞെട്ടൽ. അസാധ്യം എന്നൊക്കെ പറയാവുന്ന തരത്തിൽ പാടിയിട്ടുണ്ട് അവർ. പാട്ട് പോരാത്തതിന് വീഡിയോ കാണാൻ തന്നെ ഒരു പ്രത്യേക ഗ്രേസ് ഉണ്ട് ❤️ സിനിമാക്കാരൊന്നും ശെരിക്കും യൂട്ടിലൈസ് ചെയ്യാതെ പോയ അണ്ടർറേറ്റഡ് ടാലന്റ് ആണെന്ന് തോന്നി പുള്ളിക്കാരി.☹️ Arya Dayal Version : https://youtu.be/uF5e8SdNiBE Kalpana Version : https://youtu.be/KIFx7KCMJfs കണ്ടു വിലയിരുത്തുക 😊”

Santhi Rajasekhar എഴുതുന്നു 

കേട്ടുശീലിച്ച സിനിമാ ഗാനങ്ങൾ സ്വന്തം സംഗീത അഭിരുചികൾക്കനുസരിച്ചു ‘improvise’ ചെയ്ത് ‘കവർ സോങ്’ എന്നപേരിൽ ആസ്വാദകർക്ക് മുന്നിൽ എത്തിക്കുക എന്നുള്ളത് ഒരു പ്രത്യേക വിഭാഗം സംഗീതജ്ഞരുടെ കലാപരിപാടി ആണ് (പലതും കുറ്റമറ്റ ‘കൊലപാതകം’ തന്നെ ആണെന്നുള്ളതിന്‌ പച്ചപരമാർത്ഥം 🔪)

സത്യത്തിൽ എന്താണ് ഈ ‘improvisation’ എന്നത് കൊണ്ട് ഈ സംഗീതജ്ഞർ ഉദ്ദേശിക്കുന്നത്.?!! പഴയതിന് എന്തോ കുഴപ്പം ഉണ്ട് എന്നുള്ളത് പറയാതെ പറയലാണോ?! അതോ പഴയതിനെ കുറച്ചുകൂടി ഭംഗിയാക്കാം എന്നോ (അപ്പോഴും പഴയതിനു കുഴപ്പം ഉണ്ട് എന്ന് അർത്ഥമുണ്ട്) അതുമല്ല, ഇനി സ്വന്തം സംഗീത പാടവം പരീക്ഷിക്കലോ?!!

ശെരി..മനസിലായി..സംഗീതത്തിൽ അപാരമായ അഗാധമായ പാണ്ഡിത്യം തന്നെ ഉള്ളവർ തന്നെ ഇവർ എല്ലാവരും.(ആവശ്യത്തിനും അനാവശ്യത്തിനും ഇടയ്ക്ക് അലക്കുന്ന സംഗീതത്തിന്റെ ആ ‘ശാസ്ത്രീയ ശബ്ദങ്ങൾ’ ഉപയോഗിച്ചു കൊണ്ടുള്ള ‘അക്ഷര ശ്ലോകം’ കേൾക്കുമ്പോൾ തന്നെ മനസിലാക്കാവുന്നതേ ഉള്ളൂ അത്. പാട്ടൊരു വഴിക്കും ശബ്ദങ്ങൾ മറ്റൊരു വഴിക്കും പോകുന്നു എന്നുള്ളത് ഭാവപ്രകടങ്ങൾ കൊണ്ട് മറികടക്കുകയും ചെയ്യും 😉) എങ്കിൽ പിന്നെ പഴയ ആളുകൾ എഴുതി, ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ പഴയ ഗാനങ്ങൾ അതേ രീതിയിൽ തന്നെ പാടിയും മിടുക്ക് തെളിയിക്കാമല്ലോ?!! (ഇല്ലേ, പറ്റില്ലേ?! 🤔)

അതല്ല ഇനി സ്വന്തം അറിവ് പരീക്ഷിക്കണം എന്നാണെങ്കിൽ സ്വന്തമായി സൃഷ്ടികൾ ഉണ്ടാക്കി പരീക്ഷിച്ചു തെളിയുകയും തെളിയിക്കുകയുമല്ലേ വേണ്ടത്?!സ്വന്തമായി വരികളെഴുതി, ചിട്ടപ്പെടുത്തി, ആലാപിച്ചു തെളിയിക്കൂ.!!അല്ലാതെ ആരാന്റെ കുഞ്ഞിന് ചേലോത്തില്ല എന്നു സ്വയം കരുതി രക്ഷകർതൃത്വം ഏറ്റെടുത്തു കൊണ്ട് വേണോ ഈ പാടവം തെളിയിക്കൽ?! ഞങ്ങൾ സംഗീത ആസ്വാദകർക്ക് അത്തരം പുത്തൻ സൃഷ്ടികൾ കേൾക്കാനും ആസ്വദിക്കാനും താല്പര്യം ഉണ്ട്. Yes, we are waiting..!! 😈 അതുവരെ സംഗീതത്തിന്റെ ‘improvisation’ എന്നപേരിലുള്ള നിഷ്ഠൂരമായഈ കൊലപാതകങ്ങൾ അവസാനിപ്പിച്ചിരുന്നെങ്കിൽ എന്ന് താഴ്മയായി ആഗ്രഹിച്ചു പോകുന്നു

Image may contain: 2 people, people on stageപിൻകുറിപ്പ്: എന്നെങ്കിലും സ്വന്തം സൃഷ്ടികളുമായി വന്നു ആസ്വാദകരെ അത്ഭുതപ്പെടുത്താൻ കഴിവുള്ള അനേകം സംഗീതജ്ഞരിൽ, തെരഞ്ഞെടുത്ത രണ്ടുപേരുടെ ചിത്രങ്ങൾ മാത്രം കൂടെ ചേർക്കുന്നു 🤷