ഇതിന് പ്രൊമോ എന്നല്ല പറയേണ്ടത് പോക്രിത്തരം എന്നാണ് !

12370
ജോജി ഉള്ളന്നൂർ എഴുതുന്നു

മിസിസ് ആശാ ശരത്ത് നിങ്ങൾ  FB യിൽ ഒരു ലൈവ് വീഡിയോ ഇട്ടിരുന്നു അതിന്റെ ഭാഗമാണീ പോസ്റ്റ്:
പ്രസ്തുത വീഡിയോയിൽ നിങ്ങൾ ഇങ്ങനെ പറയുന്നു:
പ്രിയ സുഹൃത്തുക്കളെ എനിക്ക് ഒരു കാര്യം പറയാനുണ്ട് എന്റെ ഹസ്ബന്റിനെ കാണാനില്ല: കാണാതായിട് നാല് – അഞ്ച് ദിവസമായി: നിങ്ങൾ എന്റെ കൂടെ നിൽക്കുമെന്ന് എനിക്കറിയാം: എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണം: പിന്നിട് അന്വേഷിച്ചപ്പോൾ മനസ്സിലായി
ഇത് ഒരു സിനിമയുടെ പ്രെമോ ആണെന്ന് :ഇതിന് പ്രമോ എന്നല്ല പറയേണ്ടത് പോക്രിത്തരം എന്നാണ് പറയേണ്ടത്:
നിങ്ങൾ ഒന്ന് ആലോചിച്ച് നോക്ക് നിങ്ങൾ അഭിനയിച്ച സീരിയലുകൾ’ ദൃശ്യം അടക്കമുള്ള സിനിമാ കഥാപാത്രങ്ങളിലൂടെ നിങ്ങളെ സ്നേഹിക്കുന്ന സാധാരണക്കാരായ സാധുക്കളെ ചതിക്കുകയല്ലേ ചെയ്തത് അവരുടെ മനസ്സ് എത്രമാത്രം വേദനിച്ചിട്ടുണ്ടാകും: നിങ്ങൾ സെലിബ്രേറ്റികൾക്ക് ഇതൊക്കെ ഒരു നേരംമ്പോക്ക് ആവാം
പക് ക്ഷേ സാദാരണക്കാരന്റെ നാവാണ് മുഖപുസ്തകം അവർക്ക് പ്രതികരിക്കാനുള്ള ഏക വേദി :
ഇനി FB യ്ക്ക്എന്തൊക്കെ കുറവുകൾ ഉണ്ടായാലും :ഇതിലുടെ എത്രയോ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നു: മുഖ്യധാര ചാനലുകൾ മുക്കിയ എത്രയോ വാർത്തകൾ പൊതുജന സമക്ഷം വരുന്നു: എത്രയോ സൗഹൃതങ്ങൾ പൂക്കുന്നു: കാണാതായ എത്രയോ കുട്ടികളെ കണ്ടെത്തിയിരിക്കുന്നു അങ്ങനെ പല ജനക്ഷേമകരമായ കാര്യങ്ങൾ അടക്കം:
നിങ്ങൾ പറഞ്ഞ കട്ടപ്പന സ്റ്റേഷനിലെ O486827223 എന്ന നമ്പറിലേക്ക് എത്ര പേർ വിളിച്ചിട്ടുണ്ടാകാം: അവിടേക്ക് നീതി തേടി വിളിച്ചവർക്കും പോലീസുകാർക്കും എത്ര ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കും:ഇത് ക്രിമിനൽ ഒഫൻസാണ്:
നിങ്ങൾ ചെയ്ത തെറ്റ് ഒരിക്കലും നീതീകരിക്കാനാവില്ല: പരസ്യമായി മാപ്പ് പറയണം: എന്നിട്ട് ആലോചിക്കാം നിങ്ങളുടെ സിനിമാ കണണമോ എന്ന്:
കടുത്ത വിയോജിപ്പോടെ നിർത്തുന്നു