സെലിബ്രിറ്റികളുടെ പ്രസ്താവനകൾ ഓരോ ദിവസം ഓരോന്നായി മാധ്യമങ്ങൾ വലിയ ഹെഡിങ്ങിൽ എഴുതാറുണ്ട്. വെട്ടുകിളികൾ അതിനടിയിൽ തെറിവിളിക്കാനും വരും. പാർവതിയാണ് സമീപകാലത്തെ ഏറ്റവും വലിയ ഇര. സംഭവം, ഈ സെലിബ്രിറ്റികൾ ദിവസവും ഓരോന്നെന്ന കണക്കിന് വിവാദപ്രസ്താവനകൾ ഇറക്കുകയൊന്നും ഇല്ല.
ഈ ചാനലുകൾ അവരുമായി നടത്തുന്ന അഭിമുഖത്തിൽ അവർ ചുമ്മാ പറഞ്ഞുപോകുന്ന ഏതെങ്കിലും
നിരുപദ്രവകരമായ വാചകം, ചിലപ്പോൾ അത് തമാശ ആയിരിക്കും. അതിനെ പർവ്വതീകരിച്ചു പോസ്റ്ററൊക്കെ ചെയ്തു വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി കൊടുക്കും. വെട്ടുകിളികൾ തെറിവിളിയും തുടങ്ങും. ഉദാ: അഭിമുഖത്തിൽ എന്നോ പാർവതി പറഞ്ഞു കാണും തനിക്കിഷ്ടപ്പെട്ട ആഹാരം മസാൽ ദോശ ആണെന്ന്. ചോദിച്ചിട്ടാകും പറയുന്നത്. ഈ മാധ്യമങ്ങൾ അതെടുത്തു വാർത്തയാക്കും. ഉടനെ തെറിവിളീകൾ തുടങ്ങും. നിനക്ക് ഏതു ഭക്ഷണം ഇഷ്ടമായാൽ നമുക്കെന്തെടീ (&^^(^(^( . അവൾ ഇതുവല്ലതും അറിഞ്ഞതാണോ ? പിറ്റേ ദിവസം ഇതേ മാധ്യമം തന്നെ ആ അഭിമുഖത്തിലെ അടുത്ത വാചകം എടുത്തു പോസ്റ്റാക്കും. അപ്പോൾ കമന്റുകൾ, ‘ഇവൾക്ക് എന്നും ഇങ്ങനെ ഓരോന്ന് പറയുക തന്നെ ജോലി…’ അതിനും തെറിവിളി. മാധ്യമങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണ് ജീവിച്ചു പോകുന്നത്. ഇപ്പൊ ടൊവീനോ ഏഷ്യാനെറ്റ് പേജിൽ തന്നെക്കുറിച്ചുള്ള വാർത്തക്കടിയിൽ വന്നു നല്ല കണക്കിന് കൊടുത്തിരിക്കുന്നു. എന്നാൽ അത് ടൊവീനോ പറഞ്ഞത് തന്നെയെങ്കിലും സരസമായി ഒരു തമാശാ രൂപത്തിലാണ് പറഞ്ഞിയ്ക്കുന്നത്. വലിയെ ഹെഡിങ്ങും കൊണ്ട് അതിനെ സീരിയസായി അവതരിപ്പിക്കുമ്പോൾ ടൊവീനോയെ സ്വാഭാവികമായി ഒരു അഹങ്കാരിയായി ചിത്രീകരിക്കപ്പെടുക സ്വാഭാവികം. സെലിബ്രിറ്റികളുടെ ഇമേജ് മോശമാക്കുന്നതു വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾ തന്നെ എന്നതിൽ സംശയമില്ല .