മുലകളെ ഒരു ലൈംഗികാവയവം ആയി മാത്രം കാണുന്ന സമൂഹത്തിനെതിരെ ഉള്ള സ്റ്റേറ്റ്മെന്റ് ആണ് അശ്വതിയുടെ മറുപടി

0
216

മലയാളത്തിലെ മികച്ച അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. തന്റെ അഭിപ്രായങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ ചിത്രത്തിന് നേരെ വന്ന ഒരു അശ്ലീല കമന്റിന് വായടപ്പിക്കുന്ന ഭാഷയിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് അശ്വതി.

സ്ത്രീകളുടെ വസ്ത്രം കാരണം ആണ് അവർ വേട്ടയടപ്പെടുന്നത് എന്ന് പറയുന്നവരോടാണ്. ഒരാൾ എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് അവരുടെ പരിപൂർണ്ണമായ സ്വാതന്ത്ര്യം ആണ്. പ്രശ്നം അതൊന്നും അല്ല. സ്ത്രീകൾ എന്ത് ചെയ്താലും അതിനെ sexually objecify ചെയ്യുന്നതാണ് പ്രശ്നം!!!

അത് കൊണ്ട് സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതാണ് ഇവിടുത്തെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം എന്ന് ഡയലോഗ് അടിക്കുന്നവർ അങ്ങോട്ട് മാറി നിന്ന കരയുക. പ്രശ്നം ഈ ഡയലോഗ് അടിക്കുന്നവരുടെ mentality ആണ്! പിന്നെ ഈ mentalityയിൽ പെടുന്നവർക്ക് വിദ്യാഭ്യാസ യോഗ്യതയോ മറ്റ്‌ വ്യവസ്ഥകളോ ഒന്നും ബാധകമല്ല. Patriarchy endorse ചെയ്യുന്ന എല്ലാവരും, സ്ത്രീകളും പുരുഷന്മാരും എല്ലാം ഇതിൽ പെടും.

മാറിടമോ, വയറോ, കാലോ ഒക്കെ ഒരൽപം കാണുന്ന രീതിയിൽ post ഇട്ടാൽ സ്ത്രീകളെ slut shame ചെയ്യുകയും ഉപദേശിച്ച് നന്നാക്കുകയും ചെയ്യുന്ന വർഗ്ഗങ്ങളെ എന്നും സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. അതങ്ങനെ കുറെ കുലപുരുഷന്മാരും കുലസ്ത്രീകളും.

ഇതിപ്പോ അശ്വതി കുറച്ച് revealing ആയിട്ടുള്ള വസ്ത്രം ആയിരുന്നു ധരിച്ചിരുന്നത് എങ്കിൽ ഇപ്പൊ support ചെയ്‌ത കുറെ പേർ എങ്കിലും അശ്വതിക്ക് എതിരെ പറഞ്ഞേനെ. അവർ അങ്ങനെയുള്ള വസ്ത്രം ധരിച്ചത് കൊണ്ടല്ലേ അയാൾ അങ്ങനെ പറഞ്ഞത് എന്നും ചോദിച്ച്. അങ്ങനെ ആണ് പൊതുസമൂഹം. അതാണ് കാഴ്ചപ്പാട്. ഇവർക്കെല്ലാം സ്ത്രീകളുടെ വസ്ത്രം ആണ് പ്രശ്നം. പ്രശ്നം വസ്ത്രത്തിന്റെ അല്ല…ഈ കാഴ്ച്ചപ്പാടിന്റേത് ആണ്. .എന്തായാലും അശ്വതിയുടെ ഈ തുറന്ന മറുപടി ഒരു statement ആണ്. മുലകളെ ഒരു sexual organ മാത്രമായി കാണുന്ന, public ആയി മുലയൂട്ടാൻ നിർബന്ധിതം ആകുന്ന അവസ്‌ഥയെ പോലും sexually കാണുന്ന ഒരു സമൂഹത്തിനെതിരെ ഉള്ള statement!!! ❤️