അതിഷി മര്‍ലെനയും രാഘവ് ചന്ദയും വരും ദിനങ്ങളില്‍ ആം ആദ്മിയിലെ ശ്രദ്ധേയരായ രണ്ട് മുഖങ്ങൾ

109

ദല്‍ഹി നിയമസഭ തെരഞ്ഞടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ശ്രദ്ധേയമായ രണ്ട് യുവ സ്ഥാനാര്‍ത്ഥികളായിരുന്നു രാഘവ് ചന്ദയും അതിഷി മര്‍ലെനയും. തെരഞ്ഞെടുപ്പില്‍ ഇരുവരും വിജയിച്ചതോടെ വരും ദിനങ്ങളില്‍ ആം ആദ്മിയിലെ ശ്രദ്ധേയരായ രണ്ട് മുഖങ്ങളായി ഇവര്‍ മാറും എന്ന് തന്നെ വേണം കരുതാന്‍. പാര്‍ട്ടിയുടെ ”നെക്‌സ്റ്റ് ജനറേഷന്‍” നേതൃത്വത്തിലേക്ക് ഉയരാനും പ്രാപ്തരാണ് അതിഷി മര്‍ലെനയും രാഘവ് ചന്ദയും.

ആരാണ് അതിഷി മര്‍ലെനയും രാഘവ് ചന്ദയും?

രാഷ്ട്രീയ പ്രവര്‍ത്തക എന്നതിലുപരി വിദ്യാഭ്യാസ പ്രവര്‍ത്തക എന്ന പേരില്‍ കൂടില്‍ പ്രശസ്തയാണ് ആം ആദ്മി പാര്‍ട്ടിയുടെ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും മത്സരിച്ചു വിജയിച്ച സ്ഥാനാര്‍ത്ഥി അതിഷി മര്‍ലെന. 2001ല്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടുകൂടിയാണ് അതിഷി മര്‍ലെന ചരിത്രത്തില്‍ ബിരുദം നേടിയത്. ബിരുദാനന്തര ബിരുദം ഓക്‌സഫോഡ് സര്‍വ്വകലാശാലയില്‍ നിന്നും പൂര്‍ത്തിയാക്കി.

Image result for atishi marlenaതുടക്കം മുതല്‍ തന്നെ വിദ്യാഭ്യാസ മേഖലയിലായിരുന്നു അതിഷി മര്‍ലെന ശ്രദ്ധ പുലര്‍ത്തിയത്. ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ സമീപ കാലത്ത് കൈവരിച്ച നേട്ടത്തിനു പിന്നിലെ ബുദ്ധിയും അതിഷിയുടേതായിരുന്നു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും അതിഷി നിരന്തരം പരിശ്രമിച്ചു.

ഇതൊക്കെ തന്നെയാണ് അവരെ അര്‍പ്പണബോധമുള്ള ശ്രദ്ധേയയായ യുവ നേതാവായി ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിക്കാണിക്കാനും ഇടയാക്കിയത്. പ്രശാന്ത് ഭൂഷണുമായുള്ള പരിചയമാണ് അതിഷി മര്‍ലെനയെ ആം ആദ്മിയിലേക്കെത്തിക്കുന്നത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പാര്‍ട്ടിയുടെ ശ്രദ്ധേയമായ മുഖമായി മാറുകയായിരുന്നു അവര്‍.

Image result for raghav chadhaകഴിഞ്ഞ തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വേണ്ടി സൗത്ത് ദല്‍ഹിയില്‍ നിന്നും രാഘവ് മത്സരിച്ചിരുന്നു. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകനായി രാഘവ് ചന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 ബജറ്റ് തയ്യാറാക്കാന്‍ സിസോദിയെ സഹായിച്ചതും രാഘവ് ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും പാര്‍ട്ടിയില്‍ ഉണ്ടാക്കിയെടുത്ത സ്വീകാര്യത പാര്‍ട്ടിയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാനും ഇവരെ പ്രാപ്തരാക്കുമെന്നാണ് വിലയിരുത്തലുകള്‍ വരുന്നത്.